പിടുത്തം വിട്ട് സ്വർണ്ണ വില 90,000 തൊടാന് 520 കൂടി
കൊച്ചി: ഇന്നും സ്വര്ണവിലയില് റെക്കോര്ഡ്. 90,000 തൊടാന് 520 കൂട എന്നിടത്താണ് സ്വര്ണവില. തുടര്ച്ചയായ അഞ്ചാം ദിവസമാണ് സ്വര്ണ വില വര്ധിക്കുന്നത്.

ആയിരത്തോളം രൂപയുടെ വര്ധനയാണ് ഇന്ന് പവന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരുപവന്സ്വര്ണാഭരണം വാങ്ങാന് നികുതിയും പണിക്കൂലിയും അടക്കം ഒരുലക്ഷത്തിനടുത്ത് ചിലവാകും.
ഇന്നലെ ഗ്രാമിന് 125 രൂപയുടെ വര്ധിച്ച് 11,070 രൂപയായിരുന്നു. പവന് 1000 രൂപയാണ് ഇന്നലെ കൂടിയത്. 88,560 രൂപയായിരുന്നു ഇന്നലത്തെ പവന് വില.
ഇന്നത്തെ വില അറിയാം
89,480 രൂപയാണ് ഒരു പവന് 22 കാരറ്റ് സ്വര്ണത്തിന് ഇന്നത്തെ വില. 920 രൂപയാണ് പവന് ഇന്ന് വര്ധിച്ചത്. ഗ്രാമിന് 115 രൂപ കൂടി 11,185 ആയി
24 കാരറ്റ്
ഗ്രാമിന് 125 രൂപ കൂടി 12,202
പവന് 1000 രൂപ കൂടി 97,616
22 കാരറ്റ്
ഗ്രാമിന് 115 രൂപ കൂടി 11,185
പവന് 920 രൂപ കൂടി 89,480
18 കാരറ്റ്
ഗ്രാമിന് 94 രൂപ കൂടി 9,152
പവന് 752 രൂപ കൂടി 73,216
14 കാരറ്റ് സ്വര്ണത്തിന്റെ വില ഗ്രാമിന് 70 രൂപ കൂടി 7170 രൂപയായും ഉയര്ന്നു. ആഗോള വിപണിയിലും സ്വര്ണം ചരിത്ര മുന്നേറ്റം തുടരുകയാണ്. 3,974.78 ഡോളറാണ് ട്രായ് ഔണ്സിന് വില. റെക്കോഡ് നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു മാസത്തിനിടെ കൂടിയത്….
11,840 രൂപയാണ് സ്വര്ണത്തിന് ഒരുമാസത്തിനിടെ കൂടിയത്. സെപ്തംബര് മാസം തുടക്കത്തില് 77,640 രൂപയായിരുന്നു 22 കാരറ്റ് ഒരു പവന് സ്വര്ണത്തിന്റെ വില. എന്നാല്, സെപ്തംബര് 30-ന് 86,760 രൂപയായി.
ഒക്ടോബര് മാസത്തിലും ഇത് വര്ധനവ് തുടരുകയാണ്. ഒക്ടോബര് 1ന് രാവിലെ 87,000 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കുതിപ്പായിരുന്നു. അതിനിടക്ക് നേരിയ കുറവും രേഖപ്പെടുത്തി. ഒക്ടോബര് 3ന് രാവിലെ രേഖപ്പെടുത്തിയ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാല്, തൊട്ടടുത്ത ദിവസങ്ങളില് വില കുതിച്ചുയര്ന്നു.
സ്വര്ണവില പവന് ഒരു ലക്ഷമാവാന് അധികം താമസമുണ്ടാവില്ലെന്നാണ് നിരീക്ഷകര് പറയുന്നത്.ആ ഗോളവിപണിയില് സംഭവിക്കുന്ന ചെറിയ ചലനങ്ങള് പോലും കേരളത്തിലെ സ്വര്ണവിലയില് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്ബോഴുണ്ടാകുന്ന രൂപയുടെ വിലയും മാറ്റങ്

