കരിപ്പൂർ വിമാനത്താവളത്തിന്റെ വെങ്കുളം വ്യൂ പോയൻ്റിൽ നിന്ന് വീണ് മരിച്ചു.

കുണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന്റ കാഴ്ച കാണാൻ എത്തിയ യുവാവ് വെങ്കുളം വ്യൂ പോയിന്‍റിന്‍റെ താഴ്ചയിലേക്ക് വീണുമരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

Read More

ബീഫ് കടത്തിയെ ന്നാരോപിച്ച്‌ മുസ്‌ലിം യുവാവിനെ ഗോരക്ഷ ഗുണ്ടകൾ മര്‍ദ്ദിച്ചു.

പറ്റ്‌ന: ബീഫ് കടത്തിയെന്നാരോപിച്ച്‌ മുസ്‌ലിം യുവാവിനെ ഗോരക്ഷ ഗുണ്ടകൾമര്‍ദ്ദിച്ചു ബിഹാറിലെ ഗോപാല്‍ഗഡിലെ മാതിയ പ്രദേശത്താണ് സംഭവം. ബൈക്കില്‍ വരുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. യുവാവിനെ മര്‍ദ്ദിച്ച ശേഷം ഹിന്ദുത്വര്‍ പോലിസിന് കൈമാറി. ഇവരുടെ പരാതിയില്‍ കേസെടുത്ത പോലിസ് മർദ്ദനമേറ്റ യുവാവിനെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

Read More

തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐഎസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം.

തിരുവനന്തപുരം:ജനാധിപത്യ വിരുദ്ധമായ മേയർ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് ഇടത് കൗൺസിലർ എസ്.പി ദീപക്ക് തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐഎസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജുഡീഷ്യൽ പവർ ഉള്ള ഭരണാധികാരിയായ കളക്ടർ ന്യായമായി പ്രവർത്തിച്ചില്ലെന്ന് പരാതി.നേരത്തെ തന്നെ പരാതി നൽകിയിരുന്നു. ബലിദാനിയുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞയുൾപ്പെടെ 20 എൻഡിഎ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണ്. അവ സത്യപ്രതിജ്ഞ ആയി കണക്കാക്കാൻ കഴിയില്ല. ഇത് സംബന്ധിച്ച് റിട്ടെർണിംഗ് ഓഫീസർക്ക് വ്യക്തമായ പരാതി നൽകി. ഹൈക്കോടതിയെ സമീപിക്കാനാണ് റിട്ടെർണിംഗ് ഓഫീസർ പറഞ്ഞത്. ഭാരതംബയുടെ…

Read More

പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം, ആർ. എസ്. എസ് പ്രവർത്തകൻ പിടിയിൽ

പാലക്കാട്: പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം.ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്വിൻ രാജിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. അശ്വിൻ രാജിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. ആക്രമണത്തിൽ കൂടുതൽ ബിജെപി പ്രവർത്തകർ ഉണ്ടെന്ന് സി പി എം പറഞ്ഞു . മതസ്പർധ ഉണ്ടാക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ കെ. അജീഷും സിപിഎം ലോക്കൽ…

Read More

പോലീസ് അന്വേഷണം, ‘പോറ്റിയെ കേറ്റിയെ’ പാരഡി പാട്ട് തലയിൽ കയറ്റിയവർ എകൗണ്ടുകളിൽ നിന്ന് പാട്ട് ഡിലീറ്റ് ചെയ്തു തുടങ്ങി.

തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയെ’ പാരഡി പാട്ട് തലയിൽ കയറ്റിയവർ എകൗണ്ടുകളിൽ നിന്ന് പാട്ട് ഡിലീറ്റ് ചെയ്തു തുടങ്ങി പാട്ട് മതവികാരം വൃണപ്പെടുത്തുന്നു എന്ന പരാതിയിൽ പോലീസ് അന്വേഷണം ശക്തമാക്കുന്നതിനിടയിലാണ് സോഷ്യൽമീഡിയയിൽ നിന്നും പാട്ട് അപ്രത്യക്ഷ്യമാകുന്നത്. മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ചിത്രം വെച്ച വീഡിയോകളാണ് പിൻവലിച്ചത് . വീഡിയോ പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു അതേസമയം കേസെടുത്തതിന് പിന്നാലെ കേസിൽ കൂടുതൽ തെളിവ് തേടിയിരിക്കുകയാണ് പൊലീസ്. കേസിൽ പ്രതിചേർക്കപ്പെട്ടവരെ ചോദ്യം ചെയ്യും. പാട്ട് എഡിറ്റ് ചെയ്ത ഡിജിറ്റൽ ഉപകരണങ്ങൾ…

Read More

മുനമ്പം വഖ്ഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തത്സ്ഥിതി തുടരാം.

ന്യൂഡല്‍ഹി | മുനമ്പം വഖ്ഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തത്സ്ഥിതി തുടരാം. മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്നും പരമോന്നത കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് വഖ്ഫ് സംരക്ഷണ വേദി നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്. അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് നല്‍കി. കേസില്‍ ജനുവരി 27ന് വിശദമായ വാദം…

Read More

പോളിങ് ബൂത്തുകള്‍ സജ്ജം; രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ്…

കോഴിക്കോട് :തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികളുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ പോളിങ് ബൂത്തുകളില്‍ ഇന്നലെ (ഡിസംബര്‍ 10) വൈകുന്നേരത്തോടെ എത്തിയതോടെ ജില്ലയിലെ 3097 പോളിങ് സ്റ്റേഷനുകള്‍ വോട്ടെടുപ്പിന് സജ്ജമായി. 20 കേന്ദ്രങ്ങളില്‍ നിന്നാണ് കോഴിക്കോട് കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ഏഴ് നഗരസഭകളിലേക്കും 70 ഗ്രാമപഞ്ചായത്തുകളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തത്. സാങ്കേതിക തടസ്സങ്ങളൊന്നും ഇല്ലാതെ കൃത്യമായ ഏകോപനത്തോടെയായിരുന്നു വിതരണം. കോഴിക്കോട് കോര്‍പറേഷനിലെ വിതരണ…

Read More

കൂട്ടുകാർക്കൊപ്പംകളിക്കുന്നതിനിടെ കാണാതായ കുട്ടിയെ വളർത്തു നായ കണ്ടെത്തി

മംഗളൂരു:കൂട്ടുകാർക്കൊപ്പംകളിക്കുന്നതിനിടെ കാണാതായ കുട്ടിയെ വളർത്തു നായ കണ്ടെത്ത കാപ്പിത്തോട്ടത്തില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിനെയാണ്  വളർത്തുനായ കണ്ടെത്തിയത്.. കര്‍ണാടകയിലെ കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തില്‍, കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. ശാരി ഗണപതിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ജോലി ചെയ്യുന്ന സുനിലിന്റെയും നാഗിനിയുടെയും മകളെയാണ് ‘ഓറിയോ’ എന്ന വളര്‍ത്തുനായ രക്ഷിച്ചത്. മാതാപിതാക്കളും നാട്ടുകാരും വനപാലകരും അരിച്ചുപെറുക്കിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ തോട്ടത്തിന്റെ മധ്യഭാഗത്ത് ക്ഷീണിച്ചു കിടക്കുകയായിരുന്ന രണ്ടു വയസുകാരി സുനന്യക്കരികിലേക്ക് ‘ഓറിയോ’ മണംപിടിച്ചെത്തുകയായിരുന്നു.

Read More

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡീപ് ഫേക്ക് വീഡിയോകള്‍, ഓഡിയോകള്‍ ഉപയോഗിച്ചുള്ള പ്രചരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡീപ് ഫേക്ക് വീഡിയോകള്‍, ഓഡിയോകള്‍ ഉപയോഗിച്ചുള്ള പ്രചരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് വ്യാജ ചിത്രങ്ങളും, ശബ്ദ സന്ദേശങ്ങളും ഉപയോഗിച്ചുള്ള പ്രചാരണങ്ങളില്‍ നടപടിയുണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ എ.ഐ വീഡിയോകള്‍ ഉപയോഗിക്കുന്നത് വ്യാപകമായതിന് പിന്നാലെയാണ് നടപടി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക പേജുകളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്. എ.ഐ കണ്ടന്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ നിര്‍മാതാവിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഹരിത പെരുമാറ്റച്ചട്ടം തദ്ദേശ തെരഞ്ഞെടുപ്പിനായി ഹരിത പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ്…

Read More

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടിയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനക്ക് .

തൃശൂർ: യൂറോപ്യൻ യൂണിയൻ്റെ 2.5 കോടിയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനക്ക് പോർച്ചുഗലിലെ മിൻഹോ സർവ്വകലാശാലയിൽ ഗവേഷണ പഠനത്തിനുള്ള അവസരമാണ് ഇരിങ്ങാലക്കുട കരുവന്നൂർ എട്ടുമുന സ്വദേശിയായ പുന്നിലത്ത് സിദ്ദീഖിൻ്റേയും ഷബീനയുടേയും മകളായ ഫാത്തിമക്ക് ലഭിച്ചിരിക്കുന്നത്. ജീവൻരക്ഷാ മരുന്നുകളുടെ വില നിയന്ത്രണം ലക്ഷ്യമിടുന്ന ഫാർമസ്യൂട്ടിക്കൽ ഡൗൺസ്ട്രീം പ്രോസസിംഗ്, ക്രിസ്റ്റലൈസേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ വിവിധ രാജ്യങ്ങളിലായി മൂന്നു വർഷം നീളുന്ന ഗവേഷണത്തിനാണ് സ്കോളർഷിപ്പ് ലഭിച്ചത്. തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും ഇംഗ്ലണ്ടിലെ…

Read More