സ്വർണ വിലയില്‍ റെക്കോർഡ് കുതിപ്പ്. പവന് 680 രൂപ വർധിച്ചു.

കോഴിക്കോട്: സ്വർണ വിലയില്‍ റെക്കോർഡ് കുതിപ്പ്. പവന് 680 രൂയാണ് ഇന്ന് വർധിച്ചത്. ഇന്ത്യയുടെ മേല്‍ വന്‍ തീരുവ അടിച്ചേല്‍പിച്ച അമേരിക്കയുടെ നടപടിയും രൂപയുടെ മൂല്യം ഇടിഞ്ഞതുമെല്ലാം വിലക്കയറ്റത്തിന് കാരണമായി. ഒരു പവന്‍റെ വില 77640 രൂപയാണ്.ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍ പോലും ഒരു പവന്‍റെ ആഭരണം ലഭിക്കാന്‍ 84000 രൂപ നല്‍കണം. ഓണവിപണിക്ക് പുറമേ ദീപാലവലി വിപണിയിലും സ്വർണത്തിന് വലിയ വില വർധനയാണ് പ്രതീക്ഷിക്കുന്നത്.

Read More

ഇസ്റാഈലിന് തിരിച്ചടി.5 ഇസ്രായേലി സൈനികർ ഹമാസ് പിടിയിൽ, നിരവധി പേർ കൊല്ലപ്പെട്ടു.

ഗസ സിറ്റിയിലെ സൈതൂനിൽ, തങ്ങളുടെ സൈനികർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ 4 സൈനികരെ കാണാതാവുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും കൊണ്ടു കൊണ്ടുവരുന്നതിന് ആറ് ഹെലികോപ്റ്ററുകൾ വിന്യസിച്ചതായി ഇസ്രായേലി സൈനിക വക്താവ് അറിയിച്ചു. കാണാതായ സൈനികർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സൈനികർ പിടിക്കപ്പെടുന്നത് തടയുന്നതിനായി ഉപയോഗിക്കുന്ന ഹാനിബൽ പ്രോട്ടോകോൾ നടപ്പിലാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ സേനയിലെ 162,401 ഡിവിഷനുകളിലെ സൈനികർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹമാസിന്റെ ചെറുത്തുനിൽപ്പ് കാരണം സേന പ്രദേശത്ത്…

Read More

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് കുഞ്ഞ് മരിച്ചു.

പാലക്കാട്: മീനാക്ഷിപുരത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് കുഞ്ഞ് മരിച്ചു മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിലെ പാർഥിപൻ -സംഗീത ദമ്പതികളുടെ മകൾ കനിഷ്കയാണ് മരിച്ചത്.രണ്ട് വർഷം മുമ്പ് ദമ്പതികളുടെ ആദ്യ കുഞ്ഞ് ഇതേ രീതിയിൽ മരിച്ചിരുന്നു. പാല് നല്‍കുന്നതിനിടെ കുഞ്ഞിന് അനക്കമില്ലാതായതോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. മരിക്കുമ്പോള്‍ 2.200ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്‍റെ തൂക്കം.അതേസമയം, ഗർഭിണികൾക്ക് ലഭിക്കേണ്ട പ്രതിമാസസഹായം ലഭിച്ചില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. ആദിവാസി ഉന്നതികളില്‍ ട്രൈബല്‍…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡൽഹി ഹെെക്കോടതി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡൽഹി ഹെെക്കോടതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കണം എന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് കോടതി. നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടാൻ കേന്ദ്ര വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനെതിരെ ഡൽഹി സർവകലാശാല സമ‌ർപ്പിച്ച ഹർജിയിലാണ് കോടതി വിധി. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണം ഉയർന്നിരുന്നു. 1978ൽ മോദി പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന ആക്‌ടിവിസ്റ്റ് നീരജ് ശ‌‌ർമ്മ ഡൽഹി സ‌ർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെയാണ്…

Read More

കണ്ണൂരിലെ ഭർതൃവീട്ടിൽ നിന്നും കർണ്ണാടകയിലെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ.

ബംഗളരു:കണ്ണൂരിലെ വീട്ടിൽ നിന്നും കർണ്ണാടകയിലെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ. കണ്ണൂർ കല്യാട് ചുങ്ക സ്ഥാനം സ്വദേശി എ.പി. സുഭാഷിൻ്റെ ഭാര്യ ദർഷിത ( 22 )യാണ് കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍ കല്യാട് വീട്ടില്‍ നിന്നും സ്വര്‍ണവുമായി കടന്നുകളഞ്ഞദർഷിതയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച പകലാണ് കല്യാട്ടെ വീട്ടില്‍ മോഷണം നടന്നത്. രാവിലെ കുടുംബനാഥ സുമതയും ഇളയമകന്‍ സൂരജും ചെങ്കല്‍പ്പണയില്‍ ജോലിക്ക് പോയിരുന്നു. ദര്‍ശിതയുടെ ഭര്‍ത്താവ് സുഭാഷ്…

Read More

നിമിഷ പ്രിയയുടെ വധശിക്ഷ രണ്ട് ദിവസത്തിനകമെന്ന് കെ എ പോള്‍ സുപ്രിം കോടതിയില്‍; വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നത് വിലക്കണം

ന്യൂഡൽഹി:രണ്ട് ദിവവസത്തിനകം നിമിഷപ്രിയയുടെവധശിക്ഷ നടപ്പാക്കുമെന്ന് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോള്‍. ഈ സാഹചര്യത്തില്‍ മൂന്ന് ദിവസത്തേക്ക് നിമിഷ പ്രിയ കേസില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അദ്ദേഹം ഹരജി നല്‍കി. “വധശിക്ഷ നടപ്പാക്കുമെന്ന് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോള്‍. ഈ സാഹചര്യത്തില്‍ മൂന്ന് ദിവസത്തേക്ക് നിമിഷ പ്രിയ കേസില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്‍ നിന്ന്…

Read More

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു*

തിരുവനന്തപുരം:പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിൽ വാഴൂർ സോമൻ എംഎൽഎയും ഉണ്ടായിരുന്നു. പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഇടുക്കി പീരുമേട്ടിൽനിന്ന് സിപിഐ എംഎൽഎ ആയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി….

Read More

അയൽവാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തിൽ 55 വയസ്സുകാരന് ദാരുണാന്ത്യം.

ചെന്നൈ: അയൽവാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തിൽ 55 വയസ്സുകാരന് ദാരുണാന്ത്യ. ചെന്നൈയിലെ ജാഫർഖാൻപേട്ട് പ്രദേശത്ത് ചൊവ്വാഴ്ചയായിരുന്നു സംഭവം. കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പൂങ്കൊടിയുടെ വളർത്തുനായയാണ് ആക്രമിച്ചത്. നായയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയ്ക്കും കടിയേറ്റു. ഇവർ ചികിത്സയിലാണ്. ഡിസ്ചാർജ് ചെയ്തുകഴിഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് സ്ഥിരീകരിച്ചു. വളരെ ക്രൂരമായ ആക്രമണമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കരുണാകരന്റെ ജനനേന്ദ്രീയത്തിലടക്കം നായ കടിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നായയെ മാറ്റാൻ ഉടമയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ കാര്യമാക്കിയിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. വെറ്ററിനറി…

Read More

ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായി മുപ്പത് ദിവസത്തിന് മുകളിൽ തടവിൽ കഴിയുന്ന

ന്യൂദൽഹി: ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായി മുപ്പത് ദിവസത്തിന് മുകളിൽ തടവിൽ കഴിയുന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള മന്ത്രിമാരെ നീക്കം ചെയ്യാൻ സാധിക്കുന്ന ബിൽ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇന്ന് (ബുധൻ) ലോക് സഭയിൽ ബിൽ അവതരിപ്പിക്കും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാർ എന്നിവരെയടക്കം നീക്കം ചെയ്യാൻ നിയമ സാധുത തേടുന്നതായിരിക്കും ഈ ബിൽ. ഭരണഘടനയുടെ ആർട്ടിക്കിൾ 75, 164, 239AA എന്നിവയും 2019 ലെ ജമ്മു കശ്മീർ…

Read More

ഭീഷണി തുടർന്നു, വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം; പൊലീസിൽ പരാതി നൽകിയിട്ടും ഇടപെടലുണ്ടായില്ലെന്ന് ബന്ധുക്കൾ.

കൊച്ചി: ( www.10visionnews.com ) എറണാകുളം കോട്ടുവള്ളിയിൽ വട്ടിപലിശക്കാരിയായ അയൽവാസിയിൽ നിന്നുണ്ടായ ഭീഷണിയെ തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ പോസ്റ്റുമോർട്ടം. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്. പൊലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നത്. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും അയൽവാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും…

Read More