ഒരു പവൻ വാങ്ങാൻ ഒരു ലക്ഷം. സ്വർണ്ണം പവൻ വില 24 കാരറ്റ്  94360 രൂപ

കോഴിക്കോട് : ഒരു പവൻ വാങ്ങാൻ ഒരു ലക്ഷം. സ്വർണ്ണം പവൻ വില 24 കാരറ്റ് 94360 രൂപയായപ്പോൾ പണിക്കൂലിയും ജി.എസ്. ടിയും ചേർത്താൽ ഉപഭോക്താവിന് ഒരു പവൻ ലഭിക്കാൻ ഒരു ലക്ഷത്തിലധികം രൂപ വേണം. വില വർധനവ് ബിസിനസ് രംഗത്ത് വലിയപ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. സ്വർണ്ണം വാങ്ങൽ കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് കാരണം. പല കടകളിലും ജോലിക്കാർക്ക് ശബളം കൊടുക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു സ്വർണ്ണ വില ഇനിയും കൂടാനാണ് സാധ്യത.

Read More

കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രസ്താവനകള്‍ അപകടകരവും ഇസ്‌ലാമിക് ഫോബിക്കുമാണെന്ന് സാംസ്‌കാരിക oപ്രവര്‍ത്ത

കോഴിക്കോട്: എം.എസ് എഫ് തോറ്റു മതേതരത്വം ജയിച്ചകൊടുവള്ളിയിൽ കെ.എസ് യു നടത്തിയ മുദ്രാവാക്യം ഇസ്‌ലാമോ ഫോബിയക്ക് ആക്കം കൂട്ടുമെന്ന് സാംസ്കാരിക പ്രവർത്തകർ എം.എസ്.എഫിനും മുസ്‌ലിം ലീഗിനുമെതിരെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രസ്താവനകള്‍ അപകടകരവും ഇസ്‌ലാമിക് ഫോബിക്കുമാണെന്ന് സാംസ്‌കാരിക oപ്രവര്‍ത്കരുടെ വിമര്‍ശനം. തുറന്നകത്തിലൂടെയാണ് ജെ. ദേവിക , ഡോ. മാളവിക ബിന്നി, ലാലി പി.എം, ജോളി ചിറയത്ത്, ഡോ. ആബിദാ ഫാറൂഖി തുടങ്ങിയ അമ്പതോളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിച്ചത്. കേരളത്തില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും…

Read More

ഉത്തർ പ്രദേശിൽ പളളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ടു പെണ്‍മക്കളെയും വെട്ടിക്കൊന്നു

ബഗ്പത്: ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പളളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ടു പെണ്‍മക്കളെയും വെട്ടിക്കൊന്ന. ഇമാം ഇബ്‌റാഹീം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. ഇബ്‌റാഹീമിന്റെ ഭാര്യ ഇര്‍സാന(30), മക്കളായ സോഫിയ (5), സുമയ്യ(2) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇര്‍സാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങള്‍ കട്ടിലിലുമാണ് കിടന്നിരുന്നത്. പ്രദേശത്തെ കുട്ടികള്‍ക്ക് ഇര്‍സാന ട്യൂഷനെടുക്കുന്നുണ്ടായിരുന്നു. ശനിയാഴ്ചയായതിനാല്‍ ട്യൂഷന് എത്തിയ കുട്ടികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് മുതിര്‍ന്നവരെ അറിയിച്ചു. അവര്‍ അറിയിച്ചത് പ്രകാരം പോലിസ് സ്ഥലത്തെത്തി അന്വേഷണം…

Read More

പാലക്കാട് ശ്രീകൃഷ്ണ പുരത്ത് യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു.

പാലക്കാട്: ഭർത്താവിൻ്റെ ക്രൂരതയിൽ പിടഞ്ഞ് മരിച്ചു യുവതി’ പാലക്കാട് ശ്രീകൃഷ്ണ പുരത്ത് യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കൽ വൈഷ്ണവി (26)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ദീക്ഷിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നു പറഞ്ഞ് ദീക്ഷിത് മാങ്ങോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നത്. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയിൽ എത്തിയതും വൈഷ്ണവി മരിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വൈഷ്ണവിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ചോദ്യം…

Read More

കഴിക്കുന്നത് മട്ടൻ ബിരിയാണി ,വെട്ടാൻ പറഞ്ഞത് ബീഫ് ബിരിയാണി , ഹാൽ സിനിമക്ക് എ സർട്ടഫിക്കറ്റ് ; നൽകും. ഷെയ്‌ൻ നിഗം ചിത്രത്തിന് 15 വെട്ടുകൾ നിർദേശിച്ച് സെൻസർ ബോർഡ്

കഴിക്കുന്നത് മട്ടൻ ബിരിയാണി ,വെട്ടാൻ പറഞ്ഞത് ബീഫ് ബിരിയാണി , ഹാൽ സിനിമക്ക് എ സർട്ടഫിക്കറ്റ് ; നൽകും. ഷെയ്‌ൻ നിഗം ചിത്രത്തിന് 15 വെട്ടുകൾ നിർദേശിച്ച് സെൻസർ ബോർഡ ഷെയ്‌ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഹാലിന് വെട്ടിത്തിരുത്തലുകൾ നി‌ർദേശിച്ച് സെൻസർ ബോർഡ് (സിബിഎഫ്‌സി). ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി, ഗണപതിവട്ടം തുടങ്ങിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്. നായിക പർദ്ദ ധരിക്കുന്ന രംഗം…

Read More

പിടുത്തം വിട്ട് സ്വർണ്ണ വില 90,000 തൊടാന് 520 കൂടി

കൊച്ചി: ഇന്നും സ്വര്ണവിലയില് റെക്കോര്ഡ്. 90,000 തൊടാന് 520 കൂട എന്നിടത്താണ് സ്വര്ണവില. തുടര്ച്ചയായ അഞ്ചാം ദിവസമാണ് സ്വര്ണ വില വര്ധിക്കുന്നത്. ആയിരത്തോളം രൂപയുടെ വര്ധനയാണ് ഇന്ന് പവന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരുപവന്സ്വര്ണാഭരണം വാങ്ങാന് നികുതിയും പണിക്കൂലിയും അടക്കം ഒരുലക്ഷത്തിനടുത്ത് ചിലവാകും. ഇന്നലെ ഗ്രാമിന് 125 രൂപയുടെ വര്ധിച്ച്‌ 11,070 രൂപയായിരുന്നു. പവന് 1000 രൂപയാണ് ഇന്നലെ കൂടിയത്. 88,560 രൂപയായിരുന്നു ഇന്നലത്തെ പവന് വില. ഇന്നത്തെ വില അറിയാം 89,480 രൂപയാണ് ഒരു പവന് 22…

Read More

പെരുവയല്‍ കേരളോത്സവം കാസ്ക്ക് കായലം ജേതാക്കള്‍

പെരുവയല്‍ :കേരളോത്സവത്തിൽ കാസ്ക്ക് കായലം ജേതാക്കള്‍ .പെരുവയല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ 142 പോയിൻ്റ് നേടിയ കാസ്ക്ക് കായലത്തിന് ഓവറോള്‍ കിരീടം. 139 പോയിൻ്റുമായി യംഗ്സ്റ്റാര്‍ പെരുവയൽ രണ്ടാമതെത്തി.135 പോയിൻ്റ് നേടിയ ചെറുകുളത്തൂര്‍ കെ.പി. ഗോവിന്ദന്‍കുട്ടി സ്മാരക വായനശാലക്കാണ് മൂന്നാം സ്ഥാനം. കായിക വിഭാഗത്തില്‍ 133 പോയിന്‍റുമായി യംഗ്സ്റ്റാര്‍ പെരുവയല്‍ ഒന്നാമതെത്തി. 126 പോയിന്‍റുമായി കാസ്ക്ക് കായലം രണ്ടാം സ്ഥാനവും 48 പോയിന്‍റുമായി മാസ്ക്ക് മഞ്ഞൊടി മൂന്നാം സ്ഥാനവും നേടി. കലാ വിഭാഗത്തില്‍ 120 പോയിന്‍റുമായി ചെറുകുളത്തൂര്‍ കെ.പി..ഗോവിന്ദന്‍കുട്ടി…

Read More

സ്വർണ്ണം 88000 കടന്ന് കുതിപ്പ്.

കൊച്ചി:സ്വർണ്ണ വില. ഒരു പവൻ സ്വർണ്ണത്തിന് 88,560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതാദ്യമായാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 88,000 കടക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 125 രൂപ വർദ്ധിച്ച്‌ 11070 രൂപയായി. കഴിഞ്ഞ ദിവസം 10945 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. രാജ്യാന്തര സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഔണ്‍സിന് 3,900 ഡോളര്‍ ഭേദിച്ച്‌ കുതിച്ചുപായുകയാണ്. ഔണ്‍സിന് 40 ഡോളര്‍ ഉയര്‍ന്ന് 3,924 വരെയെത്തി രാവിലെ വില. ആഭരണപ്രേമികള്‍ക്ക് ഇതു നിരാശയുടെ കാലമാണ്. യുഎസില്‍ പലിശനിരക്ക് കുറയാനുള്ള…

Read More

കെ എൻ എം ഫാമിലി മീറ്റ്  സംഘടിപ്പിച്ചു.

കൊടിയത്തൂർ. : പവിത്രമാണ് കുടുംബം, പരിശുദ്ധമാണ് ബന്ധങ്ങൾ എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കൊടിയത്തൂരിൽ കേരള നദ് വത്തുൽ മുജാഹിദീൻ സംഘടിപ്പിച്ച ഫാമിലി മീറ്റ് മുക്കം മണ്ഡലം കെ എൻ എം സെക്രട്ടറി അബ്ദുൽ റഷീദ് ഖാസിമി ഉത്ഘാടനം ചെയ്തു.കെ ഉസ്സൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം എ അബ്ദുറഹ്മാൻ സാഹിബ്‌, എം അബ്ദുറഹ്മാൻ മദനി, കൊടിയത്തൂർ മണ്ഡലം കെ എൻ എം സെക്രട്ടറി ഇ അബ്ദുൽഹമീദ് മാസ്റ്റർ, മുഹമ്മദ്‌ മോൻ, ഇ മോയിൻ മാസ്റ്റർ,…

Read More

“ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയില്‍ തര്‍ക്കങ്ങളുണ്ടാകുന്നത് സാധാരണം, അത് ആത്മഹത്യയ്ക്കുള്ള പ്രേരണയായി കാണാനാകില്ല -അലഹബാദ് ഹൈക്കോടതി

അലഹാബാദ്:ദമ്പതിമാര്‍ തമ്മില്‍ വീട്ടിൽ തര്‍ക്കങ്ങളുണ്ടാ കുന്നത്സാധാരണമാണെന്നും ഇത്തരം തര്‍ക്കങ്ങളെ ആത്മഹത്യയ്ക്കുള്ള പ്രേരണയായി കാണാനാകില്ലെന്നും അലഹബാദ് ഹൈക്കോടതി. തര്‍ക്കത്തെ തുടര്‍ന്ന് ദമ്പതിമാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അത് മറ്റേയാളുടെ പ്രേരണ കൊണ്ടെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഓറയ്യ ജില്ലയിലെ ഒരു യുവതിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് എടുത്ത എഫ്‌ഐആര്‍ പിന്‍വലിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. നവംബര്‍ 2022നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലെ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്യുകയും അയാളുടെ ഭാര്യയ്ക്കും ഭാര്യയുടെ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയുമായിരുന്നു. വഴക്കിടിനെ…

Read More