AI girlfriend

റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐയെ സസ്പെൻഡ് ചെയ്തു

മൂവാറ്റുപുഴ: മൂവാറ്റുപുഴ എംഎൽഎയുടെ ആവശ്യപ്രകാരം റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐയെ സസ്പെൻഡ് ചെയ്ത. മൂവാറ്റുപുഴ ട്രാഫിക് എസ് എച്ച് ഒ – കെ പി സിദ്ദിഖിനെ ആണ് സസ്പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനാണ് നടപടി. പൊലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ നാടകം കളിച്ചു എന്ന് കാണിച്ച് സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ്‌ എം മാത്യു മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി നൽകിയിരുന്നു. രാഷ്ട്രീയ അജണ്ടയ്ക്ക് ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്ന് സിപിഐഎം…

Read More

കുറ്റിക്കാട്ടൂർ ചേരിക്കമ്മൽ രാധാകൃഷ്ണൻ നിര്യാതനായി.

കുറ്റിക്കാട്ടൂർ. : ചേരിക്കമ്മൽ രാധാകൃഷ്ണൻ (70) നിര്യാതനായ.  മാതാപിതാക്കൾ : പരേതരായ ഗോപാലൻ  സരോജിനി,ഭാര്യ നളിനി, സഹോദരിമാർ ഗീത ,സുമ

Read More

കുടുംബാംഗങ്ങളുമായി വിവാഹത്തിനുപോകാൻ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.

മലപ്പുറം:കുടുംബാംഗങ്ങളുമായി വിവാഹത്തിനുപോകാൻ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ച. വാണിയമ്ബലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണനാണ് (36) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കാർ കഴുകാൻ ഉപയോഗിച്ച പവർ വാഷറില്‍ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു. വീട്ടുകാർ നോക്കുമ്ബോള്‍ കാറിന് സമീപം യുവാവ് വീണുകിടക്കുന്നത് കണ്ടു. യുസി പെട്രോളിയം ഉടമ പരേതനായ യുസി മുകുന്ദന്റെ മകനാണ് മുരളി കൃഷ്ണൻ. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരതിയാണ്…

Read More

ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായി മർദിച്ചു. സംഭവത്തിൽ പത്തനംതിട്ട ചരൽകുന്ന് സ്വദേശികളും യുവദമ്പതികളും അറസ്റ്റിൽ.

പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായി മർദിച്ചു. സംഭവത്തിൽ പത്തനംതിട്ട ചരൽകുന്ന് സ്വദേശികളും യുവദമ്പതകളുമായ ജയേഷും രശ്മിയും അറസ്റ്റിലായി. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ്  ഇരകളായത്. ദമ്പതികൾക്ക് സൈക്കോ മനോനിലയാണെന്നാണ് പൊലീസ് പറയുന്നത്. ദമ്പതികൾ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കണ്ട് പൊലീസും ഞെട്ടി. റാന്നി സ്വദേശിയുമായി രശ്മി ഫോണിലൂടെ സൗഹൃദത്തിലായി. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ചു. മാരാമൺ ജംക്‌ഷനിൽ എത്തിയ യുവാവിനെ ജയേഷ് ഒപ്പം കൂട്ടി. വീട്ടിലെത്തിച്ചശേഷം സ്വകാര്യ രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. പിന്നീട് ജയേഷ് കയർ കൊണ്ടുവന്ന്…

Read More

വളയത്ത് ‘വിഭാകീയതയുടെ വളയം”സംഘർഷം രണ്ട് മത വിഭാഗങ്ങൾ തമ്മിൽ’ എഫ്. ഐ. ആറിൽ വർഗീയ പരാമർശം വളയം സ്റ്റേഷനിലേക്ക് ഇന്ന് യു.ഡി.എഫ് മാർച്ച്

കോഴിക്കോട്:സംഘർഷം പോലീസ് കത്തിക്കുന്നത് എങ്ങനെ എന്നതിൻ്റെ ഉദാഹരണ മായി വളയം സ്റ്റേഷനിലെ എഫ്.ഐ. ആർ .ഒരു സാധാരണ സംഘർഷത്തെ  നാട്ടിലെ കലാപത്തിന് തിരി കൊളുത്തുന്ന രീതിയിൽ വരികൾ എഴുതിച്ചേർത്ത വളയം സ്റ്റേഷനിലെ പോലീസിൻ്റെ മനോഭാവം കേരള പോലീസിൻ്റെ വർഗീയ മുഖമാണെന്ന് വിമർശനം കോഴിക്കോട് വളയം പൊലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടാണ് വിവാദമായത്. പരാതിക്കാരും പ്രതികളും രണ്ടു മതവിഭാഗക്കാരാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പൊലീസ് നിലപാടിനെതിരെ യുഡിഎഫ് ഇന്ന് വളയം പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ഓണ ദിവസമുണ്ടായ…

Read More

വാർട്ട്സാപ്പ് എക്കൗണ്ട് ഹാക്ക് ചെയ്യുന്നത് വ്യാപകം, മുന്നറിയിപ്പുമായി കേരള പോലീസ്.

തിരുവനന്തപുരം:ജനപ്രിയ സമൂഹമാധ്യമമായ വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കല്‍, ആള്‍മാറാട്ടം നടത്തിയുള്ള സാമ്ബത്തിക തട്ടിപ്പുകള്‍ തുടങ്ങി നിരവധി സൈബർ കുറ്റകൃത്യങ്ങള്‍ നടത്തുകയും പൊതുജനങ്ങള്‍ക്ക് സാമ്ബത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുകയും ചെയ്യുന്നു. തട്ടിപ്പുകാർ സാധാരണക്കാരുടെ ഫോണില്‍ വിളിച്ച്‌ വിശ്വാസം നേടിയെടുക്കുകയോ, എസ്‌എംഎസ് /APK പോലുള്ളവ ഫോണില്‍ അയച്ചു ഒടിപി പോലുള്ള രേഖകള്‍ കൈക്കലാക്കുകയും തുടർന്ന് അക്കൗണ്ടുകള്‍ അവരുടെ ഫോണിലോ ലാപ്ടോപ്പിലോ…

Read More

അമീബിക് മസ്തിഷ്ക ജ്വരം കേരളത്തിൽ വ്യാപകമാവുന്നു. ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം:അമീബിക് മസ്തിഷ്ക ജ്വരം കേരളത്തിൽ വ്യാപകമാവുന്നു.ഇതിനിടയിലും  ആശങ്കപ്പെടേണ്ടതില്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ്. എല്ലാ ചികിത്സാ സംവിധാനങ്ങളും ഒരുക്കിയാണ് രോഗികളെ പരിചരിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് വാദം. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ കിണറുകൾ അടക്കം വൃത്തിയാക്കുന്ന നടപടികളിലേക്ക് സർക്കാർ സംവിധാനങ്ങൾ കടന്നു. ലോകത്ത് 99% മരണനിരക്കുള്ള രോഗത്തിന് കേരളത്തിലെ നിരക്ക് 24% ആണെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം. സംസ്ഥാനത്ത് കഴിഞ്ഞ 9 മാസത്തിനിടെ 66 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 17 പേർക്ക് ജീവൻ നഷ്ടമായി. അമീബയും ഫംഗസും ഒരുപോലെ തലച്ചോറിനെ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക്…

Read More

ക്രൈസ്തവർക്കെതിരെ ആർ എസ്. എസ് വാരിക.ക്രിസ്ത്യാനികൾ ദേശ വിരുദധർ കേസരിയിൽ ലേഖനം.

കോഴിക്കോട്: ക്രൈസ്തവർക്കെതിരെ ആർ എസ്. എസ് വാരി ക്രൈസ്തവ സഭകൾ സംഘ് പരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്നത് വിവാദമാകുന്നതിനിടെയാണ് വാരിക യിൽ ക്രിസ്ത്യാനികള ദേശവിരുദ്ധരാക്കി ലേഖനം പ്രസിദ്ധീകരിച്ചത്. അവർ ദേശവിരുദ്ധരാണെന്നും ഇവിടെ ക്രൈസ്തവ രാജ്യം സ്ഥാപിക്കാൻ ശ്രമം നടക്കുന്നുവെന്നും ആരോപിച്ച് ആർഎസ്എസ് വരിക കേസരിയിൽ ക്രൈസ്തവ വിരുദ്ധ ലേഖനം. മിഷണറിമാർ മതം മാറ്റുന്നവരാണെന്നും അവർ രാജ്യവിരുദ്ധരായി മാറുന്നുവെന്നും വാരികയിൽ പറയുന്നു. ‘പരമ്പരാഗത സംസ്കാരത്തിൽ നിന്നും ജീവിതശൈലിയിൽ നിന്നും അകറ്റപ്പെടുന്നതോടെ സമൂഹത്തിൽ ഉളവാകുന്ന അന്യതാബോധത്തെ സമ്മർദ്ദമായി ഉപയോഗപ്പെടുത്തി ദേശവിരുദ്ധവും…

Read More

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ചാടി, തിരികെ കയറുന്നതിനിടെ കയർ പൊട്ടി യുവാക്കൾക്ക് ദാരുണാന്ത്യം.

കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം. കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റിൽ വീണ കല്ലുവാതുക്കൽ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ (24) എന്നിവരാണു മരിച്ചത്. വെള്ളത്തിൽ നിന്നു പുറത്തെടുത്ത വിഷ്ണുവുമായി ഹരിലാൽ കിണറിനു മുകളിലേക്കു വരുന്നതിനിടെ കയര്‍ പൊട്ടി ഇരുവരും താഴേക്കു വീഴുകയായിരുന്നു. ഇന്നു വൈകിട്ടോടെയാണു സംഭവം.  വിഷ്ണു കിണറ്റിൽ വീണപ്പോൾ വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു സമീപത്തെ സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനായ…

Read More

പുഴയിൽ മന്ത്രവാദിയും യുവാവും മുങ്ങി മരിച്ചു.

പാലക്കാട്:  പുഴയിൽ മന്ത്രവാദിയും യുവാവും മുങ്ങി മരിച്ച. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം. കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിന്‍റെ വീട്ടിലാണ് ദുർമന്ത്രവാദ ക്രിയകൾ നടന്നത്. ഇതിനുശേഷം പുഴയിലേക്ക് മന്ത്രവാദിയായ ഹസൻ മുഹമ്മദും പരിഹാരക്രിയയ്ക്ക് എത്തിയ 18 കാരൻ യുവരാജും ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. യുവരാജും അമ്മയും സഹോദരി ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കോയമ്പത്തൂരിൽ നിന്നും ഹസൻ മുഹമ്മദിന്‍റെ അടുത്ത്…

Read More