സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യം; ചെങ്കോട്ടയിൽ പതാക ഉയര്‍ത്തി പ്രധാനമന്ത്രി. മുഖ്യ മന്ത്രിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിൽ വന്ദേമാതരം ഒഴിവാക്കി
ന്യൂഡല്‍ഹി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്.
രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കഴിച്ച ധീരദേശാഭിമാനികളെ സ്മരിക്കുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങിയത് ചരിത്രപരമെന്നും എല്ലാ മനസുകളിലും വന്ദേമാതരം നിറയുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതീക്ഷകളോടെയാണ് രാജ്യം മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമ്പോഴാണ് രാജ്യത്തിന് മഹത്വമേറുന്നത്. 25 കോടി ജനങ്ങളെ ദാരിദ്യ മുക്തരാക്കി. ഇന്ത്യ ഇപ്പോള്‍ അതിവേഗത്തില്‍ വളരുന്ന ഒരു സാമ്പത്തിക ശക്തിയാണ്. അദ്ദേഹം തുടർന്നു പറഞ്ഞ
തിരുവനന്തപുരത്ത് നടന്ന മുഖ്യ മന്ത്രി വി.ഡി സതീഷൻ്റെ സ്വാതന്ത്യ ദിന പരിപാടിയിൽ വന്ദേ മാതരം ഒഴിവാക്കി.. കാര്യപരിപാടികളിൽ ഉൾപ്പെടുത്തിയത് ദേശീയ ഗാനം മാത്രമാണ്. പതാക ഉയർത്തിയതിനു ശേഷം ദേശീയ ഗാനം ആലപിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടന്നത്

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനും അതിന് നേതൃത്വം നൽകുന്ന യുഡിഎഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സർക്കാരിന്റെ നയം എന്താണെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സർക്കാർ പാർലമെന്റിൽ പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്ത നിയമപ്രകാരം വന്ദേമാതരം മുഴുവനായി ആലപിക്കണമെന്നാണ് പറയുന്നത്. നിയമം ലംഘിക്കുകയോ അതിനെ അധിക്ഷേപിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളും അതിലുണ്ട്. ‘ഹർ ഘർ തിരംഗ’ കാമ്പയിനിന്‍റെ ഭാഗമായി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നൽകിയ സർക്കുലർ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു

