പ്രവാചകൻ മുഹമ്മദ് നബിയെയും ഖുർആനെയും അവഹേളിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിട്ടയാള്‍ അറസ്റ്റില്‍.
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ പ്രവാചകൻ മുഹമ്മദ് നബിയെയും ഖുർആനെയും അവഹേളിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിട്ടയാള്‍ അറസ്റ്റില്‍ 45കാരനാണ് അറസ്റ്റിലായത്. വിദ്വേഷ പോസ്റ്റിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധം ശക്തമായപ്പോഴാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെയും സമരക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ക്ക് തീയിട്ടതായും ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ…

