ഡൽഹിയിൽ നിന്ന് കാണാതായ 31 കാരനായ വ്യവസായിയുടെ മൃതദേഹം ഹരിയാനയിലെ ഫരീദാബാദിലെവനപ്രദേശത്ത് നിന്ന് കണ്ടെടുത്തു.

ന്യൂഡൽഹി: മാർച്ച് ആദ്യ വാരം കാണാതായ ഡൽഹി സ്വദേശിയായ 31 കാരനായ വ്യവസായി മുഹമ്മദ് ആരിബിന്റെ മൃതദേഹം ചൊവ്വാഴ്ച ഹരിയാനയിലെ ഫരീദാബാദിലെ ഒരു വനപ്രദേശത്ത് നിന്ന് കണ്ടെടുത്തു സ്ക്രാപ്പ് ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്നാണ് അരിബ് കൊല്ലപ്പെട്ടതെന്ന് പോലീസ് സംശയിക്കുന്നു. അമർ ഉജാലയുടെ റിപ്പോർട്ട് അനുസരിച്ച്, ഒരു ബിസിനസ് ഇടപാടിനായി സാധനങ്ങൾ കാണിക്കാമെന്ന് പറഞ്ഞ് അരിബിനെ ബല്ലഭ്ഗഡിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയതായി ആരോപിക്കപ്പെടുന്നു. പ്രതി അയാളെ അവിടെ വിളിച്ചുവരുത്തിയെന്നും പിന്നീട് അവിടെ കെട്ടിയിട്ട് കൊലപ്പെടുത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു….

Read More

കേരളയെ കേരളം എന്നാക്കിയത് എൻഡി‌എ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കൊച്ചി:കേരളയെ കേരളം എന്നാക്കിയത് എൻഡി‌എ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറൈൻഡ്രൈവിൽ നടന്ന അഖിലകേരള ധീവരസഭയുടെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതെന്നും മോദി പറഞ്ഞു. സമുദ്രസംരക്ഷണത്തിനായി ധീവരസഭ നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം വേദിയിൽ പണ്ഡിറ്റ് കറുപ്പനെയും അനുസ്‌മരിച്ചു. പ്രളയകാലത്ത് ജീവൻ പണയപ്പെടുത്തി ദുരന്തമുഖത്തേക്കിറങ്ങിയ മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി കാക്കുന്നവരാണെന്നും മോദി പ്രശംസിച്ചു. ’ഇന്ന്‌ രാവിലെ കേരളത്തിലെത്തിയ ശേഷം മോദി പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയാണ് മറൈൻഡ്രൈവിൽ നടന്നത്….

Read More

എൽപിജി ക്ഷാമം രൂക്ഷം ; ഹോട്ടലുകൾ പൂട്ടി തുടങ്ങി

കോഴിക്കോട്: ഇറാനും ഇസ്രയേലി-യുഎസ് സഖ്യവും തമ്മിലെ യുദ്ധം ഒടുവിൽ ഇന്ത്യയിലെ ‘അടുക്കള’യ്ക്കും ആഘാതമാകുന്നു. എൽപിജി ക്ഷാമ അതിരൂക്ഷമായതോടെ രാജ്യത്ത് മിക്കയിടത്തും റസ്റ്ററന്റുകൾ പൂട്ടിത്തുടങ്ങി. കേരളത്തിലും എൽപിജി വിതരണം ഏറക്കുറെ സ്തംഭിച്ചെന്നും നിരവധി ഹോട്ടലുകൾ അടച്ചുവെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു. കഴി‍ഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകൾക്കുള്ള ഗ്യാസ് സിലിണ്ടർ വിതരണം ഭാഗികമായി മാത്രമായിരുന്നു നിയന്ത്രിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പൂർണമായി നിലച്ചു. പ്രതിദിനം ശരാശരി 2 മുതൽ 25 സിലിണ്ടർ വരെ…

Read More

എൽ പി ജി ക്ഷാമ ഭീതിയിൽ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു.

ന്യൂഡെൽഹി: യുദ്ധം തീർത്ത പ്രതിസന്ധിയിൽ രാജ്യമാകെ എൽപിജി ക്ഷാമഭീതി ആഞ്ഞടിക്കുകയും സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു ഗൃഹോപകരണ, ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഓൺലൈനിലും കഴിഞ്ഞ ശനിയാഴ്ച മുതൽ അസാധാരണമായ വിൽപന വർധനയും അന്വേഷണങ്ങളുമാണ് ദൃശ്യമാകുന്നത്. ഓൺലൈനിലാണ് കൂടുതലും. “രാജ്യത്ത് ചില ഷോറൂം ശൃംഖലകൾ സാധാരണ 35-40 ഇൻഡക്ഷൻ കുക്കറുകളാണ് വിറ്റഴിച്ചിരുന്നതെങ്കിൽ‌ ഇപ്പോഴത് 150ന് അടുത്തായി. അജ്മൽ ബിസ്മി ഷോറൂമുകളിൽ വിൽപന വർധനയുണ്ടെന്ന് ഗ്രൂപ്പ് മേധാവി വി.എ. അജ്മൽ‌ മനോരമ ഓൺലൈനിനോട് പറഞ്ഞു. മൈജി…

Read More

രാജ്യത്ത് നിഷ്‌ക്രിയ ദയാവധം നിയമവിധേയമാക്കിയ ശേഷമുള്ള ആദ്യ ദയാ വധത്തിന് അനുമതി നൽകി സുപ്രീം കോടതി.

ന്യൂഡല്‍ഹി: രാജ്യത്ത് നിഷ്‌ക്രിയ ദയാവധം നിയമവിധേയമാക്കിയ ശേഷമുള്ള ആദ്യ ദയാ വധത്തിന് അനുമതി നൽകി സുപ്രീം കോടത. അനുമതി നല്‍കിയ വിധി പറയവേ കണ്ണീരണിഞ്ഞ് ജസ്റ്റിസ് ജെ.ബി പര്‍ദിവാല.  ഇതോടെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് സുപ്രിം കോടതി സാക്ഷിയായത്. കെട്ടിടത്തില്‍ നിന്ന് വീണ് തലക്ക് ഗുരുതര പരിക്കേറ്റ് 13 വര്‍ഷമായി കോമയില്‍ കഴിയുന്ന യുപി സ്വദേശിയായ ഹരീഷ് റാണ എന്ന 32കാരനാണ് കോടതി നിര്‍ണായക വിധിയിലൂടെ ദയാവധം അനുവദിച്ചത്. ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ്…

Read More

ഐഎസ്‌ഐക്ക് (ISI) വേണ്ടി ചാരപ്പണി ചെയ്ത ഉത്തർപ്രദേശ് സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ പിടിയിൽ

ദില്ലി: കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ നാവിക ഉദ്യോഗസ്ഥ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് (ISI) വേണ്ടി ചാരപ്പണി ചെയ് കുറ്റത്തിന് പിടിയിലായി. ആഗ്ര സ്വദേശിയായ ഇരുപത്തിനാലുകാരൻ ആദർശ് കുമാറിനെയാണ് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തത്. രാജ്യസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങളും ചിത്രങ്ങളും വിദേശ ഏജൻസിക്ക് കൈമാറിയെന്ന ഗുരുതരമായ കണ്ടെത്തലിനെത്തുടർന്നാണ് ഈ നടപടി. നാവികസേനയിൽ ലാൻസ് നായിക് തസ്തികയിൽ ജോലി ചെയ്തിരുന്ന ആദർശ് കുമാർ, പണത്തിന് വേണ്ടിയാണ് രാജ്യദ്രോഹപരമായ പ്രവൃത്തികളിൽ…

Read More

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പർ സ്കാൻ ചെയ്ത കുട്ടികൾ ഞെട്ടി; വന്നത് യൂട്യൂബ് ഗാനം.

ന്യൂഡൽഹി | സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കണക്ക് പരീക്ഷാ പേപ്പറിൽ നൽകിയ ക്യു ആർ കോഡ് (QR Code) സ്കാൻ ചെയ്തപ്പോൾ യൂട്യൂബ് വീഡിയോ തെളിഞ്ഞുവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. മാർച്ച് ഒമ്പതിന് നടന്ന പരീക്ഷയ്ക്ക് പിന്നാലെയാണ് പേപ്പറിലെ കോഡ് സ്കാൻ ചെയ്യുമ്പോൾ ‘നെവർ ഗോണ ഗിവ് യു അപ്പ്’ എന്ന പ്രശസ്തമായ മ്യൂസിക് വീഡിയോ വരുന്നുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതോടെ പരീക്ഷാ പേപ്പറിന്റെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ…

Read More

വ്യക്തി നിയമത്തിനെതിരെ ഏക സിവിൽ കോഡ് വാദവുമായി സുപ്രീം കോടതി.

ന്യൂഡൽഹി:വ്യക്തി നിയമത്തിനെതിരെ ഏക സിവിൽ കോഡ് വാദവുമായി സുപ്രീം കോടതി മുസ്‌ലിം സ്ത്രീകൾക്ക് അനന്തരാവകാശത്തിൽ തുല്യത ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന നിര്‍ദേശം സുപ്രിംകോടതി മുന്നോട്ടുവെച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വ്യക്തിനിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടോ എന്ന് വാദത്തിനിടെ ബെഞ്ച് ചോദിച്ചു. വ്യക്തിനിയമങ്ങൾ അസാധുവാക്കി ഒരു ശൂന്യത സൃഷ്ടിക്കുന്നതിനേക്കാൾ നല്ലത്, അത്…

Read More

ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചകളിലും വാഹനങ്ങൾ ഒഴിവാക്കണമെന്ന വിവാദ ഉത്തരവ് നടപ്പാക്കില്ല – ഹൈക്കോടതിയിൽ അഡ്മിനിസ്ട്രേറ്റർ

കൊച്ചി:ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചകളിലും വാഹനങ്ങൾ ഒഴിവാക്കണമെന്ന വിവാദ ഉത്തരവ ഇനിയൊരു അറിയിപ്പുണ്ടാകും വരെ നടപ്പാക്കില്ലെന്ന് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. എറണാകുളം സ്വദേശി ഏയ്ഞ്ചൽ ഷാരോൺ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് ദ്വീപ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. ആരോഗ്യ സംരക്ഷണം മുൻനിർത്തി നടത്തവും സൈക്കിൾ യാത്രയും പ്രോത്സാഹിപ്പിക്കാനെന്ന പേരിലായിരുന്നു ഫെബ്രുവരി 25 മുതൽ ഭരണകൂടം വാഹന നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, റമദാൻ മാസത്തിൽ വാഹന നിരോധനം ഉണ്ടാകില്ലെന്ന് കൽപേനി സ്വദേശിയായ അഭിഭാഷകൻ അജ്മൽ ഖാന്റെ ഹർജിയിൽ ഭരണകൂടം അറിയിച്ചിരുന്നു….

Read More

ഡോ. കെ.എന്‍ പണിക്കര്‍ (90) അന്തരിച്ചു.

തിരുവനന്തപുരം:ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.എന്‍ പണിക്കര്‍ (90) അന്തരിച്ച. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ തന്നെ പ്രഗത്ഭ ചരിത്രകാരന്മാരിലൊരാളായാണ് കെ.എന്‍ പണിക്കര്‍ പരിഗണിക്കപ്പെടുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷമായി പൊതുപരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നില്ല. അധിനിവേശ കാലഘട്ടത്തിലെ സാംസ്‌കാരിക ഭൗതികചരിത്രമാണ് പ്രധാനമായി ഇദ്ദേഹത്തിന്റെ ഗവേഷണ മേഖല. ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെയും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ശക്തമായി ശബ്ദമുയര്‍ത്തിയിരുന്നു. ഇംഗ്ലീഷ് ഭാഷയിലാണ് കെ.എന്‍ പണിക്കരുടെ മിക്ക ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്. മലബാര്‍ കലാപത്തിനെ കുറിച്ചുള്ള…

Read More