മണ്ണാ൪ക്കാട് കോളേജിൽ റാഗിങ് പരാതി, സീനിയ൪ വിദ്യാ൪ത്ഥികൾ മ൪ദിച്ചു, 3 പേ‍‍ര്‍ക്കെതിരെ നടപടി.

  പാലക്കാട്| മണ്ണാ൪ക്കാട് കോളേജിൽ സീനിയ൪ വിദ്യാ൪ത്ഥികൾ മ൪ദ്ദിച്ചതായി പരാതി. നെല്ലിപ്പുഴ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വ൪ഷ ബിബിഎ വിദ്യാർഥി മുഹമ്മദ് മിൻഹാജിനാണ് മ൪ദനമേറ്റത്. ഷ൪ട്ടിന്റെ ബട്ടൺസ് ഇട്ടില്ലെന്നാരോപിച്ച് മൂന്നാം വ൪ഷ വിദ്യാ൪ത്ഥികൾ ക്രൂരമായി മ൪ദിച്ചെന്ന് മിൻഹാജിന്റെ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും തല ഗേറ്റിൽ പിടിച്ച് ഇടിക്കുകയും ചെയ്തെന്ന് മ൪ദനമേറ്റ വിദ്യാ൪ത്ഥി പറയുന്നു. വിഗദ്ധ ചികിത്സയ്ക്കായി വിദ്യാ൪ത്ഥിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മൂന്ന് സീനിയർ വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ്…

Read More

മാരകായുധവുമായി വീടിന്‍റെ വാതിൽ തകര്‍ത്ത് യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ.

കോഴിക്കോട്: മാരകായുധവുമായി എത്തി വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തലക്കുളത്തൂര്‍ കണിയാംകുന്ന് സ്വദേശി മലയില്‍ അസ്ബി(29)നെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വീട്ടിൽ കയറിയുള്ള അതിക്രമം ഉണ്ടായത്. വൈകിട്ടോടെ യുവതിയുടെ വീട്ടിലെത്തിയ അസ്ബിന്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. വീട്ടിലെ ഫര്‍ണിച്ചറും ടിവിയുമുള്‍പ്പെടെ യുവാവ് അടിച്ചു തകര്‍ത്തു. മാരകായുധവുമായാണ് അസ്ബിൻ വീട്ടിലെത്തിയത്. വിവരം അറിഞ്ഞ്…

Read More

അയൽ വാസിയുടെ അസഭ്യവർഷം ഐ.ടി.ഐ വിദ്യാർഥി ആത്മഹത്യ ചെയ്തു. പോലീസ് കേസെടുത്തു.

വിഴിഞ്ഞം:അസഭ്യം പറഞ്ഞ് അപമാനിച്ചതിനെത്തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ അയൽവാസിയായ സ്ത്രീയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണിയൂർ നെല്ലിവിള സ്വദേശിനി രാജം (54) ആണ് അറസ്റ്റിലായത്. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരികത്ത് വീട്ടിൽ അജുവിൻ്റെയും സുനിതയുടെയും മകൾ അനുഷ (18) ആണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജത്തിൻ്റെ മകൻ രണ്ടാം വിവാഹം കഴിച്ചതിനെത്തുടർന്ന് ആദ്യഭാര്യ ഇവിടെയെത്തിയിരുന്നു. അനുഷയുടെ വീട്ടുവളപ്പിലൂടെയാണ് ഇവർ രാജത്തിൻ്റെ വീടിനടുത്തെത്തിയതെന്ന് ആരോപിച്ചായിരുന്നു രാജം അനുഷയെ അസഭ്യം പറഞ്ഞത്. ഇതിൽ…

Read More

ട്രെയിൻ യാത്രക്കിടെ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കാസർഗോഡ്: തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. നെയ്‌വേലി സ്വദേശി വെങ്കിടേശൻ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി കൊച്ചുവേളി-പോർബന്ദർ എക്സ്പ്രസിലാണ് മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജനറൽ കോച്ചിലായിരുന്നു സംഭവം. വെങ്കിടേഷ് കണ്ണൂർമുതൽ വിദ്യാർഥിനിയെ ശല്യം ചെയ്തിരുന്നു. വണ്ടി കാഞ്ഞങ്ങാട്ടെത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ബഹളം വെച്ചതോടെ സീറ്റിൽനിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റു യാത്രക്കാർ വെങ്കിടേശനെ തടഞ്ഞുവെച്ച് കാസർകോട്ടെത്തിയപ്പോൾ റെയിൽവേ പോലീസിന്…

Read More

ആലുവ ലോഡ്ജിലെ കൊലപാതകം കൂടുതൽ വിവരങ്ങൾ പുറത്ത് .

ആലുവ: ലോഡ്ജ് മുറിക്കുള്ളില്‍ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഞായറാഴ്ച രാത്രിയാണ് ആലുവയിലെ തോട്ടുങ്കല്‍ ലോഡ്ജില്‍ കൊല്ലം കുണ്ടറ സ്വദേശി അഖില (35) കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഇടുക്കി നേര്യമംഗലം സ്വദേശി ബിനു (37) ആണ് കേസില്‍ കീഴടങ്ങിയത്. ഇയാളെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഖിലയും ബിനുവും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തന്നെ വിവാഹം ചെയ്യണമെന്ന് അഖില, ബിനുവിനോട് ആവശ്യപ്പെടുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. ബിനു ആവശ്യത്തിനോട്…

Read More

മോഷണ കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി.

കോഴിക്കോട്: നിരവധി മോഷണ കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി. പെരുമണ്ണ കമ്മനമീത്തൽ പാലക്കൽ വീട്ടിൽ പ്രശാന്തിനെതിരെയാണ് കാപ്പ ചുമത്തിയത്. പൊലീസിന്റെ ശുപാർശയിൽ കോഴിക്കോട് കലക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. നിലവിൽ കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ ജില്ലാ ജയിലിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. 2024ൽ കാപ്പ നിയമപ്രകാരം കോഴിക്കോട് ജില്ലയിൽ നിന്നും പ്രതിയെ നാടുകടത്തിയിരുന്നു. നിയമം ലംഘിച്ച് 2025ൽ ജില്ലയിലെത്തിയ പ്രതി മുണ്ടിക്കൽ താഴത്ത് വച്ച്…

Read More

മൊബൈലിന് അടിമ , സിജോയ് പിതാവിന് തലക്കടിച്ചു കൊന്നത് ബൈക്കിന് മൈലേജ് കുറവായതിനാൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മകൻ അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിയന്നൂർ പഞ്ചായത്തിലെ പട്ട്യക്കാല വടക്കരിക് സംഗീത് ഭവനിലെ സുനിൽകുമാറിനെ കൊലപ്പെടുത്തിയ കേസിൽ മകൻ സിജോയ് സാമുവലിനെ കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ജൂൺ 11നാണ് സിജോയ് പിതാവിനെ ആക്രമിച്ചത്. തലയ്‌ക്കടിയേറ്റ് ചികിത്സയിലായിരുന്ന സുനിൽകുമാർ കഴിഞ്ഞദിവസമാണ് മരിച്ചത്. അമിതമായ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കൾ ശ്രമിച്ചത് സിജോയെ ചൊടിപ്പിച്ചിരുന്നു. ഇതിനിടെയാണ് സിജോയുടെ ആവശ്യപ്രകാരം മാതാപിതാക്കൾ ബൈക്ക് വാങ്ങിനൽകിയത്. എന്നാൽ, ഇതിന് മൈലേജ് ഇല്ലെന്ന് പറഞ്ഞ്…

Read More