ഓപ്പറേഷൻ നുംഖോര്‍: ‘പരിവാഹൻ സൈറ്റിൽ വരെ തിരിമറി നടത്തി’; ദുൽഖര്‍ സൽമാന് ഉള്‍പ്പെടെ നോട്ടീസ് നൽകും: കസ്റ്റംസ് കമ്മീഷണര.

കൊച്ചി:ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിൽ നടന്ന പരിശോധന വിശദീകരിച്ച് കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിൽ ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചു. ഇതിൽ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഭൂട്ടാനിലെ നിന്ന് വാഹനങ്ങൾ ഇന്ത്യയിൽ അനധികൃതമായി എത്തിക്കുന്നതാണ് ഇവരുടെ രീതി. ഇന്ത്യൻ ആർമിയുടെയും അമേരിക്കൻ എംബസിയുടെയും പേര് ഉപയോഗിച്ചാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്. ലിസ്റ്റിലെ…

Read More

തമിഴ്നാട് ഹൊസൂരിൽ ഒമ്പത് വയസ്സുള്ള വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വകാര്യ പ്രൈമറി സ്കൂൾ ഉടമ അറസ്റ്റിൽ.

ഹൊസൂർ:തമിഴ്നാട് ഹൊസൂരിൽ ഒമ്പത് വയസ്സുള്ള വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വകാര്യ പ്രൈമറി സ്കൂൾ ഉടമ അറസ്റ്റി. ഹൊസൂർ തിന്നൂരിലുള്ള സ്കൂൾ ഉടമയായ സാം ഗണേഷ് (61) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. പീഡനം വിവരം അറിഞ്ഞിട്ടും ഇത് മറച്ചുവയ്ക്കാൻ സ്കൂൾ ഉടമയിൽ നിന്നും ഭാര്യയിൽ നിന്നും പണം തട്ടിയെടുത്ത സ്കൂളിലെ അധ്യാപികരെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂള്‍ ഉടമയായ സാം ഗണേഷ്, ഭാര്യ ജോസഫിൻ (58), സ്കൂളിലെ അധ്യാപികരായ എസ്. ഇന്ദിര (36), നാഥ…

Read More

സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് അൽ ശൈഖ് ൻ്റെ മയ്യത്ത് റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ ഖബറടക്കി.

റിയാദ്: സൗദി ഗ്രാന്റ് മുഫ്തിയും മുതിർന്ന പണ്ഡിതരുടെ കൗൺസിൽ തലവനുമായ ശൈഖ് അബ്ദുൽ അസീസ് അൽ ശൈഖ് അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് സൗദി റോയൽ കോടതി അറിയിച്ചു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ അദ്ദേഹത്തിൻ്റെ മൃതദേഹം ഖബറടക്കി. മക്ക മസ്ജിദുൽ ഹറാം, മദീന മസ്ജിദുന്നബവി, രാജ്യത്തെ മറ്റ് എല്ലാ പള്ളികളിലും അദ്ദേഹത്തിനായി ചൊവ്വാഴ്ച്ച ളുഹർ നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്കാരം നടത്താൻ സൽമാൻ രാജാവ് നിർദ്ദേശം നൽകിയിയിരുന്നു….

Read More

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ – ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ – ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക ഒരുവട്ടം കൂടി പുതുക്കുമെന്നും ഡിസംബർ 20ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏൽക്കണമെന്നും നിർദേശം. എസ്എആർ വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷംതീയതികൾ നിശ്ചയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭയർഥിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ…

Read More

ലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം, ട്രയിൻ എടക്കാട് നിർത്തിയിട്ടു.

കണ്ണൂർ : ( www.10visionnews.com) ലോക്കോ പൈലറ്റിനു ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. മംഗളൂരുവിലേക്ക് പോകുകയായിരുന്ന മംഗളൂരു സെൻട്രൽ എക്സ്പ്രസാണ് കണ്ണൂർ എടക്കാട് നിർത്തിയിട്ടത്. ഇന്ന് ഉച്ച കഴിഞ്ഞ് 3.55നാണ് ട്രെയിൻ നിർത്തിയിട്ടത്. ലോക്കോ പൈലറ്റ് കെ.പി പ്രജീഷിനാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രജീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ലോക്കോ പൈലറ്റ് എത്തിയ ശേഷം ട്രെയിൻ യാത്ര തുടരുകയായിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്.

Read More

വിദേശത്തും സ്വദേശത്തുമുള്ള മലയാളികൾക്ക് നോർക്കയുടെ സമഗ്ര ഇൻഷൂറൻസ് പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം : വിദേശത്തും ഇന്ത്യയിലും താമസിക്കുന്ന പ്രവാസികളായ കേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ- അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെ്യ്യും. രാജ്യത്ത് പ്രവാസികള്‍ക്കായി ആദ്യമായി ആരംഭിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇത്. കേരളത്തിലെ അഞ്ഞൂറിലധികം ആശുപത്രികളുള്‍പ്പെടെ രാജ്യത്തെ 16,000 ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കും. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്ത് ലക്ഷം രൂപയുടെ അപകട പരിരക്ഷയും ലഭിക്കും. ഭാവിയില്‍ ജി…

Read More

ആഗോള അയ്യപ്പ സംഗമത്തിൽ വർഗീയതയുടെ നെറ്റിപ്പട്ടം കെട്ടിയവനെ എഴുന്നള്ളിച്ചു. പി വി അൻവർ – അയ്യപ്പ സംഗമം വൻവിജയം എം വി ഗോവിന്ദൻ.

മലപ്പുറം:ആഗോള അയ്യപ്പസംഗമത്തിൽ ജനപങ്കാളിത്തം കുറഞ്ഞതിൽ വിമർശനം ഉയരുമ്പോൾ ന്യായീകരിച്ച് എം.പി. ഗോവിന്ദൻ രംഗത്ത് വന്നതിനെ തിരെ വിമർശനവുമായി മുൻ നിലമ്പൂർ എംഎൽഎയും തൃണമൂൽ നേതാവുമായ പി.വി അൻവർ. അയ്യപ്പ സംഗമ നാടകമാണ് കേരളത്തിൽ നടന്നതെന്ന് പി.വി അൻവർ പറഞ്ഞു. അയ്യപ്പസംഗമത്തിൽ ആളുകൾ കുറഞ്ഞത് കേരളത്തിലെ മൂന്നര കോടി ജനങ്ങൾ കണ്ടതാണെന്നും വർഗീയ വാദത്തിന്റെ നെറ്റിപ്പട്ടം കെട്ടിയ ആളെ കാറിൽ കയറ്റിയാണ് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ വന്നതെന്നും പി.വി അൻവർ പറഞ്ഞു. അയ്യപ്പ സംഗമത്തിന് വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ പോയത്…

Read More

ഷൊർണൂർ – നിലമ്പൂർ കള്ളവണ്ടി കയറിയത് 294 പേർ, ഈടാക്കിയത് 95225 രൂപ, പരിശോധന കർശനമാക്കാൻ റെയിൽവേ

മലപ്പുറം : ഷൊർണൂർ-നിലമ്പൂർ സെക്ഷനില്‍ പാലക്കാട് റെയില്‍വേ ഡിവിഷൻ നടത്തിയ പ്രത്യേക ടിക്കറ്റ് പരിശോധനയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 294 യാത്രക്കാരെ കണ്ടെത്തി. ഇവരില്‍ നിന്ന് 95225 രൂപ പിഴ ഈടാക്കി. രാജ്യറാണി എക്സ്പ്രസ്, കോട്ടയം -നിലന്പൂർ എക്സ്പ്രസ്, ആറ് പാസഞ്ചർ ട്രെയിനുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ട്രെയിൻ സർവീസുകളിലാണ് പരിശോധന നടത്തിയത്. റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ഗവണ്‍മെന്‍റ് റെയില്‍വേ പോലീസ് (ജിആർപി), വാണിജ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ…

Read More

‘ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെ തൊണ്ടയിൽ നിന്ന് ഭക്ഷണം ഇറങ്ങും’ ഗസ്സയിലെ കുട്ടികളെക്കുച്ച പരാമർശത്തിൽ എം. ലീലാവതിക്കെതിരെ വലതുപക്ഷ സൈബർ ആക്രമണം , പ്രതികരിച്ച് സോഷ്യൽ മീഡിയ

കോഴിക്കോട്: ഗസ്സയിലെ കുട്ടികളെ ക്കുറിച്ച് എഴുത്തുകാരി എം. ലീലാവതി നടത്തിയ പരാമർശത്തിൽ വലതുപക്ഷ ഹിന്ദുത്വ പ്രൊഫൈലുകൾ  നടത്തുന്ന സൈബർ ആക്രമണത്തിൽ  പ്രതികരിച്ച് സാംസ്‌കാരികലോകവും സോഷ്യല്‍ മീഡിയയും. ഗസയിലെ കുഞ്ഞുങ്ങളെ കുറിച്ചുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് എം. ലീലാവതിക്കെതിരെ സൈബറാക്രമണം ഉണ്ടായത്. ഇതിനെ അപലപിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയത്. വിശന്നൊട്ടിയ വയറുമായി നില്‍ക്കുന്ന ഗസയിലെ കുഞ്ഞുങ്ങള്‍’ എന്ന പരാമര്‍ശമാണ് സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടത്. തന്റെ 98 പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചുകൊണ്ടായിരുന്നു എം. ലീലാവതിയുടെ…

Read More

പ്രവാചകൻ മുഹമ്മദ് നബിയെയും ഖുർആനെയും അവഹേളിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിട്ടയാള്‍ അറസ്റ്റില്‍.

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ പ്രവാചകൻ മുഹമ്മദ് നബിയെയും ഖുർആനെയും അവഹേളിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിട്ടയാള്‍ അറസ്റ്റില്‍ 45കാരനാണ് അറസ്റ്റിലായത്. വിദ്വേഷ പോസ്റ്റിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധം ശക്തമായപ്പോഴാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെയും സമരക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ക്ക് തീയിട്ടതായും ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ…

Read More