AI girlfriend

കുറ്റിക്കാട്ടൂർ തച്ചോറക്കൽ മുഹമ്മദ് ( 60) നിര്യാതനായി.

കുറ്റിക്കാട്ടൂർ: തച്ചോറക്കൽ മുഹമ്മദ് ( 60) നിര്യാതനായി.( കുറ്റിക്കാട്ടൂർ യതീംഖാന സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.) ഉംറ കഴിഞ്ഞ് ഏതാനും ദിവസം മുമ്പാണ് തിരിച്ചെത്തിയത്. ഭാര്യ ആയിഷ ,മക്കൾ സിറാജുദ്ദീൻ, ശിഹാബുദ്ദീൻ,നസീറ മരുമക്കൾ: സുനീർ ചാത്തങ്കാവ്, ശബനം ആരാമ്പ്രം, മുഫീദ പള്ളിത്താഴം, മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8-30 തിന് യതീംഖാനാ പള്ളിയിലും 9 – മണിക്ക് മാണിയമ്പലം പള്ളിയിലും

Read More

സൈനിക യൂനിഫോമണിഞ്ഞ് തോക്കേന്തിയെത്തിയ മൂന്നംഗ സംഘം ‘എസ് ബിഐ നിന്ന് 20 കോടി രൂപയുടെ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്നു

ബംഗളുരു :സൈനിക യൂനിഫോമണിഞ്ഞ് തോക്കേന്തിയെത്തിയ മൂന്നംഗ സംഘം ‘എസ് ബിഐ നിന്ന് 20 കോടി രൂപയുടെ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്. കര്‍ണാടകയിലെ ചാദച്ചന്‍ നഗരത്തിലെ എസ്. ബി.ഐ ശാഖയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് കൊള്ള നടന്നത്. സൈനിക യൂനിഫോമണിഞ്ഞ് തോക്കേന്തിയെത്തിയ മൂന്നംഗ സംഘമാണ് ബാങ്ക് കൊള്ളയടിച്ചത്. ബാങ്ക് ജീവനക്കാരെ കീഴ്‌പ്പെടുത്തിയ സംഘം മാനേജരെയും മറ്റ് ജീവനക്കാരെയും കൈയുംകാലും കെട്ടി ശുചിമുറിയില്‍ പൂട്ടിയിട്ടാണ് സംഘം കൊള്ള നടത്തിയത്. മാനേജരെ ഭീഷണിപ്പെടുത്തി പണം ഇരുന്ന ട്രേയും ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന…

Read More

നവരാത്രി അവധി; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആ‍ര്‍ടിസി, സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ച് പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആർടിസി. 2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ഈ മാസം 25 മുതൽ ഒക്ടോബർ 14 വരെ പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെം​ഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്….

Read More

കൊന്നു തീർക്കുന്നു ഇസ്റാഈൽ,അതിശക്ത കരയാക്രമണത്തില്‍ കുരുതിക്കളമായി ഗാസ .

ഗസ്സ :ഗസയില്‍ എല്ലാ മുന്നറിയിപ്പുകളും മറികടന്ന് ഇസ്രായേല്‍ കരയാക്രമണം ശക്തമാക്കിയതോടെ എങ്ങും ചോരക്കളമാണ്. കുരുതിക്കളമായി മാറിയ ഗാസയില്‍ സമാധാനം പുലരാൻ ഇനി നിർണായകം ഫ്രാൻസും സൗദിയും ചേർന്നു നയിക്കുന്ന അടുത്ത യോഗമാണ് ഇസ്രയേല്‍ തുടങ്ങിയ അതിശക്ത കരയാക്രമണമത്തില്‍ ചോരക്കളമായി മാറിയിരിക്കുകയാണ് ഗാസ. ആദ്യ ദിവസത്തെ ബോംബാക്രമണത്തില്‍ 91 പേർ കൊല്ലപ്പെട്ടു. ഗാസയില്‍ നിന്ന് പലസ്തീനികള്‍ കൂട്ട പലായനം നടത്തുകയാണ്. ഗാസ മുനമ്ബിന് മേലുള്ള സമ്ബൂർണ നടപടിയുടെ മാപ്പ് ഐ ഡി എഫ് പുറത്ത് വിട്ടു. വിവിധ മേഖലകള്‍…

Read More

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.

തൃശൂർ:  കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു എടമുട്ടം കഴിമ്പ്രം സ്വദേശി അറയ്ക്കൽ വീട്ടിൽ നാസർ മകൻ അബു താഹിർ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കാഞ്ഞാണി സംസ്ഥാന പാതയിൽ പെരുമ്പുഴ പാടത്തിന് കിഴക്കാണ് അപകടം. തൃശൂരിലേക്ക് പോയിരുന്ന കാർ എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് സമീപത്തെ പൊന്തക്കാടിലേക്ക് തെറിച്ചു വീണതായി പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

നായ മനുഷ്യനെ കടിച്ചാൽ ക്രിമിനൽ നിയമ പ്രകാരം തടവ്. യു.പി. യിലാണ് പുതിയ നിയമം

ലഖ്‌നൗ: മനുഷ്യരെ കടിച്ചാല്‍ തെരുവുനായ്ക്കള്‍ക്ക് തടവുശിക്ഷ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രകോപനം ഒന്നുമില്ലാതെ മനുഷ്യനെ കടിച്ചാല്‍ ആദ്യത്തെ തവണ പത്ത് ദിവസം തടവ് ശിക്ഷ ലഭിക്കും. എന്നാല്‍ ‘കുറ്റം’ ആവര്‍ത്തിച്ചാല്‍ ജീവപര്യന്തം ശിക്ഷയായിരിക്കും ലഭിക്കുക. രണ്ടാമത്തെ തവണ ഏതെങ്കിലും മനുഷ്യനെ കടിച്ചാല്‍ തെരുവുനായയെ മരിക്കുന്നതുവരെ അഥവാ ജീവപര്യന്തം ശിക്ഷയായി തടവിലിടുമെന്ന് സര്‍ക്കാരിന്റെ വിചിത്ര ഉത്തരവില്‍ പറയുന്നു. മൃഗങ്ങളെ പരിപാലിക്കുന്ന കേന്ദ്രത്തിലായിരിക്കും ‘തടവ് ശിക്ഷ’യെന്ന് യു.പി പ്രിന്‍സിപ്പല്‍ സെക്രട്ടറി അമൃത് അഭിജാത് പുറത്തുവിട്ട ഉത്തരവില്‍ പറഞ്ഞു. ആക്രമണകാരികളായ തെരുവുനായ്ക്കളെ…

Read More

ഉറക്കക്ഷീണത്തിൽ ക്ലാസിൽ ഡസ്കിൽ തല വെച്ച് കിടന്ന വിദ്യാർഥിനിയെ അധ്യാപിക തലക്കടിച്ചതായി പരാതി.

കൊല്ലം: ക്ലാസ്മുറിയിലെ ഡസ്‌കില്‍ തലവച്ച് കിടന്ന വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. സംഭവത്തില്‍ തലയ്ക്ക് മരവിപ്പും പനിയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക മര്‍ദിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചത്.   സംഭവത്തിന്റെ തലേദിവസം രാത്രി മുഴുവന്‍ ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം ഡസ്‌കില്‍ തലവച്ച്…

Read More

ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യ: ഐക്യരാഷ്ട്ര സഭ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യയെന്ന് ഐക്യരാഷ്ട്ര സഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷന്‍. ഫലസ്തീന്‍ മേഖലയില്‍ രണ്ട് വര്‍ഷത്തോളമായി തുടരുന്ന ആക്രമണത്തെ വംശഹത്യയാണെന്ന് കണ്ടെത്തിയതായി യു.എന്‍ ഇന്‍ഡിപെന്റന്‍ഡ് ഇന്റര്‍നാഷണല്‍ കമ്മീഷന്റെ അധ്യക്ഷയായ നവി പിള്ള അല്‍ജസീറയോട് പറഞ്ഞു. ഇസ്രഈലിലെ ഭരണാധികാരികളാണ് വംശഹത്യക്ക് നേതൃത്വം നല്‍കിയതെന്നും രാജ്യമാണ് ഇതിന് ഉത്തരവാദിയെന്നും അവര്‍ വിമര്‍ശിച്ചു. വംശഹത്യക്ക് പിന്നില്‍ ഇസ്രഈലെന്ന് തെളിയിക്കുന്ന സാഹചര്യതെളിവുകള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇസ്രഈല്‍ പട്ടാളം വൈഡ് ഇംപാക്ട് ആയുധങ്ങള്‍ ഉപയോഗിച്ച് ഗസയിലെ സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്ന്…

Read More

ആറ് വയസ്സുകാരിയെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ; വഴിത്തിരിവായത് അയൽവാസിയുടെ സിസിടിവി ദൃശ്യങ്ങൾ.

ബെംഗളൂരു: ആറ് വയസ്സുകാരിയെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ. ഭർത്താവിന്‍റെ ആദ്യ വിവാഹത്തിലെ മകളെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിലായി. കർണാടകയിലെ ബീദാർ സ്വദേശിനിയായ രാധയാണ് പിടിയിലായത്. ഓഗസ്റ്റ് 27-ന് മൂന്ന് നില കെട്ടിടത്തിന്റെ ടെറസിൽ കളിക്കുന്നതിനിടെ സാൻവി അബദ്ധത്തിൽ വീണതാണെന്നാണ് രാധ ഭർത്താവ് സിധാന്തിനോട് പറഞ്ഞത്. സംശയമൊന്നും തോന്നാതിരുന്നതിനാൽ മകൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണതാണെന്ന് അച്ഛൻ സിധാന്ത് പൊലീസിൽ അറിയിച്ചു. രക്തത്തിൽ കുളിച്ചു കിടന്ന സാൻവിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം മരണം…

Read More

കുഞ്ഞുങ്ങളെല്ലാം തനിക്ക് ഒരുപോലെ, എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ’; സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് പ്രൊഫ. എം ലീലാവതി

തിരുവനന്തപുരം | ഗസ്സായിലെ പട്ടിണിയിലായ കുഞ്ഞുങ്ങളെക്കുറിച്ച് പറഞ്ഞതിന് തനിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് പ്രൊഫ. എം ലീലാവതി. കുഞ്ഞുങ്ങളെല്ലാം തനിക്ക് ഒരുപോലെയാണെന്നും എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ എന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ ഏത് നാട്ടിലാണെങ്കിലും വിശക്കുന്നത് കാണാന്‍ വയ്യ. അതില്‍ ജാതിയും മതവും ഒന്നുമില്ല. 2019 ലെ ഓണത്തിന് വയനാട്ടിലെ കുഞ്ഞുങ്ങള്‍ വിശന്നിരിക്കുന്നത് കണ്ടുവെന്നും അതിനാല്‍ അന്ന് കഞ്ഞിയാണ് താന്‍ കുടിച്ചതെന്നും ടീച്ചര്‍ പറഞ്ഞു. എതിര്‍ക്കുന്നവരോട് യാതൊരു ശത്രുതയുമില്ല. ഇതാദ്യമായല്ല എതിര്‍പ്പുകളെ നേരിടുന്നത്. നിരവധി എതിര്‍പ്പുകളെ…

Read More