ടാഡമോൺ കൂട്ടക്കൊലയിലെ മുഖ്യപ്രതിയായ അംജദ് യൂസഫിൻ്റെ അറസ്റ്റിൽ സിറിയയിൽ ആഘോഷം.

ഡമാസ്കസ് : ( സിറിയ)
2013-ൽ ഡമാസ്കസിലെ ടാഡമോൺ കൂട്ടക്കൊലയിലെ മുഖ്യപ്രതിയായ അംജദ് യൂസഫിനെസിറിയൻ അധികൃതർ അറസ്റ്റ് ചെയ്തു. കൂട്ടക്കൊലയിൽ
കൊല്ലപ്പെട 41 പേരുടെ അവശേഷിപ്പുകൾ കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തി.

Oplus_131072

ഹമയിൽ വെച്ചാണ് ഈ മുൻ സൈനിക കുറ്റവാളിയെ പിടികൂടിയത്
അദ്ദേഹത്തിന്റെ അറസറ്റിൽ സിറിയയിലുടനീളം ആഘോഷിക്കുകയാണ്
2013-ൽ ബശ്ശാറുൽ അസദിൻ്റെ രഹസ്യാന്വേഷണ ഏജളൻസികൾ ഡമാസ്കസ് പരിസരത്ത് ഡസൻ കണക്കിന് സാധാരണക്കാരെ കൊലപ്പെടു ത്തിയിരുന്നു.
ടാഡമോൺ പ്രദേശത്ത് നടന്ന കൂട്ടക്കൊലയിലെ മുഖ്യപ്രതിയാണ് അംജദ് യൂസഫ്
അദ്ദേഹത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി സിറിയൻ ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു

കസ്റ്റഡി യിലെടുത്ത വരെ കൈകൾ ബന്ധിച്ച് കണ്ണുകെട്ടിയിട്ട്
ആളുകളെ ഓടാൻ ഉത്തരവിടും
ഇവർ കുഴിമാടം അറിയാതെ ഓടു മ്പോൾ ഇതിലേക്ക് വീഴും
ശേഷം തുടർന്ന് അവർക്കെതിരെ വെടിയുതിർക്കും
ഇങ്ങനെ കൂട്ടക്കുഴിമാടത്തിലേക്ക് വീണ 41 മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിച്ചു.
2024 ഡിസംബറിൽ സിറിയയുടെ മുൻ സ്വേച്ഛാധിപതിയായ ബഷർ അൽ-അസദിന്റെ പതനത്തെത്തുടർന്ന്, ഹ്യൂമൻ റൈറ്റ്സ് വാച്ച് സംഘങ്ങൾ ടാഡമോണിൽ ഗണ്യമായ എണ്ണം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു ആഭ്യന്തരയുദ്ധത്തിന്റെ ആദ്യ വർഷങ്ങളിൽ അസദിന്റെ സൈന്യം നടത്തിയ നിരവധി കൂട്ടക്കൊലകൾ അയൽപക്കത്തുള്ള കുടുംബങ്ങളും റിപ്പോർട്ട് ചെയ്തു. കൂട്ടക്കൊലയുടെ മറ്റ് കുറ്റവാളികളെ പിന്തുടരുന്നത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നന്നായി തയ്യാറാക്കിയ സുരക്ഷാ പ്രവർത്തനത്തിന് ശേഷം കുറ്റവാളിയായ അംജദ് യൂസഫ് ഇപ്പോൾ കസ്റ്റഡിയിലാണെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ആഭ്യന്തര മന്ത്രി അനസ് ഖത്താബ് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *