ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 85 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോയമ്പത്തൂർ: (10 visionnews.com) ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 85 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച. കള്ളക്കുറിച്ചി തിരുക്കോവിലൂർ ജാംബായി സർക്കാർ യു.പി സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്നാണ് 85 വിദ്യാർഥികളെയും രക്ഷിതാക്കളെയും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവണ്ണാമല മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 200ലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണ്. ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച് സമയത്തിനുശേഷമാണ് ഛർദ്ദിയും ബോധക്ഷയവും കണ്ടുതുടങ്ങിയത്. കൂടുതൽ വിദ്യാർഥികൾക്ക് ക്ഷീണമുണ്ടായതോടെ അധ്യാപകർ വിദ്യാർഥികളെ വിവിധ വാഹനങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചഭക്ഷണം വീട്ടിൽ കൊണ്ടുപോയി കഴിച്ച…

