AI girlfriend

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നത് നാന്നൂറിൽ അധികം ഇന്ത്യക്കാർ കോഴിക്കോട്ടെ മലയാളി യാത്രാ സംഘം നാളെ തിരിച്ചെത്തും,

കോഴിക്കോട്: നേപ്പാളിൽ കുടുങ്ങിയ മലയാളികൾ നാളെ തിരിച്ചെത്തും. കോഴിക്കോട്, മലപ്പുറം സ്വദേശികളായ 40 പേരാണ് നാളെ തിരിച്ചെത്തുന്നത്. കാഠ്മമണ്ഡുവിൽ നിന്നും ബെംഗളൂരുവിലാണ് വിമാനം മാർഗം എത്തുക. പിന്നീട് റോഡ് മാർഗം കോഴിക്കോട് എത്തും. വിനോദ സഞ്ചാരത്തിനായാണ് സംഘം നേപ്പാളിൽ എത്തിയത്.(എറണാകുളത്തെ വിദ്യാർഥികളും അധ്യാപകരും) നേപ്പാളിൽ 400-ൽ അധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. മുളന്തുരുത്തി (എറണാകുളം) ∙നിർമല കോളജിലെ വിദ്യാർഥികൾ അടങ്ങുന്ന 12 അംഗ സംഘം നേപ്പാളിൽ കുടുങ്ങിക്കിടക്കുകയാണ് എംഎസ്ഡബ്ല്യു രണ്ടാംവർഷ വിദ്യാർഥികളായ 10 പേരും 2 അധ്യാപകരുമാണു…

Read More

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു; ആക്രമിച്ചത് മകൻ, ഒളിവിലെന്ന് പൊലീസ്..

കൊച്ചി∙ കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു. മകനാണ് ഗ്രേസിയെ കുത്തി പരുക്കേൽപ്പിച്ചത്. ശരീരത്തിൽ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകൻ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് കലൂരില്‍ ഗ്രേസി നടത്തിയിരുന്ന കടയിൽ എത്തിയാണ് മകൻ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. മകനും ഗ്രേസിയുമായി വാക്കുതർക്കമുണ്ടായതായാണ് വിവരം. തർക്കത്തിനൊടുവിൽ കത്തി കൊണ്ട്…

Read More

വോട്ട് ചോരിക്കും അസമിലെ കൂട്ട കുടിയൊഴിപ്പിക്കലിനുമെതിരെ മുസ്‌ലിം യൂത്ത് ലീഗ് ലോക് തന്ത്ര് സംരക്ഷൺ മാർച്ചിൽ യുവജന രോഷമിരമ്പി

ന്യൂഡൽഹി: വോട്ട് ചോരിക്കും അസമിലെ കൂട്ട കുടിയൊഴിപ്പിക്കലിനുമെതിരന്യൂ ഡൽഹി ജന്ദർ മന്ദറിൽ മുസ്‌ലിം യൂത്ത് ലീഗ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ലോക് തന്ത്ര് സംരക്ഷൺ മാർച്ചിൽ യുവജന രോഷമിരമ്പി. മുസ്‌ലിം ലീഗ് ദേശീ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. ബിഹാറിൽ നടത്തിയ എസ്‌ഐആർ രാജ്യവ്യാപകമാക്കാനുള്ള ഇലക്ഷൻ കമ്മീഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സർഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാജ്യസഭാംഗം ഇമ്രാൻ പ്രതാപ്…

Read More

വെള്ളയിൽ കോണാട് സ്വദേശി അസീമിന്‍റെ മൃതദേഹം പുറത്തെടുത്ത് പൊലീസ് പോസ്റ്റ് മോര്‍ട്ടം നടത്തി.

കോഴിക്കോട് വെള്ളയിൽ കോണാട് സ്വദേശി അസീമിന്‍റെ മൃതദേഹം പുറത്തെടുത്ത് പൊലീസ് പോസ്റ്റ് മോര്‍ട്ടം നടത്ത. മരണത്തിലെ ദുരൂഹത ആരോപിച്ച് ഭാര്യ സിംന നൽകിയ പരാതിയിലാണ് വെള്ളയില്‍ പൊലിസ് ഖബർ തുറന്നു മൃതദേഹം പുറത്തെടുത്തത്. ആര്‍ഡിഒയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അസീമിന്‍റെ മരണം തലയിലെ ആന്തരിക രക്തസ്രാവം മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ പരിക്കുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അസീമിന്‍റെ നെഞ്ചിലും വലതുകൈയ്യിലും മുഖത്തും പാടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കണ്ണ് തുറക്കാനും സംസാരിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു വീട്ടില്‍ എത്തിയതെന്നും…

Read More

ന്യൂനപക്ഷ മത വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പിനായുള്ള അപേക്ഷാ സമയം സപ്തംബർ 22 വരെ നീട്ടി

കോഴിക്കോട്: 2025-26 സാമ്പത്തികവർഷത്തെ ന്യൂനപക്ഷ മത വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പിനായുള്ള അപേക്ഷാ സമയ നീട്ടി. സെപ്റ്റംബർ 22 വരെയാണ് നീട്ടിയത്. കേരളത്തിൽ സ്ഥിര താമസമാക്കിയ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. കുടുംബ വാർഷിക വരുമാനം 25000 കവിയാൻ പാടില്ല. 1500 രൂപയാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്. സ്കൂൾതലത്തിൽ ഓൺലൈനായി അപേക്ഷിക്കാം.

Read More

കുറ്റിക്കാട്ടൂർ ടൗണിൽവാഹനങ്ങളുടെ ലോഗോ സ്റ്റിക്കർ മോഷ്ടിക്കുന്ന മൂവർ സംഘം സി.സി. ടി.വി. ക്യാമറയിൽ

കുറ്റിക്കാട്ടൂർ:പാർക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നും ബ്രാൻ്റിങ് സ്റ്റിക്കറുകൾ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന സംഘം സി.സി. ടി വി ക്യാമറയിൽ. കുറ്റിക്കാട്ടൂർ യതീംഖാന കോമ്പൗണ്ടിൽ നിർത്തിയിട്ടിരിക്കുന്ന കാറിൻ്റെ കമ്പനി ലോഗോ സ്റ്റിക്കർ വിദഗ്ദമായി പൊളിച്ചെടുക്കുന്നതിനിടയിലാണ് ഇവർ ക്യാമറായിൽ പതിഞ്ഞത്. മൂന്ന് പേർ അടങ്ങുന്ന സംഘം അമീൻ  ഫൈസലിൻ്റെ കാറിൻ്റെ ലോഗോയാണ് പൊളിച്ചു മാറ്റിയത്. നേരത്തെ ഇതേ കാറിൻ്റെ പിറകു വശത്തെ സ്റ്റിക്കർ അടർത്തി മാറ്റിയത് ശ്രദ്ധയിൽപ്പെട്ട ഉടമ പിന്നീട് ക്യാമറ പരിശോധിച്ചപ്പോഴാണ് കാറിൻ്റെ മുൻ വശത്ത ലോഗോ…

Read More

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചൻ അന്തരിച്ചു.

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ച(86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.2004 മുതൽ 2018 വരെ തുടർച്ചയായി 14 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു. കെപിസിസിയുടെ മുൻ ആക്ടിംഗ് പ്രസിഡൻ്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ അങ്കമാലിയിൽ റവ.ഫാ. പൗലോസിൻ്റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്എച്ച് കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും…

Read More

മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു.

വടകര: മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത 66-ല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.  ക്രെയിനിൽ നിന്ന് ബക്കറ്റ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു . അക്ഷയ് തൽക്ഷണം മരിക്കുകയും ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

Read More

പെരുമ്പാമ്പിനെ ഫ്രൈ ആക്കി കഴിച്ച രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.

കണ്ണൂർ: പെരുമ്പാമ്പിനെ ഫ്രൈ ആക്കി കഴിച്ച രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്ത.പാണപ്പുഴയിൽ പെരുമ്പാമ്പിനെ കൊന്ന് പാചകം ചെയ്ത് ഭക്ഷിച്ച പാണപ്പുഴ മുണ്ടപ്രം സ്വദേശികളായ ഉറുമ്പിൽ വീട്ടിൽ യു. പ്രമോദ് (40), ചന്ദനംചേരി വീട്ടിൽ സി. ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് വനംവകുപ്പ് റെയ്ഞ്ച് ഓഫിസർ പി.വി. സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ 371-ാം നമ്പർ വീട്ടിലായിരുന്നു പ്രതികൾ ഉണ്ടായിരുന്നത്. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിൽപ്പെട്ട…

Read More

കായംകുളം: റോഡരികില്‍ നിത്തിയിട്ടിരുന്ന കാറില്‍നിന്ന് പത്തു കിലോഗ്രാം കഞ്ചാവും 1,78,750 രൂപയുമായി ഇലിപ്പക്കുളം നാമ്ബുകളങ്ങരയില്‍ നാലംഗസംഘം അറസ്റ്റില്‍.

യംകുളം: റോഡരികില്‍ നിത്തിയിട്ടിരുന്ന കാറില്‍നിന്ന് പത്തു കിലോഗ്രാം കഞ്ചാവും 1,78,750 രൂപയുമായി ഇലിപ്പക്കുളം നാമ്ബുകളങ്ങരയില്‍ നാലംഗസംഘം അറസ്റ്റില്‍ ഭരണിക്കാവ് കട്ടച്ചിറ യൂസഫ് മൻസില്‍ യൂസഫ് (27), കൃഷ്ണപുരം കാപ്പില്‍ കിഴക്ക് നല്ലേത്ത് പുത്തൻപുരയില്‍ റിയാസ് ഖാൻ (44), ഭരണിക്കാവ് കട്ടച്ചിറ വി. വി. ഭവനത്തില്‍ വിനീത് (29), കറ്റാനം ഇലിപ്പക്കുളം കല്ലേത്ത് വീട്ടില്‍ മുഹമ്മദ് അമീൻ (33) എന്നിവരാണ് അറസ്റ്റിലായത്. കാറും കസ്റ്റഡിയിലെടുത്തു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വള്ളികുന്നം പൊലീസും ചേർന്നാണ് നാമ്ബുകളങ്ങര കുരിശുംമൂടിനു സമീപത്തുനിന്ന് കാറില്‍…

Read More