മണ്ണാർക്കാട് വൃദ്ധ ദമ്പതികൾ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മണ്ണാർക്കാട്: മണ്ണാർക്കാട് വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ  മണ്ണാർക്കാട് ശിവൻകുന്ന് അംഗൻവാടിക്ക് സമീപം അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ (86), ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരാണ് വീടിനുള്ളിൽ ഒരേ കയറിൽ തൂങ്ങി മരിച്ചത്. ഇരുവർക്കും വാർദ്ധക്യ സഹജമായ സഹജമായ അസുഖങ്ങളുണ്ട്. ഇളയ മകൻ രാജൻ തിങ്കളാഴ്‌ച ഉച്ചക്ക് മൂന്ന് മണിക്ക് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ തുങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രായമായ അവശതകളെ തുടർന്നുള്ള മനോവിഷമത്തിൽ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.

Read More

മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് വിഷം നൽകി അച്ഛൻ സ്വയം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

ആലപ്പുഴ : മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് വിഷം നൽകി അച്ഛൻ സ്വയം വിഷം കഴിച്ച് ആത്മഹത്യ ചെയ്ത. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന പെൺകുട്ടികളായ ശിവഗംഗ (6), ശിവ കീർത്തന (2) എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയിലാണ് പെൺകുട്ടികൾക്ക് വിഷം നൽകിയത്. ജ്യൂസിൽ വിഷം കലക്കി നൽകിയതായാണ് വിവരം. വിഷമാണെന്ന് അറിയാതെയാണ് മക്കൾ ജ്യൂസ് കുടിച്ചത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന്…

Read More

ആയുസ് കുറവാണെന്ന് ജ്യോതിഷി പ്രവചിച്ചതിന് പിന്നാലെ 28കാരി ജീവനൊടുക്കി.

ബംഗളൂരു: ആയുസ് കുറവാണെന്ന് ജ്യോതിഷി പ്രവചിച്ചതിന് പിന്നാലെ 28കാരി ജീവനൊടുക്കി.ബംഗളൂരു ബഗലഗുണ്ടേയിലാണ് സംഭവം. എന്‍ഇഎല്‍ ലേയൗട്ടിലെ വിദ്യാ ജ്യോതി എന്ന യുവതിയാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. കുടക് സ്വദേശിയായ ഒരു യുവാവുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. ഇവരുടെ വിവാഹത്തിന് കുടുംബങ്ങള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഭാവികാര്യങ്ങള്‍ അറിയാനായി യുവതി ആഴ്ചകള്‍ക്ക് മുമ്പ് ഒരു ജ്യോതിഷിയെ കണ്ട് അഭിപ്രായം തേടിയതായി പൊലീസ് പറയുന്നു. യുവതിക്ക് ആയുസ് കുറവാണെന്നും അതിനാല്‍ പ്രത്യേക പൂജകള്‍ ആവശ്യമാണെന്നുമാണ്…

Read More

ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞ് വീണ് മരിച്ചു.

കോഴിക്കോട്: കോഴിക്കോട് ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞ് വീണ് മരിച്ചു.കൊടുവള്ളി സ്വദേശി സുരേന്ദ്രന്‍(53) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കോവൂര്‍ നെന്മേനി കാളികുളങ്ങര ഭഗവതി കാവിലെ ഉത്സവത്തിനിടെ സുരേന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. വെളിച്ചപ്പാട് വേഷത്തില്‍ നില്‍ക്കുമ്പോഴാണ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.”

Read More

വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; നെറ്റിയിലും താടിയിലും മുറിവ്, ദുരൂഹത.

കോഴിക്കോട് :കൊയിലാണ്ടി പൊയിൽകാവിൽ കോളജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ, ലിസി (ഷീബ) ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെ കോളജിൽനിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്ത് കാണാൻ മാതാപിതാക്കൾ വിളിച്ചെങ്കിലും പോയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട്…

Read More

ഈസ്റ്റ്‌ വെള്ളി മാടുകുന്ന് കിഴക്കേ ത്തറ രംഗനാഥൻ നിര്യാതനായി.

ഈസ്റ്റ്‌ വെള്ളിമാടുകുന്ന്: കിഴക്കേത്തറ രംഗനാഥൻ (76) ( റിട്ട: ഡെപ്യൂട്ടി രജിസ്ട്രാർ കോഓപ്പറേറ്റീവ് ഡിപ്പാർട്മെന്റ്.) ഭാര്യ: വിനീത കെ മക്കൾ: നിമിഷ, നിവേദ്‌ മരുമക്കൾ: ബിനോജ്, അമൃത സംസ്ക്കാരം :നാളെ ഉച്ചക്ക്

Read More

കുറ്റിക്കാട്ടൂർചെമ്മലത്തൂർ റോഡ് കുനിയിൽ ശ്രീധരൻ നിര്യാതനായി.

കുറ്റിക്കാട്ടൂർ:കുറ്റിക്കാട്ടൂർചെമ്മലത്തൂർ റോഡ് കുനിയിൽ ശ്രീധര (91 നിര്യാതനായി. ഭാര്യ വിലാസിനി ( മാളു) മക്കൾ സുരേഷ് ബാബു, ( പ്രണവം ഹാർഡ്‌വെയർ ചെറുപ്പ ), സജീഷ് കുമാർ മരുമകൾ സ്മിത ,സഹോദരങ്ങൾ രാഘവൻ, പരേതരായ കണ്ഠൻകുട്ടി കൃഷ്ണൻ ,മാളു , കല്യാണി ,കാര്‍ത്യാനി, കുട്ടി മാളു ,സഞ്ചയനം ചൊവ്വാഴ്ച

Read More

കളിക്കാനായി ടര്‍ഫില്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി.. 17കാരനെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി:കളിക്കാനായി ടര്‍ഫില്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി.17കാരനെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി എറണാകുളത്ത് ഞാറയ്ക്കല്‍ സ്വദേശി അര്‍ജുന്‍ കുമാറിന്റെ മൃതദേഹമാണ് എളങ്കുന്നപ്പുഴ ബീച്ചില്‍ കണ്ടെത്തിയത്. കളിക്കാനായി ടര്‍ഫില്‍ പോകുന്നു എന്ന് പറഞ്ഞ് ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു അര്‍ജുന്.  

Read More

കോഴിക്കോടൻ  രുചിപ്പെരുമയുടെ ‘ഇത്ത’ സൈനബി നൂർ അന്തരിച്ചു.

കോഴിക്കോട്: കോഴിക്കോടൻ  രുചിപ്പെരുമയുട ‘ഇത്ത’ വിട പറഞ്ഞു. സെയ്ന്‍സ് ഹോട്ടല്‍ ഉടമ സൈനബി നൂർ ( 82 ) അന്തരിച്ചു.  കോഴിക്കോടിന്റെ തനത് ഭക്ഷണ വിഭവങ്ങള്‍ തയാറാക്കി വില്പന നടത്തുന്ന ‘സെയ്ന്‍സ്’ ഹോട്ടലിലൂടെയാണ് അവർ ശ്രദ്ധ നേടിയത്. കോഴിക്കോട് സന്ദർശിക്കാനെത്തുന്നവർ ബീച്ചിന് സമീപമുള്ള സെയ്ന്‍സ് ഹോട്ടലിൽ എത്താറുണ്ടായിരുന്നു. സഹോദരി ഹലീമയുടെ വസതിയിൽ വെച്ചാണ് സൈനബി അന്തരിച്ചത്. മൃതദേഹം കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനില്‍ ഖബറടക്കി. പരേതനായ നൂർ മുഹമ്മദാണ് ഭർത്താവ്. മകൾ- ഷിറിൻ മുസ്തഫ,മരുമകൻ- മൂർപ്പാള വീട്ടിൽ മുസ്തഫ. സഹോദരങ്ങൾ:…

Read More

ആൺ സുഹൃത്തുമായി തർക്കം  പെൺകുട്ടി തൂങ്ങിമരിച്ചു

തിരുവല്ല (പത്തനംതിട്ട): ആൺ സുഹൃത്തുമായി തർക്കം  പെൺകുട്ടി തൂങ്ങിമരിച്ചു.തിരുവല്ലയിലെ കാവുംഭാഗം പെരിങ്ങോളില്‍ ആൺ സുഹൃത്തിനെ വിളിച്ചറിയിച്ച ശേഷം പ്ലസ് ടു വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തായ വായ്പൂർ സ്വദേശിയായ 21കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിങ്ങോൾ ചേമ്പാല തെക്കേതിൽ രമേശ് – അമ്പിളി ദമ്പതികളുടെ മകൾ അവർ അപർണ രമേശ് (17) ആണ് മരിച്ചത്. മോഡൽ പരീക്ഷക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി വീട്ടിലെ അടുക്കളയുടെ കഴുക്കോലിൽ ഷാൾ ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്…

Read More