AI girlfriend

ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടില്‍ തമിഴ്‌നാട്‌ സ്വദേശിയായ വിനോദസഞ്ചാരി മരിച്ചത്‌ ജീവനക്കാരന്റെ ചവിട്ടേറ്റെന്ന്‌ ആരോപണം. ദൃശ്യങ്ങൾ പുറത്ത് വിട്ട് ബന്ധുക്കൾ

ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടില്‍ തമിഴ്‌നാട്‌ സ്വദേശിയായ വിനോദസഞ്ചാരി മരിച്ചത്‌ ജീവനക്കാരന്റെ ചവിട്ടേറ്റെന്ന്‌ ആരോപണം ചെന്നെ അജീസ്‌ മുഹമ്മദ്‌ ഗൗസ്‌ സ്‌ട്രീറ്റ്‌ ഓള്‍ഡ്‌ വാഷര്‍മെന്‍ ഗേറ്റ്‌ സ്വദേശി വൈ. മുഹമ്മദ്‌ സുല്‍ത്താ(48)നാണു മരിച്ചത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച പുന്നമട സ്‌റ്റാര്‍ട്ടിങ്‌ പോയിന്റില്‍ പുന്നമട സ്വദേശി ജോസഫ്‌ ജോണിന്റെ ഉടമസ്‌ഥതയിലുള്ള കാലിപ്‌സ്‌ എന്ന ഹൗസ്‌ബോട്ടിലായിരുന്നു സംഭവം. ഈ ബോട്ടില്‍ യാത്ര ചെയ്‌ത ചെന്നെയില്‍ നിന്നുള്ള മുപ്പതംഗ സംഘത്തിലെ അംഗമായിരുന്നു മുഹമ്മദ്‌ സുല്‍ത്താന്‍. കുഴഞ്ഞു വീണ്‌ മരിച്ചുവെന്നായിരുന്നു പോലീസ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍…

Read More

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് എതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്.

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് എതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്.ഒരാഴ്ച മുമ്പാണ് ചീഫ് ജസ്റ്റിസിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് മോഹന്‍ദാസ് യൂട്യൂബ് ചാനലായ പത്രികയിലൂടെ വീഡിയോ പങ്കിട്ടിരിക്കുന്നത്. തിങ്കളാഴ്ച അഭിഭാഷകനായ രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞതോടെ ഈ വീഡിയോ വീണ്ടും ചര്‍ച്ചയാകുകയാണ്. ഖജുരാഹോ ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് തള്ളിയ ബി.ആര്‍ ഗവായ്‌യുടെ തീരുമാനത്തിനെതിരെ ഹിന്ദുക്കള്‍ പ്രതികരിച്ചില്ലെന്നാണ് മോഹന്‍ദാസ് പറയുന്നത്. ബി.ആര്‍…

Read More

ഗസ്സ യുദ്ധം അവസാനിച്ചാല്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാന കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധ്യത, യഹ്‌യ സിൻ വാറിൻ്റെ മൃതദേഹം വിട്ടു കിട്ടണം ഹമാസ്

കെയ്‌റോ: ഗസ്സ യുദ്ധം അവസാനിച്ചാല്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാന കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധ്യയുണ്ടെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ബദര്‍ അബ്ദുലത്തി. യുഎസ് പ്രസിഡന്റിന്റെ ഇടപെടലില്‍ ചര്‍ച്ചകള്‍ ശുഭമായി അവസാനിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഇസ്രയേല്‍ ഉറപ്പാക്കാനും സ്ഥിരമായ വെടിനിര്‍ത്തലിനും രേഖാമൂലം സമ്മതം അറിയിക്കണമെന്നു ഖത്തര്‍ ആവശ്യപ്പെട്ടു. അതേസമയം, കൊല്ലപ്പെട്ട ഹമാസ് നേതാക്കളായ യഹിയ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രമുഖ പലസ്തീനിയന്‍ നേതാവ് മര്‍വാന്‍…

Read More

താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ. സംഭവം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നത് – മന്ത്രി വീണ ജോർജ്

കോഴിക്കോട്:താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ.താമരശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ കെ.ജി.എം.ഒ.എ. മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. ആക്രമണം ഉണ്ടായ താമരശേരി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ നിർത്തിവയ്ക്കും. ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ് സംഭവമെന്നും സംഭവത്തിൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും…

Read More

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം

കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ കയറ്റി കൊണ്ടുപോയ കുട്ടിയെ വാടക വീട്ടിൽ എത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു വടികൊണ്ട് തല്ലിയെന്നും നിലത്തിട്ട് ചവിട്ടിയെന്നും കുട്ടി പൊലീസിന് മൊഴിനൽകി. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺസുഹൃത്തിന്റെ പിതാവിനെയും മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ്…

Read More

സംസ്ഥാനത്ത് ഇഡിയുടെ പരിശോധന. നടൻ ദുൽഖർ സൽമാന്‍റെ കൊച്ചിയിലെ രണ്ട് വീടുകളിലുൾപ്പെടെയാണ് പരിശോധന നടത്തുന്നത്.

സംസ്ഥാനത്ത് ഇഡിയുടെ പരിശോധന. നടൻ ദുൽഖർ സൽമാന്‍റെ കൊച്ചിയിലെ രണ്ട് വീടുകളിലുൾപ്പെടെയാണ് പരിശോധന നടത്തുന്നത്. ദുൽഖറിന്‍റെ ചെന്നൈയിലെ വീട്ടിലും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വാഹന ഡീലർമാരുടെ വീടുകളിലും കൊച്ചി യൂണിറ്റ് പരിശോധന നടത്തുന്നുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വകുപ്പാണ് പരിശോധന നടത്തുന്നത്. നടൻ അമിത് ചക്കാലക്കലിന്‍റെ വീട്ടിലും പൃഥ്വിരാജിന്‍റെ വീട്ടിലും ഇഡി റെയ്‌ഡ്‌ നടക്കുന്നുണ്ട് ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി വാഹനം പിടിച്ചെടുത്തതിൽ വാഹനം വിട്ടുനൽകാൻ കസ്റ്റംസ് അഡീഷണൽ കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കാമെന്ന് ഹൈക്കോടതി…

Read More

മധ്യപ്രദേശില്‍ ചുമമരുന്ന് കഴിച്ചുള്ള കുട്ടികളുടെ മരണം 20 ആയി. അഞ്ച് കുട്ടികള്‍ വൃക്കതകരാറിനെ തുടര്‍ന്ന് ചികിത്സയിലാണ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചുമമരുന്ന് കഴിച്ചുള്ള കുട്ടികളുടെ മരണം 20 ആയി. അഞ്ച് കുട്ടികള്‍ വൃക്കതകരാറിനെ തുടര്‍ന്ന് ചികിത്സയിലാണ. മരിച്ച 20 കുട്ടികളില്‍ 17 പേര്‍ ഛിന്നവാഡ, രണ്ട് പേര്‍ ബേത്തൂല്‍, ഒരാള്‍ പാണ്ഡൂര്‍ന ജില്ലയില്‍ നിന്നുള്ളവരാണെന്നും മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു. ചികിത്സയിലുള്ള കുട്ടികളില്‍ രണ്ട് പേര്‍ നാഗ്പൂര്‍ മെഡിക്കല്‍ കോളേജിലും രണ്ട് പേര്‍ എയിംസിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സാമ്പത്തികസുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉറപ്പിക്കുമെന്ന് അറിയിച്ചതായും…

Read More

നീന്തൽ പരിശീലനത്തനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

എറണാകുളം:  എറണാകുളം വാരാപ്പുഴയിൽ നീന്തൽ പരിശീലനത്തനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ – ഷിബി ദമ്പതികളുടെ മകൻ ഗോഡ് വിനാണ് (13) മരിച്ചത്.ഇന്നലെ വൈകിട്ട് നാലിന് കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപത്താണ് ദുരന്തമുണ്ടായത്. കൊച്ചി:കോതാട് ജീസസ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഗോഡ്‌ വിൻ ക്ലാസ് കഴിഞ്ഞശേഷം മൂന്ന് കൂട്ടുകാർക്കൊപ്പമാണ് പുഴയോട് ചേർന്നുള്ള തോട്ടിൽ നീന്തൽ പരിശീലനത്തിന് ഇറങ്ങിയത്. പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് തെന്നി നീങ്ങിയ ഗോഡ് വിൻ മുങ്ങിത്താഴുകയായിരുന്നു….

Read More

ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി: ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി

കെയ്റോ: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി ബദര്‍ അബ്ദലട്ടി.ഗസയില്‍ നിന്നുള്ള ഇസ്രഈലിന്റെ പൂര്‍ണമായ പിന്‍വാങ്ങലിലും മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഈജിപ്ഷ്യന്‍ മന്ത്രി പറഞ്ഞു. സ്ലോവേനിയന്‍ പ്രധാനമന്ത്രിയുമായുള്ള പത്രസമ്മേളനത്തിലാണ് അബ്ദലട്ടിയുടെ പരാമര്‍ശം. ഗസയിലെ യുദ്ധവും പട്ടിണിയും അവസാനിപ്പിക്കുന്നതോടെ നിലവിലെ ചര്‍ച്ചകള്‍ക്ക് തിരശീല വീഴുമെന്നും അബ്ദലട്ടി പറഞ്ഞു. ഐക്യരാഷ്ട്രസഭ വഴി ഗസാ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കാനുള്ള സംവിധാനം സ്ഥാപിക്കുന്നത് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും ഈജിപ്ഷ്യന്‍ മന്ത്രി പ്രതികരിച്ചു…

Read More

ഇസ്‌ലാമോഫോബിക് എ.ഐ വീഡിയോ; അസം ബി.ജെ.പിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂദല്‍ഹി: മുസ്‌ലിങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള എ.ഐ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതില്‍ അസം ബി.ജെ.പിക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ബി.ജെ.പി അസം യൂണിറ്റ് എക്സില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. പ്രസ്തുത ഹരജിയിലെ അടുത്ത വാദം ഒക്ടോബര്‍ 28ന് കേള്‍ക്കും. സെപ്റ്റംബര്‍ 15നാണ് ഹരജിക്കാസ്പദമായ എ.ഐ വീഡിയോ അസം ബി.ജെ.പി എക്സില്‍ പോസ്റ്റ് ചെയ്തത്. ബി.ജെ.പി അധികാരത്തില്‍ തുടര്‍ന്നില്ലെങ്കില്‍…

Read More