AI girlfriend

ഫറോക്ക് പാലത്തിന്റെ അടിഭാഗം ദ്രവിച്ച നിലയിൽ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കോഴിക്കോട് : ഫറോക്കിലെ ബ്രിട്ടീഷ് നിർമ്മിത പഴയ പാലത്തിന്റെ അടിഭാഗത്തെ ഇരുമ്പുകവചങ്ങളിലെ പല ഭാഗങ്ങളും ദ്രവിച്ച നിലയിലായിട്ടും അധികൃതർ ഇടപെടുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് പൊതുമരാമത്ത് (റോഡ്സ്) വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നോട്ടീസയച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഒക്ടോബറിൽ കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഫറോക്കിനെയും ചെറുവണ്ണൂരിനെയും ബന്ധിപ്പിക്കുന്നതിനായി ചാലിയാറിന് കുറുകെ നിർമ്മിച്ച പാലമാണ് അപകടത്തിലായത്. ഉയരം കൂടിയ വാഹനങ്ങൾ പാലത്തിലൂടെ സഞ്ചരിക്കുന്നത്…

Read More

മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ അരിക്കുളം സ്വദേശിയുടെ മൃതദേഹം കണ്ടുകിട്ടി.

കോഴിക്കോട്മു : മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. അരിക്കുളം മാവട്ട് മോവർ വീട്ടിൽ പ്രമോദിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ 5 മണിയോടെ കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിൽ നിന്നും വെള്ളിമാടു കുന്നിൽ നിന്നുമുള്ള അഗ്നി രക്ഷാ സേനയുടെ സ്കൂബ ടീം നടത്തിയ തിരച്ചിൽ പാലത്തിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടി അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ വി.കെ.ബിജു വിന്റെ…

Read More

കെ.എസ്. യു നേതാക്കൾക്ക് കൈവിലങ്ങും മുഖം മൂടിയും ; സി.ഐ ഷാജഹാനെ സ്ഥലം മാറ്റി.

തൃശൂര്‍: കെഎസ്‍യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ വടക്കാഞ്ചേരി സി.ഐ യു.കെ ഷാജഹാനെ സ്ഥലം മാറ്റ. സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. ഷാജഹാനെ അടിയന്തരമായി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി. മുഖംമൂടി ധരിപ്പിച്ച് കെഎസ്യു നേതാക്കളെ കോടതിയില്‍ ഹാജരാക്കിയ നടപടിയില്‍ സിഐക്ക് വീഴ്ച പറ്റി എന്നാണ് കണ്ടെത്തല്‍. അച്ചടക്ക നടപടിയുടെ ഭാഗമായാണ് എസ്എച്ച്ഓ സ്ഥാനത്തുനിന്ന് നീക്കിയത്. പുതിയ ചുമതലകള്‍ നല്‍കിയിട്ടില്ല. പ്രവര്‍ത്തകരെ മുഖം മൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയതിന് എസ് എച്ച് ഒ ഷാജഹാന്…

Read More

കോഴിക്കോട്- കണ്ണൂർ പാസഞ്ചർ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ചു

കോഴിക്കോട്: ( www.10visionnews.com ) കോഴിക്കോട്- കണ്ണൂർ (ട്രെയിൻ നമ്പർ 56617) പാസഞ്ചർ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ച. കോഴിക്കോട് നിന്ന് ഉച്ചക്ക് 2.05ന് പുറപ്പെട്ടിരുന്ന ട്രെയിനിന്റെ സമയം മൂന്ന് മണിയിലേക്കാണ് മാറ്റിയത്. ആഗസ്റ്റ് 25 മുതലാണ് സമയം പുനഃക്രമീകരിച്ചത്. കഴിഞ്ഞ ജൂൺ മാസം സതേൺ റെയിൽവേക്ക് മുമ്പിൽ ഉന്നയിച്ച കോഴിക്കോട്-കണ്ണൂർ (Train No. 56617) പാസഞ്ചർ ട്രെയിനിന്റെ സമയ ക്രമീകരണ ആവശ്യം പരിഗണിച്ചതായും ഓഗസ്റ്റ് 25 മുതൽ സമയം പുന:ക്രമീകരിച്ചതായുമുള്ള അറിയിപ്പ് സതേൺ റെയിൽവേ ജനറൽ മാനേജർ…

Read More

നിയമസഭക്ക് ഇന്നു തുടക്കം, രാഹുൽ എത്തുമോ?

തിരുവനന്തപുരം:കസ്റ്റഡി മർദ്ദനവും രാഹുൽ മാങ്കൂട്ടത്തിൽ വിവാദങ്ങൾക്കുമിടെ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. വി എസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പി പി തങ്കച്ചൻ, പീരുമേട് എംഎൽഎ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് ചരമോപചാരം അർപ്പിച്ച് ആദ്യ ദിവസമായ ഇന്ന് സഭ പിരിയും. പന്ത്രണ്ട് ദിവസമാണ് നിയമസഭ സമ്മേളിക്കുന്നത്. പോലീസ് അതിക്രമങ്ങളിൽ നിയമസഭയിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞു സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം….

Read More

ജിഎസ്ടി: മരുന്നുവില കുറയുന്നത് 22 മുതൽ

ന്യൂഡെൽഹി:ജിഎസ്ടി: മരുന്നുവില കുറയുന്നത് 22 മുതൽമരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ചരക്ക് സേവനനികുതി കുറയ്ക്കാനുള്ള നിർദേശം 22ന് നിലവിൽ വരുമെന്ന് ദേശീയ മരുന്ന് വില നിർണയ അതോറിറ്റി (എൻപിപിഎ) അറിയിച്ചു. ജിഎസ്ടി പുതിയ നിരക്കനുസരിച്ച് മരുന്ന് കമ്പനികൾ ചില്ലറവിൽപനവില പരിഷ്കരിക്കണം. നിലവിൽ കടകളിലുള്ള മരുന്നുകൾ തിരികെ വിളിച്ച് പുതിയ വില പതിപ്പിക്കേണ്ടതില്ല. എന്നാൽ പുതുക്കിയ വിലനിരക്കിലാകണം ഇവ വിൽക്കേണ്ടത്. ജിഎസ്ടി നിരക്കുകൾ കുറച്ചതിനെക്കുറിച്ചും പുതുക്കിയ വിലയെക്കുറിച്ചും പത്രമാധ്യമങ്ങളിൽ പരസ്യം നൽകണമെന്നും മരുന്ന് കമ്പനികൾക്ക് നിർദേശമുണ്ട്. 33 ജീവൻരക്ഷാ മരുന്നുകളുടെ…

Read More

ശോഭായാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി എന്നാരോപിച്ച് കാർ തല്ലിതകർത്തതായി പരാതി

തൃശൂർ:  കുന്നംകുളം പഴഞ്ഞിയിൽ ശോഭായാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി എന്നാരോപിച്ച് കാർ തല്ലിതകർത്തതായി പരാത. പഴഞ്ഞി ജെറുസലേം സ്വദേശി ശരത്ത് ഓടിച്ചിരുന്ന കാറാണ് ബൈക്കിലെത്തിയ സംഘം അടിച്ചുതകർത്തത്. ശോഭായാത്രക്കിടയിൽ ഗതാഗത നിയന്ത്രിച്ചവർ നൽകുന്ന നിർദേശത്തെ തുടർന്ന് ശരത് കാർ മുന്നോട്ട് എടുത്തതാണ് പ്രകോപനത്തിന് കാരണം. കാർ മുന്നോട്ട് പോയതിൽ പ്രകോപിതരായ ചിലർ പിന്തുടർന്നെത്തി വാഹനം അടിച്ചു തകർക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരോട് പരാതി പറയാൻ ചെന്നെങ്കിലും സംഘം വീണ്ടും ശരത്തിനെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.

Read More

മെസ്സി മനസ്സിലുണ്ട്… പക്ഷെ അർജൻ്റീന മുറിവേല്പി ച്ചത് ആരാധകരുടെയും മാനവികതയുടെയും ഹൃദയത്തിൽ …

മെസ്സി മനസ്സിലുണ്ട്… പക്ഷെ അർജൻ്റീന മുറിവേല്പി ച്ചത് ആരാധകരുടെയും മാനവികതയുടെയും ഹൃദയത്തിൽ .. അർജൻ്റീനൻ ഫുട്ബാളിൻ്റെ ആരാധക സ്നേഹം അവസാനിക്കുകയാണോ? കാൽപ്പന്തു കളിയുടെ മാന്ത്രികതയിൽ ലോകം കീഴടക്കിയ മെസ്സി ആരാധകർക്കിടയിൽ ആവേശം നിറച്ചപ്പോൾ ഒരു രാജ്യത്തെ തന്നെ നെഞ്ചേറ്റുകയായിരുന്നു ലോകം. പക്ഷെ മെസ്സിയുടെ രാജ്യം ആരാധകരെ മാത്രമല്ല മനുഷ്യ സ്നേഹികളെയും നിരാശപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തു. മെസ്സിയുടെ ആരാധകർ കൊണ്ടു നടന്ന അർജൻ്റീനയുടെ കൊടിയും ബ്രാൻ്റും ഇനി ആവേശത്തോടെ കൊണ്ടു നടക്കില്ലന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ തീർത്തു പറയുകയാണ് ആരാധകർ….

Read More

വീഥികളിൽ മയിൽപ്പീലി കണ്ണന്മാർ നിറഞ്ഞ് ശോഭയാത്ര.

കുറ്റിക്കാട്ടൂർ: മയിൽപ്പീലി കണ്ണന്മാർ നിറഞ്ഞ വീഥികളെ അമ്പാടിയാക്കി ശോഭ യാത്ര. അമ്പാടി കണ്ണന്മാർ അണി നിരന്ന മഹാ ശോഭയാത്ര ദ്വാപരക യുഗത്തിൻ്റെ സ്മരണകളുണർത്തി. . ഒപ്പം രാധയും തോഴിമാരും ഇതിഹാസ നിശ്ചലദൃശ്യങ്ങളും കൂടിയായപ്പോൾ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾക്ക് മയിൽപ്പീലിയഴക്. കണ്ണൻ അമ്പാടിയിലാടിയ ലീലകൾ വീണ്ടും കാണാൻ ആയിരങ്ങളാണ് പാതയോരങ്ങളിൽ കാത്തുനിന്നത്.കുറ്റിക്കാട്ടൂർ മണ്ഡലം ശോഭയാത്ര വെള്ളിപ്പറമ്പിൽ നിന്നാരംഭിച്ച് കുറ്റിക്കാട്ടൂർ സമാപിച്ചു. ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണു സംസ്ഥാനത്തൊട്ടാകെ നൂറുകണക്കിനു ശോഭായാത്രകൾ നഗര, ഗ്രാമവീഥികളിൽ വർണക്കാഴ്ചയൊരുക്കിയത് കലാപരിപാടികളും ഉറിയടിയും ഗോപികാനൃത്തവും താളമേളങ്ങളും ശോഭായാത്രയുടെ…

Read More

അമിതവേഗതയില്‍ വന്ന കാര്‍ സ്കൂട്ടറിലിടിച്ച് മാതൃഭൂമി ജീവനക്കാരൻ മരിച്ചു.

കോഴിക്കോട്: അമിതവേഗതയില്‍ വന്ന കാര്‍ പിറകില്‍ നിന്നിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോകമ്പോസിങ് വിഭാഗം ജീവനക്കാരനായ, മെഡിക്കല്‍ കോളേജ് എടവലത്ത് പറമ്പ് സുകൃതത്തില്‍ ഒ.ടി. പ്രശാന്താണ് (42) മരിച്ചത്. ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂളിന് സമീപത്തുവച്ചായിരുന്നു അപകടം. കാര്‍ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: സുഹാസിനി (ചെമ്മണ്ണൂര്‍ ഗോള്‍ഡ്). മകള്‍: മീനാക്ഷി (വിദ്യാര്‍ഥി). അച്ഛന്‍: വിജയന്‍ നായര്‍. അമ്മ: ജയന്തി.

Read More