നിലവില്‍ ഭരണം നടത്തുന്നവരേക്കാള്‍ വളരെ കൂടുതല്‍ വിദ്യാഭ്യാസമുള്ളവരും വിവരമുള്ളവരുമാണ് ഈ യുവാക്കള്‍: കോക്രോച്ച് നേതാവ് അഭിജീത് ദീപ്‌കെ
ന്യൂഡൽഹി: തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഇന്ത്യയിലെ യുവാക്കളെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ. സിജെപിയുടെ പ്രതിഷേധം നേപ്പാളിലോ ബംഗ്ലാദേശിലോ സംഭവിച്ചത് പോലെയായി മാറുമോ എന്ന ചോദ്യത്തോടായിരുന്നു അഭിജീത് ദീപ്കെയുടെ പ്രതികരണം. അത്തരം താരതമ്യങ്ങൾ നടത്തി ഇന്ത്യയിലെ യുവാക്കളെ (GenZ) അപമാനിക്കുകയോ കുറച്ചുകാണുകയോ ചെയ്യരുതെന്നും അഭിജീത് ദീപ്കെ പറഞ്ഞു. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെ വിമാനത്താവളത്തിൽ വെച്ചാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്….

