കോഴിക്കോട്ട് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ലക്ഷ്യമിട്ടത് ലൈംഗികചൂഷണം, എത്തിയത് മോഷ്ടിച്ച ടാക്‌സി കാറിൽ, രക്ഷയായത് നാട്ടുകാരുടെ ഇടപെടൽ
കോഴിക്കോട് :പയ്യാനക്കലില്‍ മോഷ്ടിച്ച കാറിലെത്തി പത്തു വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പ്രതി സിനാന്‍ അലി യൂസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലൈംഗികചൂഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി എത്തിയതെന്നും കാറില്‍ മുഖംമൂടി അടക്കം കരുതിയിരുന്നതായും പന്നിയങ്കര സിഐ എസ്. സതീഷ്‌കുമാര്‍ പറഞ്ഞു. കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടു പോകാനായിരുന്നു പ്രതിയുടെ ശ്രമം. ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. കര്‍ണാടകയിലെ പോലീസുകാരെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച കേസിലും സിനാന്‍…

