വിദ്യാർഥി പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലുമെന്ന പരാമർശത്തിൽ ആർ എസ് എസ് സൈന്താ ന്തികൻ ടി.ജി മോഹൻ ദാസിനെ കസ്റ്റഡിയിലെടുത്തു
കൊച്ചി:വിദ്വേഷ പരാമർശക്കേസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയാണ് ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം സൈബർ പൊലീസും മട്ടാഞ്ചേരി പൊലീസിന്റെ പ്രത്യേക സംഘവുമാണ് ടി.ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്. വിദ്വേഷ പരാമർശത്തിൽ തിരുവനന്തപുരം സൈബർ പൊലീസാണ് മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ജിസ്‌മോന്റെ പരാതിയിലാണ് കേസ്. ടി ജി…

