കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒൻപത് വയസുകാരൻ മരിച്ചു.

പാലക്കാട്: പാലക്കാട് നെല്ലായയിൽ കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒൻപത് വയസുകാരൻ മരിച്ച. ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകൻ മുഹമ്മദ് ആഷിക് ആണ് മരിച്ചത്. അയയിൽ ഉണ്ടായിരുന്ന തോർത്ത് കഴുത്തിൽ കുരുങ്ങി കുട്ടി നിലത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണപ്പടി ഇ.എൻ യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ആഷിക്.

Read More

ദുബായ് കണ്ടുവരാൻ യാത്ര തിരിച്ച മിഷാൽ ഇനി നാടിൻ്റെ വിങ്ങുന്ന ഓർമയായി. നാട് കണ്ണീരണിഞ്ഞ് യാത്രയാക്കി..

കുറ്റിക്കാട്ടൂർ/ ദുബായ് : ദുബായ് കാണാൻ കൊതിച്ച് യാത്ര തിരിച്ച മിഷാൽ ഇനി വിങ്ങുന്ന ഓർമയായി. സന്ദർശന വിസയിൽ ദുബായിലെത്തി ആകാശക്കാഴ്ചകൾ ഒപ്പിയെടുക്കാൻ ടെറസിന് മുകളിൽ കയറിയ മിഷാൽ ജീവിതത്തിൻ്റെ അവസാന ചിത്രമാവും അതെന്നു കരുതിയില്ല. കോഴിക്കോട് വെള്ളിപ്പറമ്പ് 6/2 വിരുപ്പിൽ മുനീർ ( വിച്ചി) ആയിശ ദമ്പതികളുടെ ഏക മകൻ  മിഷാൽ മുഹമ്മദ് എന്ന യുവ എൻജിനീയറിങ് വിദ്യാർഥിയുടെ ദാരുണമായ അന്ത്യം ബന്ധുക്കളെയും സുഹൃത്തുക്കളെയും കനത്ത ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുബായ് ദെയ്‌റ ഹൂർ അൽ…

Read More

ദുബയിൽ അപകടത്തിൽ മരിച്ച മുഹമ്മദ് മിശാലിന്റെ മയ്യിത്ത് ഇന്ന് നാട്ടിലെത്തും നമസ്കാരം രാത്രി 9 ന്

കുറ്റിക്കാട്ടൂർ : സന്ദർശന വിസയിൽ ദുബയിലെത്തി കഴിഞ്ഞ വെള്ളിയാഴ്ച കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണ് മരിച്ച വെള്ളിപ്പറമ്പ് 6/2 വിരുപ്പിൽ വി പി മുനീർ(വിച്ചി )-ആയിഷ ദമ്പതികളുടെ ഏക മകൻ മുഹമ്മദ് മിശാലിന്റെ (19) മയ്യിത്ത് ദുബായ് പോലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് (ബുധൻ ) നാട്ടിലെത്തും. വൈകീട്ട് 6 മണിയോടുകൂടി കരിപ്പൂർ വിമാന താവളത്തിലെത്തുന്ന മയ്യിത്ത് സ്വദേശമായ വെള്ളിപറമ്പ് 6/2 വിരുപ്പിൽ ഹൗസിൽ എത്തിച്ച ശേഷം രാത്രി 9 മണിക്ക് വെള്ളിപറമ്പ് ആറാം മൈൽ…

Read More

പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരി മരിച്ചു

കോഴിക്കോട് : പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരി മരിച്ച. കോഴിക്കോട് കൊടുവള്ളി കരീറ്റി പറമ്പ് ഊരാളുക്കണ്ടി യുകെ ഹാരിസ് സഖാഫിയുടെ മകള്‍ ഫാത്വിമ ഹുസ്‌ന ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മടവൂരില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് കുട്ടിയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ശരീരത്തില്‍ നീല നിറം കാണുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി…

Read More

മലയാളി യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പം താമസിച്ച സ്ത്രീകൾക്കെതിരെ അന്വേഷണം.

ബംഗളരു:തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്ത. എടത്തറ ആർത്തശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സി.പി. വിഷ്ണു (39) ആണ് മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് വിഷ്ണു ഏറെക്കാലമായി ബെംഗളൂരുവിലായിരുന്നു താമസം. ബെംഗളൂരുവിലെ യെല്ലനഹള്ളിയിലെ അപ്പാർട്ട്‌മെന്റിൽ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിനൊപ്പം അപ്പാർട്ട്‌മെന്റ് പങ്കിട്ട് താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന സൂര്യാ കുമാരി (38), ജ്യോതി (38) എന്നിവർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

Read More

സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു.

വെള്ളിപ്പറമ്പ് :സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ച. വെള്ളിപ്പറമ്പ് 6/2 ലെ ടി.കെ. സതീഷ് ബാബു ( 61) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂട്ടറിൽ ജോലി സ്ഥലത്തേക്ക് പോകുന്നവഴിയിലാണ് കുഴഞ്ഞു വീണത്. തൊട്ടടുത്തുള്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.പി. ഐ. കുറ്റിക്കാട്ടൂർ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ ദിൽഷ , മക്കൾ: സാന്ദ്ര, സിദിൽബാബു മരുമകൻ .രാഗുൽ

Read More

മാധ്യമ പ്രവർത്തകൻ ചിറ്റാരിപിലാക്കൽ ലത്തീഫ് കുറ്റിക്കുളം നിര്യാതനായി.

മാവുർ : മാധ്യമ പ്രവർത്തകൻ ചിറ്റാരിപിലാക്കൽ ലത്തീഫ് കുറ്റിക്കുളം (52 )നിര്യാതനായ മാവൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ്‌ നായർക്കുഴി ജിഎച്ച് എസ് എസ് എസ് എം സി ചെയർമാൻ വിവിധ സാമൂഹ്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി മികച്ച സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ :സാബിറ യു കെ , മക്കൾ: ഷിഹാസ് എം ടി , ഷിദ മറിയം, മുഹമ്മദ് ഷിഫാസ് മൂവരും വിദ്യാർഥികൾ സഹോദരങ്ങൾ: ഫാത്തിമ മുഹമ്മദ് മാസ്റ്റർ എം ടി…

Read More

കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ സലാഹുദ്ദീൻ മാസ്റ്ററുടെ ഭാര്യ സൈനബ നിര്യാതയായി

കുറ്റിക്കാട്ടൂർ: തടപ്പറമ്പിൽ സലാഹുദ്ദീൻ മാസ്റ്ററുടെ ഭാര്യ സൈനബ ( 88 ) നിര്യാതയായി. മക്കൾ : അബ്ദുറഷീദ്, ആയിശ , മുഹമ്മദ് ശരീഫ് ( സെക്രട്ടറി, കനിവ് മെഡിക്കൽ കോളേജ്) സറീന, മൈമൂന, മായിദ, മരുമക്കൾ: ആലി പയ്യടി മേത്തൽ ( റിട്ട. കെഎസ് എഫ് ഇ ) മുഹമ്മദ് കുറ്റിക്കടവ്, സി.ടി ബഷീർ ചേന്ദമംഗല്ലൂർ (ഖത്വർ) മുഹമ്മദ് റഫീഖ് ചേന്ദമംഗല്ലൂർ( റിട്ട അധ്യാപകൻ) സുബൈദ, സുഹറ മയ്യത്ത് നമസ്കാരം ഞായർ രാവിലെ 10 മണിക്ക് മാണിയമ്പലം…

Read More

കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം വലിയ പറമ്പിൽ ഉണ്ണികൃഷ്ണൻ നായർ

കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം വലിയ പറമ്പിൽ ഉണ്ണികൃഷ്ണൻ നായർ (72) നിര്യാതനായി.ഭാര്യ: സരോജിനി മക്കൾ: സുഭാഷ്, ഗിരീഷ് , ശുഭ മരുമക്കൾ : സതി,പരേതനായ ബിനീഷ് സംസ്കാരം രാവിലെ 9 മണിക്ക് തറവാട്ട് വളപ്പിൽ സഞ്ചയനം ചൊവ്വാഴ്ച

Read More

ട്രെയിൻ വരുന്നതുകണ്ട് പാളത്തിലേക്ക് ഇറങ്ങിക്കിടന്നു; വടകരയിൽ യുവാവ് മരിച്ചു

വടകര |റെയിൽവേ സ്റ്റേഷനിൽ പാളത്തിൽ ഇറങ്ങിക്കിടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. വാണിമേൽ കുളപ്പറമ്പിൽ ഏച്ചിപ്പതേമ്മൽ രാഹുൽ (30) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 1.40 ഓടെയാണ് സംഭവം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ രാഹുൽ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇന്റർസിറ്റി എക്സ്പ്രസിനു മുൻപിലേക്കാണ് ഇയാൾ ഇറങ്ങിയത്. ട്രെയിനിനടിയിൽ കുടുങ്ങിയ മൃതദേഹം മാറ്റുന്നതിന്റെ നടപടിക്രമങ്ങൾക്കിടെ അരമണിക്കൂറോളം ട്രെയിൻ വൈകി. സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന രാഹുൽ ട്രെയിൻ വരുന്നതു കണ്ട് പാളത്തിലേക്ക് ചാടിയിറങ്ങി അവിടെ കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മരിച്ച…

Read More