AI girlfriend

എഡിജിപി എം.ആർ അജിത്കുമാറിന് കനത്ത തിരിച്ചടി ; സസ്പെൻഷൻ ഉത്തരവിറങ്ങി.

തിരുവനന്തപുരം :എഡിജിപി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. അജിത്കുമാർ നടത്തിയ ഇടപെടൽ നിയമപരമല്ലെന്നാണ് കണ്ടെത്തൽ. ഇരകൾക്ക് അനീതി വരുത്താനും കുറ്റാരോപിതർക്ക് നിയമനടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കാനും ഇടയാക്കിയെന്നാണ് കണ്ടെത്തൽ “എം.ആർ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ആഭ്യന്തരവകുപ്പ് കണ്ടെത്തി. കേസ് ഡയറി തിരുത്താനും റഫർ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് മേൽ അജിത്കുമാർ ഇടപെടൽ…

Read More

സിജെപിയുടെ നേതൃത്വത്തില്‍ ഡൽഹിയിൽ നടക്കുന്ന സമരത്തിന് പിന്തുണയുമായി കൊച്ചിയില്‍ നടന്ന വേടൻ പങ്കെടുത്ത പരിപാടി ക്കെതിരെ കേസ്.

കൊച്ചി: കേരള പോലീസും ഡൽഹിയിലെ  വിദ്യാർഥി സമരത്തെ നേരിടാൻ കേസുമായി രംഗത്ത്. നീറ്റുള്‍പ്പെടെ വിവിധ പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി കൊച്ചിയില്‍ നടന്ന പരിപാടിക്കെതിരെ കേസ്.റാപ്പര്‍ വേടന്‍ പങ്കെടുത്ത പനമ്പളളി നഗറിലെ പരിപാടിക്കെതിരെയാണ് കേസ്. വേടന്റെ മാനേജറായ വിഗ്നേഷിനും കണ്ടാലറിയാവുന്ന 99 പേര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയെന്ന് കാട്ടി എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ് കേസെടുത്തത്….

Read More

നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ’; മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞ് പികെ ശ്രീമതി

തിരുവനന്തപുരം: തനിക്കെതിരെ വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുൻപിൽ വിതുമ്പി സിപിഎം നേതാവ് പി.കെ ശ്രീമതി. ഭാരത് ലൈവ്,കർമ ,ജനം ചാനലുകളാണ് വാർത്ത കൊടുക്കുന്നത്. ഏറെ കാലമായി ഇത് തുടരുന്നു. കുടുംബത്തിനെതിരെ പോലും വ്യാജ പ്രചാരണം നടത്തുന്നുവെന്നും മനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ശ്രീമതി പറഞ്ഞു. വളരെയേറെ വിഷമത്തോടുകൂടിയാണ് ഞാൻ മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ ഒരു മൂന്നു നാല് ദിവസമായിട്ട് മലയാളം അറിയാവുന്ന എല്ലാവരെയും വിശ്വസിപ്പിക്കാൻ വേണ്ടിയായിരിക്കണം എനിക്കെതിരെ വളരെ തെറ്റായ, അടിസ്ഥാനരഹിതമായ, അസംബന്ധമായ വാർത്തകൾ…

Read More

ബി.ജെ.പി ഓഫീസിൽ 17ചാക്കുകളിലായി 25 കോടി രൂപയെത്തി. നേതാക്കൾ തട്ടിയെടുത്തു . ഗുരുതര ആരോപണവുമായി മുൻ ഓഫീസ് സെക്രട്ടറി

തൃശൂർ :ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ്. തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കള്‍ തട്ടിയെടുത്തെന്ന് അക്ഷയ് ആരോപിച്ചു. 17ചാക്കുകളിലായി 25 കോടി രൂപയെത്തി.സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ കെ സുരേഷ്, കെ കെ അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പണം അപഹരിച്ചത്. ഇതിന് കൂട്ടുനില്‍ക്കാത്തതിനാല്‍ ആണ് തന്നെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്നും അക്ഷയ് ആരോപിച്ചു സംഘടനാ സെക്രട്ടറി സുരേഷ് മുരളി കുളങ്ങാട്ട് അടക്കമുള്ളവരാണ് പണം കൈകാര്യം…

Read More

വഖഫ് ബോർഡിൻ്റെ പ്രവർത്തനം തകർക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് ചെയർമാൻ കെ.എസ്.ഹംസ.

മലപ്പുറം: വഖഫ് ബോർഡിൻ്റെ പ്രവർത്തനം തകർക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് ചെയർമാൻ കെ.എസ്.ഹംസ മുനമ്പം വിഷയത്തിലെ നിലപാടാണ് സർക്കാരിൻ്റെ ഈ നീക്കത്തിന് കാരണം. സുപ്രിംകോടതി ബോർഡിനു മുകളിലുള്ള നിയന്ത്രണം നീക്കിയതോടെ സ്വതന്ത്രമായി പ്രവർത്തിക്കാം. ഷോൺജോർജിന്റെയും കാസയുടെയും ആവശ്യത്തെ സർക്കാർ പിന്തുണച്ചതാണ് വിവാദത്തിന് കാരണമെന്നും കെ.എസ്.ഹംസ പ്രതികരിച്ചു സെക്ഷൻ 14 അനുസരിച്ചുള്ള രണ്ട് നോൺ മുസ് ലിംകൾ അടക്കമുള്ള 11 അംഗം പൂർണ്ണ കമ്മിറ്റി വേണം. അതില്ലാത്തതിനാൽ നിലവിലെ ബോർഡിനെ ഒഴിവാക്കണം എന്നാണ് സർക്കാരിന് വേണ്ടി ഹാജരായ എജി ഹൈക്കോടതിയിൽ…

Read More

സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തു നിന്ന് ജിയോണ ജെയിംസിനെ മാറ്റണമെന്ന കെഎസ്‌യുവിന്റെ ആവശ്യം തള്ളി മുഖ്യ മന്ത്രി

തിരുവനന്തപുരം: കെഎസ്‌യുവിന് വഴങ്ങാതെ മുഖ്യമന്ത്രി വി ഡി സതീശന്‍. സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തു നിന്ന് ജിയോണ ജെയിംസിനെ മാറ്റണമെന്ന കെഎസ്‌യുവിന്റെ ആവശ്യം തള്ള. ജിയോണ ജെയിംസിനെ മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നതായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പരാതി അംഗീകരിക്കില്ലെന്നും ജിയോണയെ മാറ്റില്ലെന്നുമായിരുന്നു കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി എടുത്ത നിലപാട്. പ്ലീഡര്‍ വിവാദവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചുവെന്നും കെഎസ്‌യു സ്പിരിറ്റ് ഉള്‍ക്കൊണ്ട് സര്‍ക്കാര്‍…

Read More

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി.

കൊച്ചി:സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി.കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങൾ ബോർഡ് എടുക്കാൻ പാടില്ലെന്നും മൂലധന ചെലവുകൾ ഉണ്ടാക്കരുതെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വഖഫ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും തൽക്കാലം ബോർഡിന്റെ പ്രവർത്തനമെന്നും കോടതി നിർദേശിച്ചു. കേരള വഖഫ് ബോർഡിൽ മുസ്‌ലിംകൾ അല്ലാത്ത രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിന് എതിരെയുള്ള പൊതുതാൽപര്യഹർജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. 2025ലെ നിയമഭേദഗതി…

Read More

2018 ലെ പ്രളയം ; മുൻ മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയുടെ പേരിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം: മുൻ മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയുടെ പേരിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട 2018-ൽ കേരളത്തെ മുക്കിയ മഹാപ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണവുമായി ബന്ധപ്പെട്ട്  ശബ്ദ രേഖ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ചിന് അന്വേഷണത്തിന് ഉത്തരവ് നൽകിയത്.മഹാപ്രളയത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ഇത് മനുഷ്യ നിർമിത ദുരന്തമാണെന്നും വെളിപ്പെടുത്തുന്ന വിധത്തിലാണ് ശബ്ദ രേഖ പുറത്തുവന്നത്. മുൻ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെതാണെന്ന് ആരോപിക്കപ്പെടുന്ന ശബ്ദ രേഖയെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.ഈ ശബ്ദ…

Read More

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്‌ഇബി.

തിരുവനന്തപുരം: ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്‌ഇബി എല്‍നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച്‌ ഗണ്യമായി വർധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാല്‍ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച്‌ ഏകദേശം 300 മുതല്‍…

Read More

വയനാട് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചുവെന്ന് മുഖ്യമന്ത്രി.

വയനാട് : .കള്ളാടിയിൽ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞ സാഹചര്യത്തിൽ വയനാട് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചുവെന്ന് മുഖ്യമന്ത്രി തുരങ്കപാതക്ക് നിർമ്മാണ അനുമതി നൽകിയ സമയത്ത് കേന്ദ്ര സർക്കാർ നൽകിയ കർശന നിയന്ത്രണങ്ങൾ നിർമ്മാണ കമ്പനി പാലിച്ചോ എന്ന കാര്യത്തിൽ പരിശോധന നടത്തുമെന്നും വി.ഡി സതീശൻ പറഞ്ഞു. പിഎസ്‌സിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങൾ എല്ലാം തന്നെ പരിശോധിക്കും. ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ടുള്ള ഓഹരി കൈമാറ്റത്തിൽ നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. ചീഫ് സെക്രട്ടറിയായ…

Read More