ജിമ്മിൽ വ്യായാമം ചെയ്യുന്നത് മൊബൈലിൽ പകര്‍ത്തുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഡൽഹി: ജിമ്മിൽ വ്യായാമം ചെയ്യുന്നത് മൊബൈലിൽ പകര്‍ത്തുന്നതിനിടെ യുവാവ് കുഴഞ്ഞു വീണുമരിച്ചു.
വ്യായാമം ചെയ്യുന്നത് മൊബൈലിൽ പകര്‍ത്തുന്നതിനിടെയാണ് യുവാവ് പെട്ടെന്ന് പിറകിലേക്ക് മറിഞ്ഞുവീഴുന്നത്. ഇതുകണ്ട പരിഭ്രാന്തരായ മറ്റുള്ളവര്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
യുവാവിന് പെട്ടെന്ന് ബോധക്ഷയമുണ്ടായെന്നും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പറയപ്പെടുന്നു. കൃത്യമായ മെഡിക്കൽ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
വീഡിയോ പതിവ് പോലെ സമൂഹമാധ്യമങ്ങളിൽ വ്യാപക ചര്‍ച്ചക്ക് വഴിവച്ചിട്ടുണ്ട്. ഇന്നത്തെ സോഷ്യൽ മീഡിയ സംസ്കാരവും അതിന്റെ ഭാഗമായി ഉണ്ടാകുന്ന സമ്മർദ്ദങ്ങളും യുവാക്കളെ ഇത്തരം അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടുന്നുവെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *