AI girlfriend

സ്‌കൂളുകളിലെ ‘കൂറകളുടെ’ ഇടപെടൽ പ്രധാനാധ്യാപകന് സസ്പെൻഷൻ

മുംബൈ :മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്. ഹിങ്കോളിയിലെ ജില്ല പരിഷത്ത് പ്രൈമറി സ്കൂളിലെ പ്രധാനധ്യാപകൻ വിനോദ് കട്കെയെയാണ് വിദ്യാഭ്യാസവകുപ്പ് സസ്പെൻഡ് ചെയ്തത്. ഇയാളുടെ സസ്പെൻഷൻ ഉത്തരവ് ജില്ലാ കലക്ടർ രാഹുൽ ഗുപ്ത സ്ഥിരീകരിച്ചു. പതിവായി മദ്യപിച്ച് ക്ലാസിലെത്താറുള്ള അധ്യാപകൻ വിദ്യാർഥികളോടും മറ്റ് അധ്യാപകരോടും മോശമായി പെരുമാറുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്ന് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) അധ്യാപകനെതിരെ പ്രതിഷേധിക്കുകയും ചെയ്യുകയുണ്ടായി. പിന്നാലെയാണ് അധ്യാപകനെതിരിൽ വിദ്യാഭ്യാസവകുപ്പ് വടിയെടുത്തിരിക്കുന്നത്. “സ്കൂളുകൾ ശരിയാക്കൂ’…

Read More

വന്ദേ മാതരത്തിൻ്റെ പേരിൽ പ്രതിപക്ഷത്തെ വേട്ടയാടുന്നു . സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ. ബേബി

കൊച്ചി:വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി. വന്ദേമാതര വിവാദവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് എം.എ ബേബി പറഞ്ഞു. ഇത്തരം കേസുകളെല്ലാം പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമാണ്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുക എന്നുള്ള വ്യക്തമായ ഒരു പദ്ധതി നിലവിൽ ബിജെപിക്കുണ്ട്. ഈ വേട്ടയാടൽ പദ്ധതിയുടെ ഭാഗമായിട്ടാണ് വന്ദേമാതരത്തിന്റെ പേരിൽ ഇന്ത്യയുടെ പലഭാഗത്തും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ കേസുകൾ ചാർജ് ചെയ്യുന്നത്. ഇതിൽ…

Read More

വന്ദേ മാതരത്തിലെ ദുർഗ്ഗയും ലക്ഷ്മിയും സരസ്വതിയും അമ്പിയാ മുർസലീങ്ങ ളിൽ (പ്രവാചകന്മാരിൽ) പെട്ടവർ . പ്രശ്‌നം പരിഹരിക്കാൻ ജിഫ്രി തങ്ങളും എ.പി. യും ഫത് വ ഇറക്കണം .

കോഴിക്കോട് :വന്ദേമാതരത്തിൽ പരാമർശിക്കുന്ന ദുർഗ്ഗയും ലക്ഷ്മിയും സരസ്വതിയും അമ്പിയാ മുർസലീങ്ങ ളിൽ (പ്രവാചകന്മാരിൽ) പെട്ടരാണെന്ന് തിരുത്തിപ്പറഞ്ഞ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഫത്‌വയിറക്കി പ്രശ്നം പരിഹരിക്കണമെന്ന് ബി.ജെ. പി അഖിലേന്ത്യാ വൈ പ്രസിഡണ്ട് എ. പി അബ്ദുല്ലക്കുട്ടി. വന്ദേ മാതരം’ പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം തെറ്റാണെന്നും അദ്ദേഹം പുറ ത്തിറക്കിയ വീഡിയോയിലൂടെ പറഞു . ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ഇസ്‌ലാമിലെ ആറ് ഈമാൻ കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അമ്പിയാ…

Read More

നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന ആഘോഷം അയര്‍ലന്‍ഡിന്റ സ്വാതന്ത്ര്യദിനമാണോ എന്ന ചോദ്യവുമായി കോണ്‍ഗ്രസ്

ന്യൂഡൽഹി: ദേശീയ പതാക വർണ്ണം  കുപ്പായത്തിൽ പതിച്ചു നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന ആഘോഷം അയര്‍ലന്‍ഡിന്റ സ്വാതന്ത്ര്യദിനമാണോ എന്ന ചോദ്യവുമായി കോണ്‍ഗ്രസ്നേതാവ് പവന്‍ ഖേഡ. ഇന്ത്യയുടെ 80-ാംമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മോദി ഇന്ന് ചെങ്കോട്ടയിലേക്ക് ധരിച്ചെത്തിയ കോട്ടിലെ ‘പോക്കറ്റ് സ്‌ക്വയര്‍’ ചൂണ്ടിക്കാട്ടിയാണ് ഖേഡയുടെ ചോദ്യം. ‘സാഹബ് ഉറുദുവില്‍ ത്രിവര്‍ണ പതാക ധരിച്ചിരിക്കുന്നതായി തോന്നുന്നു. അതെ, അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് പകരം അയര്‍ലന്‍ഡിനെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതായാണ് തോന്നുന്നത്,’ എന്ന് പവന്‍ ഖേഡ എക്സില്‍ കുറിച്ചു. ത്രിവര്‍ണപതാകയിലെ…

Read More

സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യം; ചെങ്കോട്ടയിൽ പതാക ഉയര്‍ത്തി പ്രധാനമന്ത്രി. മുഖ്യ മന്ത്രിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിൽ വന്ദേമാതരം ഒഴിവാക്കി

ന്യൂഡല്‍ഹി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കഴിച്ച ധീരദേശാഭിമാനികളെ സ്മരിക്കുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങിയത് ചരിത്രപരമെന്നും എല്ലാ മനസുകളിലും വന്ദേമാതരം നിറയുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതീക്ഷകളോടെയാണ് രാജ്യം മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമ്പോഴാണ് രാജ്യത്തിന് മഹത്വമേറുന്നത്. 25…

Read More

ഹൈദരാബാദിലെ നൽസറിൽ 2026 ബാച്ച് നിയമബിരുദ ധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് താൽക്കാലികമായി തടഞ്ഞ് ബാർ കൗൺസിൽ

ന്യൂഡൽഹി: ഹൈദരാബാദിലെ നാഷനൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (നൽസർ) 2026 ബാച്ച് നിയമബിരുദധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് താൽക്കാലികമായി തടഞ്ഞ് ബാർ കൗൺസിൽ ഓഫ ഇന്ത്യ (ബി.സി.ഐ). സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സർവകലാശാലയുടെ ബിരുദദാനചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടപടി. 2026ൽ നൽസറിൽ നിന്ന് നിയമബിരുദം നേടിയ ഒരു വിദ്യാർഥിയെയും അടുത്ത ഉത്തരവുണ്ടാകുന്നതുവരെ ഏതെങ്കിലും സംസ്ഥാന ബാർ കൗൺസിൽ അഭിഭാഷകനായി എൻറോൾ ചെയ്യരുതെന്നാണ് ബി.സി.ഐ നിർദേശം. ഇതോടെ ഈ…

Read More

ബംഗ്ലാദേശി യാണെന്ന് മുദ്രകുത്തി പശ്ചിമ ബംഗാളിലെ മുസ്‌ലിം സ്ത്രീയെ നാടു കടത്തി

കൊൽക്കത്ത : പൗരത്വത്തിൻ്റെ പേരിൽ മറ്റൊരു മുസ്‌ലിം സ്ത്രീയെ കൂടിനാടുകടത്തി ബംഗ്ലാദേശിയാണെന്ന് മുദ്രകുത്തി പശ്ചിമ ബംഗാൾ നോർത്ത് 24 പാർഗാന ജില്ലക്കാരിയാ സഹീദ ഫകീർ (40) നെ യാണ് ബംഗ്ളാദേശിലേക്ക് നാടു കടത്തി മുംബൈയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്ത സഹീദയെ ദിവസങ്ങൾക്ക് ശേഷം ആസ്സാമിൽ നിന്നാണ് ബംഗ്ലാദേശിലേക്ക് പുറന്തള്ളിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം . ജനന സർട്ടിഫിക്കറ്റ് , വോട്ടർ ഐഡി കാർഡ് ,പാൻ കാർഡ് , ഭൂമി രേഖകൾ അടക്കമുള്ള തിരിച്ചറിയൽ രേഖകൾ ഉണ്ടായിട്ടും…

Read More

ടിപ്പറുകളിൽ യന്ത്രവല്‍കൃത കവറിങ് സംവിധാനം നിര്‍ബന്ധ മാക്കികേന്ദ്ര ഗതാഗതമന്ത്രാലയം

ന്യൂഡല്‍ഹി: ടിപ്പറുകളില്‍ ചരക്ക് വയ്ക്കുന്ന ലോഡ് കാര്യേജ് മുകളില്‍ നിന്ന് പൂര്‍ണമായി അടയ്ക്കാവുന്ന യന്ത്രവല്‍കൃത കവറിങ് സംവിധാനം നിര്‍ബന്ധമാക്കികേന്ദ്രഗതാഗതമന്ത്രലയം. ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ടിപ്പറുകള്‍ക്കും ഇത് നിര്‍ബന്ധമാക്കി കേന്ദ്രഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ലോഡ് കാര്യേജ് പൂര്‍ണമായി അടയ്ക്കണം.ഇതിന്റെ പ്രധാന ലക്ഷ്യം ടിപ്പറുകളില്‍ നിന്നുള്ള വസ്തുക്കള്‍ പുറത്തേക്ക് വീണ് അപകടം ഉണ്ടാകുന്നതും പൊടിപടരുന്നതും തടയുക എന്നതാണ്. യാത്രയ്ക്കിടെ ലോഡ് കാര്യേജ് തുറന്നുകിടന്നാല്‍ ഡ്രൈവര്‍ക്ക് അറിയിപ്പ് നല്‍കുന്ന സംവിധാനം വേണം. നിര്‍ദിഷ്ട കവറിങ് സംവിധാനം ഇലക്ട്രോ…

Read More

ഡൽഹിയിലെ സിജെപി പ്രതിഷേധത്തിൽ ഐഎസ്ഐ സാന്നിധ്യമുണ്ടെന്ന് ആരോപണമുന്നയിച്ച അമൃത്സർ പൊലീസ് കമ്മിഷണറെ നീക്കി

അമൃത സർ :ഡൽഹിയിലെ സിജെപി പ്രതിഷേധത്തിൽ ഐഎസ്ഐ സാന്നിധ്യമുണ്ടെന്ന് ആരോപണമുന്നയിച്ച അമൃത്സർ പൊലീസ് കമ്മിഷണ ഗുർപ്രീത് സിം​ഗ് ഭുള്ളറെ പഞ്ചാബ് സർക്കാർ നീക്കി. പുതുതായി അമൃത്സർ ബോർഡർ റേഞ്ച് ഡിഐജിയായ ഹർമൻബീർ സിം​ഗിനെയാണ് പുതിയ പൊലീസ് കമ്മിഷണറായി നിയമിച്ചത്. ഓഗസ്റ്റ് ഏഴിന് പഞ്ചാബ് ആഭ്യന്തരകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉത്തരവ് വന്നതോടെ ഗുർപ്രീത് സിം​ഗിന്റെ സ്ഥലംമാറ്റം ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി. പോലീസ് മേധാവിയുടെ പരാമര്‍ശത്തിന് സ്ഥലംമാറ്റവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് മുന്‍ കേന്ദ്രമന്ത്രി…

Read More

സഹപ്രവർത്തകയെ ബലാത്സംഗ ചെയ്ത കേസിൽ തെഹൽക്ക മാഗസിൻ മുൻ എഡിറ്റർ തരുൺ തേജ്പാലിന് 10 വർഷം തടവ്

മുംബൈ:സഹപ്രവർത്തകയെ ബലാത്സംഗ ചെയ്ത കേസിൽ തെഹൽക്ക മാഗസിൻ മുൻ എഡിറ്റും സ്ഥാപകനുമായ തരുൺ തേജ്പാലിന് ബോംബെ ഹൈക്കോടതി പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു.ജസ്റ്റിസുമാരായ നീല ഗോഖലെ, അമിത് സംദെക്കർ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.2013 നവംബർ 7, 8 തീയ്യതികളിൽ ഗോവയിൽ വച്ച് തരുൺ തേജ്പാൽ ലൈംഗീക അതിക്രമം നടത്തിയെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ആയിരുന്നു കേസ്.2021-ൽ തേജ്പാലിനെ വെറുതെവിട്ടുകൊണ്ട് ഗോവ സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക വിധി.

Read More