AI girlfriend

പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും; ആദ്യം പ്രശ്‌നങ്ങള്‍ പരിഹരിക്കൂവെന്ന് ഹൈക്കോടതി.

കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള സ്റ്റേ തുടരും. നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയോയെന്ന് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.ടോള്‍ പിരിവ് അനുവദിക്കണമെന്നും, ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള നടപടി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സംസ്ഥാന റോഡുകളും പ്രാദേശിക റോഡുകളും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി തീരുന്നതു വരെ കാത്തിരിക്കാനാവില്ലെന്നും, ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്തെല്ലാം ചെയ്യണമെന്നതു സംബന്ധിച്ച്‌ ദേശീയപാത അതോറിറ്റിക്ക് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കൂ. അതിനുശേഷം…

Read More

പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി /

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷനിലെ സിപിഒ മുളവന ചൊക്കംക്കുഴി വിനീത് ഭവനില്‍ വിനീത് (ചന്തു 36) ആണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടത്. മരണ കാരണം വ്യക്തമല്ല. സാമ്പത്തിക ബാധ്യത ഉള്ളതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. കുണ്ടറ പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Read More

എസ്‌ഐആർ രാജ്യവാപകമാക്കാൻ തീരുമാനം; ശക്തമായി എതിർക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി.

ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടികയിൽ തീവ്രപരിശോധന നടത്തുന്നതിനെതിരെ എതിർപ്പുമായി മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്‌ഐആർ വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു. എസ്‌ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇ.ടി വ്യക്തമാക്കി. ബിഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി എസ്‌ഐആർ തിരക്കിട്ടു നടപ്പാക്കിയത്…

Read More

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ഒരാള്‍ കൂടി മരിച്ചു.

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) മരിച്ചത്. രണ്ടാഴ്ചയായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. എവിടെനിന്നാണ് ഷാജിക്ക് അണുബാധയുണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ പത്ത് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരുമാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെയാളാണ് ഷാജി. മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന(56) കഴിഞ്ഞ…

Read More

ഗസ്സയിൽ അക്രമണം തുടരുന്നതിനിടയിൽ യമനിൽ ബോംബിട്ടു ഇസ്റാഈൽ.

സന്‍ആ: ഗസ്സയിൽ അക്രമണം തുടരുന്നതിനിടയിൽ യമനിൽ ബോംബിട്ടു ഇസ്റാഈ ഖതർതലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പിന്നാലെയാണ് യെമൻ തലസ്ഥാനമായ സന്‍ആയിലും ബോംബിട്ടത് ആക്രമണത്തിൽ ഒമ്പത് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടന്നെന്ന് ഇസ്രായേലും യെമനും സ്ഥിരീകരിച്ചു. സന്‍ആക്ക് പുറമെ അൽ ജാവ്ഫ് ഗവർണറേറ്റിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇസ്രായേൽ ആക്രമണത്തിൽ 118 പേർക്ക് പരിക്കേറ്റതായി യെമൻ ആരോഗ്യ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പരിക്കേറ്റവരുടെ എണ്ണം ഉയര്‍ന്നേക്കാമെന്നുമാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. സന്‍ആയിലെ…

Read More

ആറു വര്‍ഷം മുമ്പ് കാണാതായ കോഴിക്കോട് കെടി വിജിലിന്റെ ഷൂ കണ്ടെത്തി.

കോഴിക്കോട്: (www.10visionnews.com) കോഴിക്കോട് വിജില്‍ തിരോധാനക്കേസില്‍ വിജിലിൻ്റെ ഷൂ സരോവരത്തെ ചതുപ്പിൽ തെരച്ചിലില്‍ കണ്ടെത്തി. ഷൂ വിജിലിന്റേതാണെന്ന് പ്രതികള്‍ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ നാളെയും തുടരും. ലഹരി ഉപയോഗിക്കുന്നതിടെ മരിച്ച വിജിലിന്റെ മൃതദേഹം സരോവരം ബയോപാര്‍ക്കിലിലെ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയെന്നായിരുന്നു സുഹൃത്തുക്കളായ നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴി. ആറു വര്‍ഷം മുമ്പ് കാണാതായ കോഴിക്കോട് ചുങ്കം സ്വദേശി കെടി വിജിലിന്റെശരീരാവശിഷ്ടത്തിന് വേണ്ടിയുള്ള അഞ്ചാം ദിവസത്തെ തെരച്ചിലിലാണ് ഇയാളുടേതെന്ന് കരുതുന്ന ഷൂ കണ്ടെത്തിയത്. ഇടത്തേ കാലില്‍ ധരിക്കുന്ന…

Read More

ചെറൂപ്പ ആശുപത്രിക്ക് ഹെൽത്ത് ഗ്രാൻ്റ് വിനിയോഗിക്കുന്നതിനുള്ള അനുമതി ഉത്തരവായി.

കുന്നമംഗലം:ചെറൂപ്പ ആശുപത്രിയുടെ വികസനത്തിന് ഹെൽത്ത് ഗ്രാൻ്റ് ഉപയോഗപ്പെടുത്തുന്നതിലുള്ള തടസ്സം നീക്കിക്കൊണ്ട് സർക്കാർ ഉത്തരവായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഹെൽത്ത് ഗ്രാൻ്റ് ഇനത്തിൽ ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച 27.57 ലക്ഷം രൂപയാണ് കുന്നമംഗലം ബ്ലോക്ക് അധീനതയിലുള്ള ചെറൂപ്പ ആശുപത്രിയിൽ ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഉപയോഗിക്കാൻ പ്രത്യേകാനുമതി നൽകി ഉത്തരവായത്. ചെറൂപ്പ ആശുപത്രി അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാൻ ആരോഗ്യവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന…

Read More

ലൈംഗികാരോപണങ്ങളില്‍ രാഹുലിനെതിരെ മൊഴി നല്‍കില്ല, നിയമനടപടിക്ക് താല്‍പ്പര്യമില്ല”; അന്വേഷണ സംഘത്തോട് രണ്ട് യുവതികള്‍

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിലവില്‍ ലൈംഗികാരോപണങ്ങളില്‍ മൊഴി നല്‍കാൻ തയ്യാറല്ലെന്ന് പരാതിക്കാരായ രണ്ട് യുവതികള്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ താല്‍പ്പര്യം ഇല്ലെന്ന് ഇവർ അന്വേഷണ സംഘത്തെ അറിയിച്ചു. ആരോപണങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നെങ്കിലും നിയമ നടപടികളിലേക്ക് കടക്കാൻ ഇപ്പോള്‍ താല്‍പ്പര്യം ഇല്ലെന്നാണ് യുവതികള്‍ അറിയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, ഭാവിയില്‍ ഇവർ പരാതി നല്‍കാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. ആരോപണമുയർത്തിയവർ ആരും തന്നെ പരാതി നല്‍കാൻ തയ്യാറാകാത്ത സാഹചര്യത്തില്‍ കേസുകള്‍ ദുർബലമാണെന്ന്…

Read More

പിണങ്ങിയ ഭാര്യയെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയി, പിന്നാലെ തൂങ്ങി മരിച്ച നിലയിൽ; മകൾ ആത്മഹത്യ ചെയ്യില്ല. കുടുംബം .

പാലക്കാട് :യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍. മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആണ് മരിച്ചത്. ഭര്‍ത്താവായ അനൂപുമായി പിണങ്ങി ഇന്നലെ, മീര സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. രാതി 11 മണിയോടെ അനൂപ് എത്തി ഭര്‍തൃവീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടു പോയി. അനൂപ് വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുമായിരുന്നു എന്നാണ് യുവതിയുടെ വീട്ടുകാർ പറയുന്നത്. യുവതിയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇരിക്കുമ്പോഴാണ് രാത്രി അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയത്….

Read More

മാടായിപ്പാറയിലെ ജി.ഐ. ഒ പ്രതിഷേധം; പോലീസിനെ തള്ളി സി.പി. എം.

കണ്ണൂർ: മാടായിപ്പാറയിൽ ജിഐഒ നടത്തിയ ഫലസ്തീൻ അനുകൂല പ്രതിഷേധത്തിനെതിരെ സമൂഹസ്പർദ്ധ ഉണ്ടാക്കിയെന്ന കേസിൽ പൊലീസിനെ തള്ളി സിപിഎം. തലക്ക് വെളിവില്ലാത്ത പൊലീസുകാരനാണ് എഫ്‌ഐആർ ഇട്ടത്. അതിനെ സിപിഎം അനുകൂലിക്കുന്നല്ലെന്ന് കണ്ണൂരിൽ നടന്ന സിപിഎം വിശദീകരണയോഗത്തിൽ കെ.കെ രാഗേഷ് പറഞ്ഞു. ഫലസ്തീന് എതിരായ സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെ എന്നും പ്രതിരോധിച്ച പാർട്ടിയാണ് സിപിഎം. സിപിഎമ്മിന് ജമാഅത്തെ ഇസ്‌ലാമിയുടെ മതേതര സർട്ടിഫിക്കറ്റ് വേണ്ടെന്നും രാഗേഷ് പറഞ്ഞു. മാടായിപ്പാറ ദേവസ്വം ഭൂമിയിൽ ജിഐഒ പ്രവർത്തകർ പ്രതിഷേധം നടത്തിയത് എന്തിനായിരുന്നു? ആർഎസ്എസിന്‌ അവസരം നൽകാനാണ്…

Read More