ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി.

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. മാസത്തിൽ രണ്ടു തവണ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നും ജാമ്യ ഉത്തരവിലെ ഉപാധികളിലുണ്ട്. അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ഷിംജിതക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്….

Read More

‘കൂടെപ്പിറപ്പിന് ഒരു ഭവനം ‘ താക്കോൽ ദാനവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.

കുറ്റിക്കാട്ടൂർ: ‘കൂടെപ്പിറപ്പിന് ഒരു ഭവനം ‘യാഥാർത്ഥ്യമാക്കി കുറ്റിക്കാട്ടൂർ വ്യാപാരി സമൂഹം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ നിർമിച്ചു നൽകുന്ന ടി നസ്റുദ്ദീൻ സ്മാരക ഭവനത്തിൻ്റെ താക്കോൽ ദാനവും ചടങ്ങിൻ്റെ ഉദ്ഘാടനവും രാജു അപ്സര ( പ്രസിഡണ്ട്, കെ.വി. വി. ഇ എസ്. കേരള ) നിർവഹിച്ചു. ചടങ്ങിൽ മാമുക്കുട്ടി വെള്ളക്കാട്ട് ( പ്രസിഡണ്ട് കെ.വി. വി. ഇ എസ്. കുറ്റിക്കാട്ടൂർ യൂനിറ്റ്) അധ്യക്ഷത വഹിച്ചു. സഹ പ്രവർത്തകനുള്ള ആശാസ് ധനസഹായ വിതരണം എസ് ദേവരാജൻ…

Read More

പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി: താല്‍പര്യപത്രം ക്ഷണിച്ചു

കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കുറഞ്ഞത് ഒരേക്കര്‍ വരെ ഭൂമി വില്‍ക്കാന്‍ തയാറുള്ള പുതുപ്പാടി, കട്ടിപ്പാറ, കോടഞ്ചേരി, കൂടരഞ്ഞി, കാരശ്ശേരി, നന്മണ്ട, ചേളന്നൂര്‍, കാക്കൂര്‍, വാണിമേല്‍, വളയം, നരിപ്പറ്റ, ചെക്യാട്, നാദാപുരം, കാവിലുംപാറ, കായക്കൊടി, കുറ്റ്യാടി ഗ്രാമപഞ്ചായത്തുകളിലെയും കൊടുവള്ളി, മുക്കം നഗരസഭകളിലെയും ഭൂവുടമകളില്‍നിന്ന് ആദിവാസി പുനരധിവാസ വികസന മിഷന്‍ താല്‍പര്യപത്രം ക്ഷണിച്ചു. ഭൂമിയുടെ ഉടമസ്ഥര്‍, അപേക്ഷയോടൊപ്പം വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യമുള്ള നിയമകുരുക്കുകളില്‍…

Read More

ഇന്ത്യ സ്വതന്ത്രമാകുമ്പോഴുണ്ടായിരുന്ന മുസ്‌ലിം ജനസംഖ്യയേക്കാള്‍ ഏഴിരട്ടിയാണ് ഇപ്പോഴത്തെ മുസ്‌ലിം ജനസംഖ്യ, ‘എം. വി ഗോവിന്ദൻ മീഡിയ വണ്ണിനെക്കുറിച്ച് എം.വി ഗോവിന്ദൻ പറഞ്ഞതാണ് ശരി’

കോഴിക്കോട് : ‘മീഡിയവണ്‍’ ചാനലിനെ കാളകൂട വിഷം എന്ന് വിശേഷിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പിന്തുണച്ചും മുസ് ലിം വിരുദ്ധത പ്രസ്താവനയുമായി സംഘപരിവാര്‍ സഹയാത്രികനും മുന്‍ ഡിജിപിയുമായ ടി.പി സെന്‍കുമാര്‍. എം.വി ഗോവിന്ദന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ഗസ്സയെ കുറിച്ചും ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കുന്നതിനെ കുറിച്ചും അല്ലാതെ മറ്റെന്താണ് മീഡിയവണിന് പറയാനുള്ളതെന്നും സെന്‍കുമാര്‍ ചോദിച്ചു. ഇന്ത്യ സ്വതന്ത്രമാകുമ്പോഴുണ്ടായിരുന്ന മുസ്‌ലിം ജനസംഖ്യയേക്കാള്‍ ഏഴിരട്ടിയാണ് ഇപ്പോഴത്തെ മുസ്‌ലിം ജനസംഖ്യയെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ മനസ്സിലാക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു….

Read More

മനുഷ്യന് വെറുതെ ജീവിച്ചാൽ പോര അന്തസ്സായി ജീവിക്കണം : വിശപ്പല്ല പ്രശ്നം – അന്തസ്സാണ് പ്രശ്നം –

തൃശൂർ : മതമല്ല പ്രശ്നമെങ്കിൽ വിശപ്പാണ്   പ്രധാനമെങ്കിൽ കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്താൽ പ്രശ്നമെല്ലാം തീരുമല്ലോ എന്ന് ദലിത് ചിന്തകൻ സണ്ണി കപിക്കാട്. കൊടുങ്ങല്ലൂര്‍ ഗുരുമാനവീയം വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് ക്രിസ്തു പറയുന്നുണ്ട്. കുറെ തിന്നാൻ കൊടുത്താ മതിയോ…ഇവരെന്നാ ഈ പറയുന്നേ..മതമല്ല വിശപ്പാണത്രേ പ്രശ്നം. എന്നാൽ പിന്നെ എല്ലാവര്‍ക്കും കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്താൽ മതിയല്ലോ..ഇത് അന്തസിന്‍റെ പ്രശ്നമാണ്. മനുഷ്യന് വെറുതെ ജീവിച്ചാൽ പോരാ അന്തസോടെ ജീവിക്കണ. അന്തസായി ജീവിക്കാൻ ഇന്ത്യക്കകത്ത് മുസ്‍ലിംകൾക്ക്…

Read More

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം. ഡിഎ, ഡിആർ ആദ്യ ഗഡു നൽകാൻ ഉത്തരവായി.

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം. ഡിഎ, ഡിആർ ആദ്യ ഗഡു നൽകാൻ ഉത്തരവായി മൂന്ന് ശതമാനം കുടിശികയാണ് ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകുക. പെൻഷൻകാർക്കുള്ള ക്ഷാമ ബത്ത കുടിശികയും നൽകും. ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർധിച്ചു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ​ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നൽകും. അവശേഷിക്കുന്നത് മാർച്ചിലും നൽകും. അവശേഷിക്കുന്ന ഡിഎ, ഡിആർ കുടിശിക പൂർണമായും തീർക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞിരുന്നു. 12ാം…

Read More

സൂരജ് ലാമയുടെ മരണം കൊലപാതകമാണെന്നും അദ്ദേഹത്തിന് നീതിവേണമെന്നും ആരോപിച്ച്‌ കുടുംബം.

കൊച്ചി:സൂരജ് ലാമയുടെ മരണം കൊലപാതകമാണെന്നും അദ്ദേഹത്തിന് നീതിവേണമെന്നും ആരോപിച്ച്‌ കുടുംബം.ലാമയുടെ മരണം വെറുമൊരു മിസിംഗ് കേസായി കാണരുതെന്നും അദ്ദേഹത്തിന്റേത് കൊലപാതകമാണെന്നും ലാമയുടെ ഭാര്യ പറഞ്ഞു. മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതർ തന്റെ ഭർത്താവിനെ വേണ്ട വിധത്തില്‍ പരിചരിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. അതേസമയം ഇന്ന് രാവിലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സൂരജ് ലാമയുടെ മൃതദേഹം കളമശേരി ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. കുടുംബത്തിന്റെ വിശ്വാസപ്രകാരമുള്ള ചടങ്ങുകളനുസരിച്ചായിരുന്നു സംസ്‌കാരം. മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡിഎൻഎ ഫലം കഴിഞ്ഞ ദിവസമാണ്…

Read More

മീനെന്താ ? ചൂരമറുപടി കേട്ടതും പിണറായി ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയി

തിരുവനന്തപുരം: മീനെന്താ ? ചൂരമറുപടി കേട്ടതും പിണറായി ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്ന് പിണറായി വിജയൻ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോയെന്ന പരാമർശത്തിൽ ഉറച്ച് സിപിഐ നേതാവ് സി.ദിവാകരൻ. ‘ജാഥയില്‍ ക്യാപ്റ്റനായിരുന്ന പിണറായിയുടെ കൂടെ രാവും പകലും ഞാന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ആനത്തലവട്ടം ആനന്ദന്റെ വീട്ടിലാണ് ഭക്ഷണം കഴിക്കാനെത്തിയത്. എന്ത് മീനാണ് ഇതെന്ന് പിണറായി ചോദിച്ചെന്നും ചൂരയെന്ന് മറുപടി കേട്ടപ്പോൾ ഭക്ഷണം കഴിക്കാതെ ഇറങ്ങി പോയെന്നുമാണ് ദിവാകരന്‍ പറഞ്ഞത്. എന്നാല്‍…

Read More

ശബരിമല സ്വർണ്ണ ക്കൊള്ള; പോറ്റിയുമായുള്ള ബന്ധം കടകംപള്ളിക്ക് കുരുക്ക് മുറുകുന്നു.

തിരുവനന്തപുരം:  ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധ നിഷേധിച്ച കടകംപള്ളി സുരേന്ദ്രനെ പ്രതിരോധത്തിലാക്കി പുതിയ ചിത്രങ്ങൾ. പോറ്റിയുടെ കുടുംബത്തോടൊപ്പം മുൻ മന്ത്രി സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ഔദ്യോഗികമായ ബന്ധങ്ങൾ മാത്രമേയുള്ളൂ എന്നായിരുന്നു കടകംപള്ളി സുരേന്ദ്രൻ നേരത്തെ വിശദീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങൾ ഈ വാദത്തെ ചോദ്യം ചെയ്യുന്നതാണ്. വെറുമൊരു ഔദ്യോഗിക കൂടിക്കാഴ്ചയല്ല, മറിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടന്ന സ്വകാര്യ ചടങ്ങുകളിലും കുടുംബ സംഗമങ്ങളിലും കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തതായാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്

Read More

ലോക റെക്കോർഡ് തിളക്കത്തിൽ സൈനബ; എടവണ്ണപ്പാറയിൽ ഗംഭീര സ്നേഹാദരം

എടവണ്ണപ്പാറ: മെന്റലിസം, ഹിപ്നോട്ടിസം എന്നീ മേഖലകളിൽ ഗവേഷണം നടത്തി ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ‘റോപ്പ് എസ്‌കേപ്പ്’ എന്ന മായാജാല വിദ്യയിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് കരസ്ഥമാക്കിയ സർട്ടിഫൈഡ് ഹിപ്നോ ട്ടിസ്റ്റും എടവണ്ണപ്പാറ യൂണിറ്റ് വ്യാപാരി വ്യവസായി വനിതാ വിംഗ് ഭാരവാഹിയും കൂടിയായ സൈനബ സലാമിന്   കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ്  ‘സ്നേഹാദരം’നൽകി​ എടവണ്ണപ്പാറ മമത ഗ്രാൻഡ് സിറ്റിയിൽ വെച്ച് നടന്ന  ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ്…

Read More