നിയന്ത്രണം കർശനമാക്കി,താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ യൂണിറ്റ് ഇന്ന് തുറക്കില്ല .

കോഴിക്കോട്:  സംഘര്‍ഷത്തെ തുടര്‍ന്ന് താത്കാലികമായി അടച്ച കോഴിക്കോട് താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ യൂണിറ്റ ഇന്ന് തുറക്കില്ല. പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്രവര്‍ത്തനം തുടങ്ങൂ. ഇന്ന് ഡയറക്ടര്‍മാരുടെ യോഗം ചേരും. സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടെന്ന് ഫ്രഷ്‌കട്ട് ജനറല്‍ മാനേജര്‍ യൂജിന്‍ ജോണ്‍സണ്‍ പറഞ്ഞു. കൂടുതല്‍ പൊലീസ് സുരക്ഷ ആവശ്യപ്പെടുമെന്നും യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് കര്‍ശന ഉപാധികളോടെയാണ് ഇന്ന് വീണ്ടും പ്രവര്‍ത്തനം…

Read More

ഫ്രഷ് കട്ട് സംഘർഷം അട്ടിമറിയെന്ന് സംശയം; പിടിയിലായ ഒരാൾ അപരിചിതനെന്ന് സമര സമിതി

താമരശ്ശേരി: അമ്പായത്തോട് ഫ്രഷ് കട്ട് കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. അക്രമത്തിനു പിന്നിൽ അട്ടിമറിയുണ്ടെന്നാണ് സംശയം. എടപ്പാളിൽ നിന്ന് പൊലീസ് പിടിയിലായ മഞ്ചേരി സ്വദേശി സൈഫുള്ള തങ്ങളുടെ പ്രവർത്തകനല്ലെന്നും അട്ടിമറി നടന്നിട്ടുണ്ടെന്നും സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ ആരോപിച്ചു. സെെഫുള്ള സമരക്കാർക്കിടയിലെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിൽ അക്രമികൾ നുഴഞ്ഞു കയറിയെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. എസ്.ഡി.പി.ഐ ക്രിമിനലുകളാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എമ്മും ഡി.വെെ.എഫ്.ഐയാണെന്ന് എസ്.ഡി.പി.ഐയും ആരോപിച്ചു. സമരം…

Read More

ഗ്രാമപഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം ശക്തമാക്കും -മന്ത്രി വി അബ്ദുറഹിമാന

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പടനിലത്ത് നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കുന്ദമംഗലം :ഗ്രാമപഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പടനിലത്ത് നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കകയായിരുന്നു മന്ത്രി. സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ ഗ്രാമീണ മേഖലയില്‍ ഇടപെടുന്നതോടെ കുട്ടികളില്‍ കായിക സാക്ഷരത വളര്‍ത്താനും ലഹരി ഉപയോഗം പോലുള്ള ഗുരുതര സാമൂഹിക വിപത്തുകളില്‍നിന്ന് അവരെ അകറ്റി നിര്‍ത്താനും കഴിയുമെന്നും മന്ത്രി പറഞ്ഞു. കളിക്കളങ്ങളില്‍ യുവജനങ്ങളെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഒരു…

Read More

താമരശ്ശേരിയിലെ ഫ്രഷ്‌കട്ടിനെതിരായ സമരം:എസ് ഡി. പി. ഐ. നുഴഞ്ഞുകയറി,ആരോപണം ആവർത്തിച്ച് സി.പി.എം. ആരോപണങ്ങൾ നിഷേധിച്ച് സമരസമിതി.

താമരശ്ശേരിയിലെ ഫ്രഷ്‌കട്ടിനെതിരായ സമരം:എസ് ഡി. പി. ഐ. നുഴഞ്ഞുകയറി,ആരോപണം ആവർത്തിച്ച് സി.പി.എം. ആരോപണങ്ങൾ നിഷേധിച്ച് സമരസമിത കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരത്തിലെ സംഘർഷത്തിൽ തങ്ങൾക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് സമരസമിതി. ഫ്രഷ് കട്ടിംഗ് ഗുണ്ടകളോ എതിരാളികളോ ആണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത് എന്ന് സമരസമിതി വ്യക്തമാക്കി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിക്കെതിരെ അടക്കം പോലീസ് കേസ് എടുത്തത് പുനഃ പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. താമരശ്ശേരി സമരത്തിൽ എസ്ഡിപിഐ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്ന ആരോപണം ആരോപിച്ച്…

Read More

കോഴിക്കോട് കോർപ്പറേഷൻ സംവരണ വാർഡുകൾ.

കോഴിക്കോട് : കോർപറേഷൻ സംവരണ വാർഡുകൾനറുക്കെ ടുത്തു. വാർഡിന്റെ നമ്പർ, പേര്, സംവരണ വിഭാഗം എന്ന ക്രമ ത്തിൽ: 26 – പറയഞ്ചേരി, 54- മാത്തോ ട്ടം (പട്ടികജാതി വനിത), 72-അത്താണിക്കൽ (പട്ടികജാതി), 1-എലത്തൂർ, 4- പുത്തൂർ, 7 -കരു വിശ്ശേരി, 8-മലാപ്പറമ്പ്, 10-വേ ങ്ങേരി, 13-സിവിൽ സ്റ്റേഷൻ, 15-വെള്ളിമാടുകുന്ന്, 16- മൂഴി ക്കൽ, 17-ചെലവൂർ,19- മെഡി ക്കൽ കോളജ് സൗത്ത്, 20-മെഡിക്കൽ കോളജ്, 22-കോവൂർ, 27- പുതിയറ, 28-കുതിരവട്ടം, 31-കുറ്റിയിൽതാഴം, 32-മേത്തോട്ടുതാഴം, 33-പൊക്കുന്ന്, 36-ആഴ്ചവട്ടം, 40-തിരുവണ്ണൂർ,…

Read More

താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നിൽ നടന്നത് ആസൂത്രിത അക്രമം എന്ന് ഡിഐജി യതീഷ് ചന്ദ്ര.

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നിൽ നടന്നത് ആസൂത്രിത അക്രമം എന്ന് ഡിഐജി യതീഷ് ചന്ദ്ര സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും ഡിഐജി കൂട്ടിച്ചേർത്തു. രാവിലെ മുതൽ വൈകിട്ട് വരെ സമാധാനപരമായിരുന്നു കാര്യങ്ങൾ. വൈകിട്ടാണ് ആസൂത്രിത അക്രമം ഉണ്ടായത്. ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണക്കാൻ പോയ ഫയർഫോഴ്സ് എൻജിനുകളെ പോലും തടഞ്ഞുവച്ചു. മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടായത്. കർശനമായ…

Read More

താമരശ്ശേരി സംഘർഷം ;ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ കേസ്.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ,പഞ്ചായത്ത്‌ കൊടുവള്ളി നഗരസഭ എന്നിവിടങ്ങളിലെ വിവിധയിടങ്ങളിൽ സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്തു കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട്‌ അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ കേസ്.ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക്‌ പ്രസിഡന്‍റും ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പൊലീസിനെ ആക്രമിച്ചതിലാണ് 321 പേര്‍ക്കെതിരെ…

Read More

ഒളവണ്ണ ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

*ഒളവണ്ണ:ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മാത്തറ ഇ.എം.എസ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി അധ്യക്ഷയായി. പി ടി എ റഹീം എംഎല്‍എ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 72 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചത്. ഇരു നിലകെട്ടിടത്തില്‍ പരിശോധനാ മുറി, ഫാര്‍മസി, ടോയ്‌ലറ്റ്, വിശ്രമ ഹാള്‍, ഭിന്നശേഷിക്കാര്‍ക്ക് റാമ്പ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ശരീഫ,…

Read More

താമരശ്ശേരി അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷ. പ്രതിഷേധം മറികടന്നു പോകാന്‍ ശ്രമിച്ച കമ്പനി വാഹനത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. അമ്പായത്തോടെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കാണ് പ്രതിഷേധ പ്രകടനം നടന്നത്. പ്രതിഷേധക്കാരുടെ കല്ലേറില്‍ താമരശ്ശേപി സിഐ സായൂജ് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നിരവധി തവണ ടിയര്‍ഗ്യാസ് പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. പ്രകോപിതരായ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക്…

Read More

നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഫീൽഡ് സർവ്വെ ട്രയിനിംഗ് സംഘടിപ്പിച്ചു.

ചേളന്നൂർ :നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഫീൽഡ് ഓപ്പറേഷൻ ഡിവിഷൻ) കോഴിക്കോട് റീജണൽ ഓഫീസിൻറെ ആഭിമുഖ്യത്തിൽ പ്രൊവിഡൻസ് വുമൺസ് കോളേജിലെ ഉന്നത് ഭാരത് അഭിയാൻ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥിനികളെ ഉൾപ്പെടുത്തി ഫീൽഡ് സർവ്വേ ട്രെയിനിങ് സംഘടിപ്പിച്ചു. ചേളന്നൂർ പഞ്ചായത്തിലെ 6,7 വാർഡുകളിലായി പിരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ (പി.എൽ.എഫ്.എസ്) ട്രെയിനിങ് നടത്തി. പ്രസ്തുത പരിപാടി ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. നൗഷീർ പി.പി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. ഗൗരി പുതിയത്ത്, സെക്രട്ടറി ശ്രീ….

Read More