ആഗോള അയ്യപ്പ സംഗമത്തിൽ വർഗീയതയുടെ നെറ്റിപ്പട്ടം കെട്ടിയവനെ എഴുന്നള്ളിച്ചു. പി വി അൻവർ – അയ്യപ്പ സംഗമം വൻവിജയം എം വി ഗോവിന്ദൻ.
മലപ്പുറം:ആഗോള അയ്യപ്പസംഗമത്തിൽ
ജനപങ്കാളിത്തം കുറഞ്ഞതിൽ വിമർശനം ഉയരുമ്പോൾ ന്യായീകരിച്ച്
എം.പി. ഗോവിന്ദൻ രംഗത്ത് വന്നതിനെ തിരെ വിമർശനവുമായി മുൻ നിലമ്പൂർ എംഎൽഎയും തൃണമൂൽ നേതാവുമായ പി.വി അൻവർ.
അയ്യപ്പ സംഗമ നാടകമാണ് കേരളത്തിൽ നടന്നതെന്ന് പി.വി അൻവർ പറഞ്ഞു. അയ്യപ്പസംഗമത്തിൽ ആളുകൾ കുറഞ്ഞത് കേരളത്തിലെ മൂന്നര കോടി ജനങ്ങൾ കണ്ടതാണെന്നും വർഗീയ വാദത്തിന്റെ നെറ്റിപ്പട്ടം കെട്ടിയ ആളെ കാറിൽ കയറ്റിയാണ് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ വന്നതെന്നും പി.വി അൻവർ പറഞ്ഞു.
അയ്യപ്പ സംഗമത്തിന് വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ പോയത് എഐ വെച്ച് ഉണ്ടാക്കിയതല്ലേ എന്ന് നാളെ ഗോവിന്ദൻ മാഷ് പറഞ്ഞാൽ അത്ഭുതപ്പെടാനില്ലെന്നും പി.വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. കുറച്ചുകാലമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് ഗോവിന്ദൻ മാഷെയും നയിക്കുന്നതെന്നും അൻവർ. കഴിഞ്ഞ ഒന്നരവർഷമായി മുഖ്യമന്ത്രി നടത്തുന്ന എല്ലാ പരിപാടികളും പരാജയമാണെന്നും പി.വി അൻവർ കൂട്ടിച്ചേർത്തു.
ഇതിനിടെ
ആഗോള അയ്യപ്പ സംഗമത്തിൽ
ജന പങ്കാളിത്തം കുറഞ്ഞതിൽ വിമർശനങ്ങൾ ഉയരുമ്പോൾ ന്യായീകരിച്ച് എം.വി. ഗോവിന്ദനും മന്ത്രി വ്യാസവനും രംഗത്ത് എൻഎസ്എസ് അടക്കമുള്ളവരെ വേദിയിൽ എത്തിക്കാൻ കഴിഞ്ഞത് നേട്ടമായാണ് സർക്കാർ വിലയിരുത്തുന്നത്.
അയ്യപ്പ സംഗമത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകൾ വന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒഴിഞ്ഞ കസേര എഐ ദൃശ്യങ്ങളാവാമെന്നും ഗോവിന്ദൻ പറഞ്ഞു. അയ്യപ്പ സംഗമം വൻ വിജയമെന്ന് ആവർത്തിച്ച് മന്ത്രി വി.എൻ വാസവൻ. മുഖ്യമന്ത്രി ഉദ്ഘടനം ചെയ്യുന്ന ഘട്ടത്തിൽ ജനപങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും സംഗമത്തിന്റെ പ്രധാന സെഷനുകളിൽ ഒഴിഞ്ഞ കസേരകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
വ്യത്യസ്ത സെഷനുകളിൽ മികച്ച പാനലുകൾ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാനുകൾ, തിരക്ക് നിയന്ത്രണം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രികരിച്ച് ചർച്ച നടന്നെങ്കിലും ഈ ഘട്ടങ്ങളിലെല്ലാം പ്രതീക്ഷിച്ച അത്ര ആളുകളുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ഈ വസ്തുതയെ മറച്ചുപിടിക്കാൻ വേണ്ടിയാണ് മാധ്യമങ്ങൾക്ക് മേൽ പഴിചാരുന്നതും എഐ സൃഷ്ടിച്ചതായിക്കൂടെ എന്ന ബാലിശമായ വാദം ഉന്നയിക്കുന്നതും. മന്ത്രിമാർ ഇത്തരത്തിലുള്ള വാദം ഉന്നയിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് ജനപങ്കാളിത്തം കുറച്ചത് എന്ന അഭിപ്രായത്തിലാണ് ദേവസ്വം ബോർഡ്.

