AI girlfriend

ക്ഷേത്രങ്ങള്‍ക്ക് ബോംബ് ഭീഷണി. പത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനുമാണ് ഭീഷണി.

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ക്ക് ബോംബ് ഭീഷണി. പത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനുമാണ് ഭീഷണി ഇന്ന് ഉച്ഛയ്ക്ക് ശേഷമാണ് സന്ദേശം എത്തിയത്. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്.പോലീസും ഡോഗ് സ്‌കോഡും പരിശോധന നടത്തി. വ്യാജ സന്ദേശമെന്ന് പൊലീസ്. മെയിലിന്റെ ഉറവിടത്തെകുറിച്ച് സൈബര്‍ സെല്‍ പരിശോധിക്കും. നേരത്തെ ഡല്‍ഹി ഹൈക്കോടതിക്കും ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു. പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു.

Read More

ആത്മഹത്യാ സന്ദേശം സഹോദരന് അയച്ചു, പ്രിസൺ ഓഫീസർ തൂങ്ങിമരിച്ചു

മലപ്പുറം: താന്‍ മരിക്കുകയാണെന്ന് സഹോദരന് വാട്‌സാപ്പില്‍ സന്ദേശം അയച്ചതിനു പിന്നാലെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ അസി പ്രിസന്‍ ഓഫീസറെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച് നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറ്റൂര്‍ സ്വദേശി ബര്‍സാത്ത് (29) ആണ് മരിച്ചത്. തലേന്ന് രാത്രി ബര്‍സത്ത് സന്ദേശം അയച്ചുവെങ്കിലും രാവിലെയാണ് സഹോദരന്‍ അതു കണ്ടത്. അദ്‌ദേഹം അറിയിച്ചതനുസരിച്ച്‌ ജയില്‍ ഉദ്യോഗസ്ഥര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനാണ് . സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Read More

കടുവ അക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള പണം തട്ടാൻ ഭർത്താവിന് കൊന്നു കുഴിച്ചു മൂടി…

മൈസൂരു: ഭർത്താവിനെ കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ച് വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിടിയിൽ. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള സഹായം തട്ടിയെടുക്കാനാണ് 45കാരൻ വെങ്കിട സ്വാമിയെ ഭാര്യ സല്ലാപുരി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ഭർത്താവിനെ പുലി കൊന്നെന്ന വിവരം ഭാര്യ നാട്ടുകാരെ അറിയിച്ചത്. പക്ഷേ വനം വകുപ്പിന്‍റെ പഴുതടച്ച നീക്കം ഭാര്യയുടെ കള്ളത്തരം പൊളിച്ചു. വനം വകുപ്പിന്‍റെ പണം തട്ടുകയെന്ന ലക്ഷ്യത്തോടെ ഭാര്യ തന്നെയാണ് ഭർത്താവിനെ കൊന്നത് പൊലീസ് കണ്ടെത്തി. മൈസൂരുവിലെ ഹുൻസൂർ താലൂക്കിലാണ് സംഭവം. ഭർത്താവ്…

Read More

‘ഇതൊന്നും എം പി ക്കല്ല പഞ്ചായത്തിൽ പറയൂ -സുരേഷ് ഗോപി എം പി നിവേദനം സ്വീകരിക്കാതെ വൃദ്ധനെ തിരിച്ചയച്ചു. നടപടി ധിക്കാരമെന്ന് സോഷ്യൽ മീഡിയ….

തൃശൂർ:ജനകീയ വിഷയങ്ങളില്‍ ഇടപെടാനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന ‘കലുങ്ക് സൗഹാര്‍ദ വികസന സംവാദ’ ത്തില്‍ പരാതി വാങ്ങാതെ എം.പി. തൃശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളിലാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന ‘കലുങ്ക് സൗഹാര്‍ദ വികസന സംവാദം’ നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംവാദം സംഘടിപ്പിച്ചത്. ഈ സംവാദം നടക്കുമ്ബോഴാണ് ഒരു വയോധികന്‍ കവറില്‍ അപേക്ഷയുമായി വന്നത്. കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍, ”ഇതൊന്നും എം.പിക്കല്ല, പോയി പഞ്ചായത്തില്‍ പറയൂ- എന്നായിരുന്നു…

Read More

സിനിമ കാണാൻ വീട്ടിൽ നിന്നിറങിയ വിദ്യാർഥിയെ കാണാനില്ല.

കോഴിക്കോട് : ആദിവാസി വിദ്യാര്‍ത്ഥിയെ കാണാതായി. ഒരാഴ്ച മുമ്പാണ് കാണാതായത്. ഓമശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് ഉന്നതിയിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ വിജിത് വിനീത് എന്ന 14കാരനെയാണ് കാണാതായത്. കൂട്ടുകാരോടൊപ്പം സിനിമയ്ക്ക് പോകുകയാണ് എന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് വീട്ടില്‍ തിരിച്ചുവന്നില്ല. ഉടന്‍തന്നെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കോഴിക്കോട് കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. വിദ്യാര്‍ത്ഥിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍, സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്

Read More

ആർ. എസ്. എസ് പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബക്ക് മുന്‍പില്‍ വിളക്ക് കൊളുത്തിയ സിപിഎം നേതാവിനെതിനെതിരെ നടപടി.

കോഴിക്കോട്: ആർ. എസ്. എസ് പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബക്ക് മുന്‍പില്‍ വിളക്ക് കൊളുത്തിയ സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപട. തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ പ്രമീളക്കെതിരെയാണ് നടപടി. പ്രമീളയെ ലോക്കല് കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. ചടങ്ങില്‍ രാജ്യസഭ എം പി സദാനന്ദനെ പ്രമീളയാണ് ആദരിച്ചത്. സെപ്റ്റംബര്‍ മൂന്നിനാണ് ഈ പരിപാടി നടന്നത്. നിര്‍മിച്ച് നല്‍കിയ വീട് കൈമാറുന്ന സേവാഭാരതിയുടെ ചടങ്ങില്‍ വെച്ചാണ് പ്രമീള ഭാരതാംബക്ക് മുന്നില്‍ വിളക്ക് കൊളുത്തിയത്. കൂടാതെ ബിജെപി എംപിയെ ചടങ്ങില്‍…

Read More

മാധ്യമം മുൻ ജീവനക്കാരൻ മുഹമ്മദ് ബഷീർ നിര്യാതനായി.

പേരാമ്പ്ര: മാധ്യമം ചീഫ് ഡി.ടി.പി ഓപ്പറേറ്ററായിരുന്ന നടുവണ്ണൂർ കാഞ്ഞിരമുള്ളതിൽ മുഹമ്മദ്‌ ബഷീർ (58) നിര്യാതനായി. ഭാര്യ: സുലൈഖ (പേരാമ്പ്ര). മക്കൾ: നാജിയ, ശാമില. ഷാനിബ. മരുമക്കൾ: സാദിക്ക് വടകര (ബ്ലോക്ക്‌ ഓഫീസ് വടകര), സുഹൈൽ കക്കോടി (അസി. പ്രൊഫസർ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി), അജ്സൽ കാക്കൂർ (അദ്ധ്യാപകൻ, ചക്കാലക്കൽ ഹൈസ്കൂൾ). സഹോദരങ്ങൾ: അബ്ദുൽ കരീം (റിട്ട. ക്ലാർക്ക്, ഫാറൂഖ് കോളേജ്), അബ്ദുൽ വഹാബ് (റിട്ട. ഹെഡ്മാസ്റ്റർ, നൊച്ചാട് HSS), ആസ്യ, Dr. അബ്ദുസ്സമദ് (റിട്ട. വെറ്റിനറി ഡോക്ടർ), അബ്ദുൽ…

Read More

റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കെ.എം.സി.സി നേതാവ് മരിച്ചു.

പരിയാരം(കണ്ണൂർ): റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കെ.എം.സി.സി നേതാവ് മരിച്ചു കൂത്തുപറമ്പ് പെരിങ്ങത്തൂര്‍ പുല്ലൂക്കര സൈഫ് നഗര്‍ ചന്ദനപുറത്ത് സി.പി സലീം (52) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി കെ.എസ്.ടി.പി റോഡിലായിരുന്നു അപകടം. കുടുംബസമേതം കുമ്പളയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തി റോഡ് മുറിച്ചുകടക്കെ അമിതവേഗതയിലെത്തിയ ബൈക്ക് സലീമിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിളയാങ്കോട് സ്വദേശി ഓടിച്ച ബൈക്ക് നിര്‍ത്താതെ പോയെങ്കിലും പോലീസ് പിറ്റേന്നുതന്നെ ബൈക്ക്…

Read More

കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ നിർണായക കണ്ടെത്തൽ. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി.

കോഴിക്കോട്: ( www.10visionnews.com ) കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ നിർണായക കണ്ടെത്തൽ.സരോവരത്ത് നടത്തുന്ന തെരച്ചില്‍ വിജിലിന്‍റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഏഴാം ദിവസത്തെ തെരച്ചിലിലാണ് മൃതദേഹ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. അസ്ഥിഭാഗങ്ങളാണ് ലഭിച്ചത്. സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി. നേരത്തെ സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വിജിലിന്റെ ഷൂ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപമുള്ള ചതുപ്പിലായിരുന്നു പരിശോധന. വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റെ വുഡ്‌ലാന്‍ഡ് ഷൂ ചതുപ്പില്‍ നിന്ന്…

Read More

അമീബിക് മസ്തിഷ്ക ജ്വരം;കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗം.

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌കജ്വരത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. ഇതുവരെ മലിനജലത്തിൽ കുളിക്കുന്നവർക്കാണ് രോഗം ബാധിക്കുന്നത്. എന്നാൽ കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം. ഈ വർഷം രോഗം ബാധിച്ച് 16 പേരാണ് മരിച്ചത്. പ്രതിരോധത്തിലും പഠനത്തിലും ഫലപ്രദമായ ഏകോപനമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ജലം ശുദ്ധീകരിക്കുന്നതിനുള്ള ക്യാമ്പയിൻ…

Read More