ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് താഴെ മനുഷ്യകൈ കണ്ടെത്തി

ആലപ്പുഴ:  ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് താഴെ മനുഷ്യകൈ കണ്ടെത്ത. ധൻബാദ് എക്സ്പ്രസിന്റെ എസ്. 5 (S5) കോച്ചിന് താഴെയാണ് അറ്റനിലയിൽ കൈ കണ്ടെത്തിയത്. ഇന്ന് രാവിലെ ട്രെയിൻ യാത്ര തുടങ്ങാനിരിക്കെയായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് ധൻബാദിൽ നിന്നുള്ള ട്രെയിൻ ആലപ്പുഴയിലെത്തിയത്. ഇന്ന് രാവിലെ തിരികെ പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴാണ് ബോഗിക്കടിയിൽ മനുഷ്യശരീരത്തിന്റെ ഭാഗം ശ്രദ്ധയിൽപ്പെട്ടത്. പാതയിൽ എവിടെയെങ്കിലും വെച്ച് ട്രെയിൻ തട്ടി മരിച്ച ആരുടെയെങ്കിലും കൈയാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ…

Read More

കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ; മർകസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകാൻ തീരുമാനം.

തിരുവനന്തപുരം: കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ. മർകസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം. കേരളത്തിലെ ഏക യുനാനി മെഡിക്കൽ കോ​ളജാണ് മർകസ് യുനാനി മെഡിക്കൽ കോളജ്. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനമെടുത്തത്. കാലങ്ങളായുള്ള ആവശ്യമാണ് കോളജിന് എയ്ഡഡ് പദവി നൽകുകയെന്നത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എയ്ഡഡ് പദവി നൽകുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നാണ് ആരോപണം. കോഴിക്കോട് നോളജ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന മർക്കസ് യുനാനി മെഡിക്കൽ കോളേജ്, കേരളത്തിലെ…

Read More

മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍:കണ്ണൂരില്‍ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വിട്ട. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ സഞ്ചരിച്ച വാഹനവും മന്ത്രിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്ന…

Read More

ഒറ്റപ്പാലത്ത് സി.പി. എം നേതാവായിരുന്ന പി.കെ. ശശി യു.ഡി. എഫ് പിന്തുണക്ക് ശ്രമം .

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് സി.പി. എം നേതാവായിരുന്ന പി.കെ. ശശി യു.ഡി. എഫ് പിന്തുണക്ക് ശ്രമം .സിപിഎം ബന്ധം ഉപേക്ഷിച്ച പി.കെ ശശിയെ പിന്തുണക്കരുതെന്ന് പ്രാദേശിക യു.ഡി.എഫ് നേതൃത്വം. ഇതിനിടയിൽ  സി.പി എം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥിയായായായാണ്  ശശി മത്സരിക്കുക. യുഡിഎഫ് നേതാകളുമായി ചർച്ചകൾ പൂർത്തിയാക്കിയതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ സഹായം തേടി ശശി ഒറ്റപ്പാലം മണ്ഡലത്തിലെ കോൺഗ്രസ് – മുസ്‍ലിം ലീഗ് നേതാക്കളെ സമീപിച്ചു. അതേസമയം, ശശിയെ മത്സരിപ്പിക്കരുതെന്നാണ്പ്രദേശികതലത്തിൽ യുഡിഎഫിലെ വികാരം. ശശിയെ സ്ഥാനാർഥിയാക്കിയാൽ തിരിച്ചടി…

Read More

ഗോവിന്ദൻ വില കല്ലിക്കാതെ പരിഹസിച്ചു . പാർട്ടി മെമ്പർ ഷിപ്പ് പുതുക്കുന്നില്ല. ജി. സുധാകരൻ

ആലപ്പുഴ: ( 10visionnews.com ) പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതിൽ വിശദീകരണവുമായി മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനൊപ്പം സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രതികരണത്തിൽ അതൃപ്തി പരസ്യമാക്കിക്കൊണ്ടുള്ള പോസ്റ്റിലാണ് ജി സുധാകരൻ ഇക്കാര്യം പറയുന്നത്. സംസ്ഥാന സെക്രട്ടറി താന്‍ ഒരു…

Read More

ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകൾ ശിവ കീർത്തന ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. രണ്ട് കുട്ടികൾക്കും വിഷം നൽകിയ ശേഷം പിതാവ് മനോജ്. സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടി വരുന്ന വഴിയിൽ വച്ചാണ് കുട്ടികൾക്ക് വിഷം നൽകിയത്

Read More

ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്സാണ്ടർ മുസ് ലിം ലീഗിൽ ചേർന്നു.

കൽപ്പറ്റ: ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറും വിദ്യഭ്യാസ പ്രവർത്തകനുമായ ബാബ അലക്സാണ്ടർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ൽ ചേർന്നു. വയനാട് മുട്ടിൽ യതീംഖാനാ എച്ച് ആർ ഡി സെൻ്ററിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് എത്തിയ ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളിൽ നിന്നും ബാബ അലക്സാണ്ടർ മെമ്പർഷിപ്പ് സ്വീകരിച്ചു. അബ്ദുൾ വഹാബ് എം പി ,പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ ,സംസ്ഥാന ജന സെക്രട്ടറി പി എം എ സലാം…

Read More

പ്രാർഥനാ പുണ്യം തേടി ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ അമ്മയ്ക്കു പൊങ്കാലയർപ്പിക്കുന്നു.

തിരുവനന്തപുരം ∙ പ്രാർഥനാ പുണ്യം തേടി ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ അമ്മയ്ക്കു പൊങ്കാലയർപ്പിക്കുന്നു കേരളത്തിന്റെ മതസാഹോദര്യം വിദ്വേഷ പ്രചാരണങ്ങൾ കൊണ്ട് തകർക്കാൻ കഴിയുന്നതല്ലെന്ന് തെളിയച്ച് ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ വിശ്വാസികൾക്ക് വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കി പാളയം ഇമാമും കൂടെയുണ്ട്. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസമായ ഇന്ന് രാവിലെ 9.15 ന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങ് നടന്നു. കണ്ണകീചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം…

Read More

പാലക്കാട് ഉറപ്പിച്ച് രമേശ് പിഷാരടി; 40 സീറ്റുകളിൽ ഒറ്റപ്പേരായി, ബേപ്പൂരിൽ അൻവർ തന്നെ.

ന്യൂഡൽഹി : കേരളത്തിൽ സ്ഥാനാർഥികളെ ഉറപ്പിച്ച് കോൺഗ്രസ് .40 സീറ്റിൽ ഒറ്റപ്പേര് ഉറപ്പിച്ച്, 50 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് സംസ്ഥാന നേതൃത്വം സ്ക്രീനിങ് കമ്മിറ്റിക്കു കൈമാറി. 10 സീറ്റുകളിൽ ഒന്നിലധികം പേരും കൈമാറിയിട്ടുണ്ട്. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന തിരഞ്ഞെടുപ്പ് സമിതിയാണ് ഇതിൽ തീരുമാനമെടുക്കുക. സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതോടെ പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി സ്ഥാനാർഥിയാവും. ഇവിടെ മുതിർന്ന നേതാവ് കെ.മുരളീധരന്റെ പേരും നേതൃത്വം പരിഗണിച്ചെങ്കിലും…

Read More

സ്വപ്നങ്ങൾ ദുരന്തമായികുത്തി ഒലിച്ചു പോയ രാവിൻ്റെ വിങ്ങുന്ന ഓർമകളിൽ വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍  ദുരന്തബാധിതര്‍വീടണഞ്ഞു. ടൗൺ ഷിപ്പിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

കൽപറ്റ : സ്വപ്നങ്ങൾ ദുരന്തമായികുത്തി ഒലിച്ചു പോയ രാവിൻ്റെ വിങ്ങുന്ന ഓർമകളിൽ വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍  ദുരന്തബാധിതര്‍വീടണഞ്ഞു ദുരന്തബാധിതർ ക്കായുള്ള ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ദുരന്തബാധിതരായ എല്ലാവര്‍ക്കും അടുത്ത മഴയ്ക്കു മുന്‍പ് വീട് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പ് ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി ദുരന്തബാധിതര്‍ക്ക് പട്ടയം വിതരണം ചെയ്തു….

Read More