AI girlfriend
Headlines

ആരോപണം കടുപ്പിച്ച്ഹ ണി ഭാസ്കർ, ഷാഫി ക്കും പരാതി നൽകി.

കോഴിക്കോട്:  ഹണി ഭാസ്കറിൻ്റെ ആരോപണത്തിൽ കുരുങ്ങി കോൺഗ്രസ് പാലക്കാട് എം.എൽ എ യും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്ക്കർ രംഗത്ത്. രാഹുലിന്റെ ഇരയായ കോൺഗ്രസ് പ്രവർത്തകയടക്കമുള്ള സ്ത്രീകളെ തനിക്കറിയാമെന്നും ഹണി ഭാസ്കർ പറഞ്ഞു. പലരും രാഹുലിനെതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ട് എന്നാൽ ഷാഫി അത് മൂടിവെച്ചെന്നും ഹണി ആരോപിച്ചു. രാഹുൽ തന്നോട് മോശമായി ചാറ്റ് ചെയ്തിട്ടില്ല. എന്നാൽ മറ്റുള്ളവരോട് തന്നെ കുറിച്ച് മോശം പരാമർശം നടത്തിയതായി അറിഞ്ഞു.ധൈര്യമുണ്ടെങ്കിൽ…

Read More

പറവൂരിലെ ആശ ബെന്നിയുടെ ആത്മഹത്യ: റിട്ട. പൊലീസുകാരൻ പ്രദീപും ഭാര്യയും ഒളിവിൽ, മകളെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: എറണാകുളം പറവൂരില്‍ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ റിട്ട.പൊലീസ് ഡ്രൈവര്‍ പ്രദീപിന്റെ മകള്‍ ദീപയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപ പ്രദീപിനൊപ്പം ആശയുടെ വീട്ടിലെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു നടപടി. പ്രദീപിനും ഭാര്യ ബിന്ദുവിനുമൊപ്പം ദീപയും ആശയുടെ വീട്ടിലെത്തിയിരുന്നുവെന്നും ദീപയും ആശയെ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. ദീപയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി. പണം കടം നല്‍കിയവരില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് കോട്ടുവളളി…

Read More

ഇസ്റാഈൽ ക്രൂരതയിൽ പട്ടിണി മരണം 219 ആയി. മുൻ പലസ്തീൻ ദേശീയ ബാസ്കറ്റ്ബോൾ താരം മുഹമ്മദ്ഷാലനെ ഇസ്റാഈൽ വെടി വെച്ച് കൊന്നു.

ഗസ്സ :ഇസ്റാഈൽ ക്രൂരതയിൽ ഒരു കായിക താരം കൂടി കൊല്ലപ്പെട്ടു. മുൻ പലസ്തീൻ ദേശീയ ബാസ്കറ്റ്ബോൾ കളിക്കാരനായ മുഹമ്മദ് ഷാലനെ  തെക്കൻ ഗാസയിലെ ജിഎച്ച്എഫ് സഹായ വിതരണ കേന്ദ്രത്തിൽ ഇസ്രായേൽ സൈന്യം അദ്ദേഹത്തെ വെടിവച്ചു കൊന്നു. ബുധനാഴ്ച സഹായം തേടുന്ന 30പേരെങ്കിലും കൊല്ലപ്പെട്ടു. ഗാസയിലെ ഏറ്റവും വലിയ നഗര കേന്ദ്രമായ ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ആസൂത്രിത ആക്രമണത്തിന്റെ ആദ്യ ഘട്ടങ്ങൾ ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചതോടെ, പുലർച്ചെ മുതൽ ഇസ്രായേലി ആക്രമണങ്ങളിലും നിർബന്ധിത പട്ടിണിയിലും ഗാസയിൽ കുറഞ്ഞത്…

Read More

വെള്ളിപ്പറമ്പിൽ ജീവന് ഭീഷണിയായി പരസ്യ ബോർഡ്.

കുറ്റിക്കാട്ടൂർ: ബിൽഡിങ്ങിന് മുകളിൽ സ്ഥാപിച്ച പരസ്യബോർഡ്കൾ  ജീവന് ഭീഷണിയാവുന്നു വെള്ളിപ്പറമ്പ് 5-ാം മൈലിൽ രണ്ട് നില കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കാറ്റിൽ ഉലയുന്നത് ആളുകളുടെ ജീവന് ഭീഷണി ഉയർത്തുന്നതായി പരാതി. കഴിഞ്ഞ ദിവസത്തെ കാറ്റിൽ ബോർഡിലെ  ഫ്ലക്സ് കീറി പറിഞ്ഞ് നിലത്തേക്ക് പതിച്ചിരുന്നു. മിക്ക കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ച പരസ്യ ബോർഡ് സുരക്ഷിതത്വം ഉറപ്പ് വരുത്താത്തതാണ്. ഏത് സമയവും കനത്ത കാറ്റിൽ ഇവ നിലം പതിക്കും.

Read More

മുംബൈയിലെ മാര്‍വാടിയില്‍ നിന്ന് 70ലക്ഷം രൂപ കവര്‍ന്ന കേസില്‍ കൊയിലാണ്ടി സ്വദേശിയായ യുവാവ് പിടിയില്‍

    കൊയിലാണ്ടി: മുംബൈയിലെ മാര്‍വാടിയില്‍ നിന്ന് 70ലക്ഷം രൂപ കവര്‍ന്ന കേസില്‍ കൊയിലാണ്ടി സ്വദേശിയായ യുവാവ് പിടിയില്‍. പുളിയഞ്ചേരി അട്ടവയലില്‍ സുജിന്‍രാജിനെയാണ് മുംബൈയില്‍ നിന്നെത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അതേസമയം കൊയിലാണ്ടി സ്വദേശിയായ മറ്റൊരാളെയും കേസില്‍ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. സുജിന്‍ രാജിനെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് സംഘം മുംബൈയിലേക്ക് കൊണ്ടുപോയി. കൊയിലാണ്ടിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുജിന്‍. ഇയാള്‍ പിന്നീട് മുംബൈയിലേക്ക് കടക്കുകയായിരുന്നു. പാലക്കാട് മുതല്‍ മംഗളൂരു വരെയുള്ള…

Read More

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 20 പേർക്ക് പരിക്ക്.

കോഴിക്കോട്: ( www.10visionnews.com ) കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് എളേറ്റിൽ വട്ടോളി പാലങ്ങാട് വെച്ച് ഇന്ന് വൈകിട്ടോടെയാണ് സ്വകാര്യ ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ടു പേര്‍ വിദ്യാര്‍ത്ഥികളാണ്. സാരമായി പരിക്കേറ്റ പത്ത് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളടക്കമാണ് ബസിലുണ്ടായിരുന്നത്. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം…

Read More

കേന്ദ്രത്തിന്റെ വിവാദ ബില്ലില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് പുതിയ ബിൽ.

തിരുവനന്തപുരം: കേന്ദ്രത്തിന്റെ വിവാദ ബില്ലില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞ. അതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി മാത്രമേ ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ട 130-ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. പുതിയ ബിൽ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന പകപോക്കല്‍-വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ്. കേന്ദ്ര ഏജന്‍സികളെ ആയുധമാക്കി സംസ്ഥാന സര്‍ക്കാരുകളെ…

Read More

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ…

Read More

5വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റിലായി,30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രി സ്ഥാനം പോകുന്ന ബിൽ ജെ.പി. സി ക്കു വിട്ടു.

ന്യൂഡൽഹി | 5  വർഷമോ അതിൽ കൂടുതലോ ശിക്ഷഅഞ്ചു ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞാ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ഭരണഘടനാ ഭേദഗതി ബിൽജെപിസിക്ക് വിട്ടു പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ അഞ്ച് മണിവരെ നിര്‍ത്തിവെച്ചു ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ബില്ല് അവതരണത്തിന് എതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍, ബില്ല് കീറിയെറിയുകയായിരുന്നു….

Read More

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയില്‍

ബെംഗളുരു|കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെണ്‍കുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലില്‍ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. വിദ്യാര്‍ത്ഥിനിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചിത്രദുര്‍ഗയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. സംഭവത്തില്‍ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം വിസമ്മതിച്ചതായാണ് വിവരം. കുറ്റവാളികളെ പിടികൂടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Read More