സഭയിൽവരാത്ത ആഭ്യന്തര മന്ത്രി അമിത്ഷായെ സഭയിലേക്ക് വിളിപ്പിക്കണമെന്ന് പ്രതിപക്ഷം . അസാധാരണ നീക്കവുമായി രാജ്യസഭാധ്യക്ഷൻ.
ന്യൂഡൽഹി :സഭയിൽവരാത്ത ആഭ്യന്തര മന്ത്രി അമിത്ഷായെ സഭയിലേക്ക് വിളിപ്പിക്കണമെന്ന് പ്രതിപക്ഷ.പ്രതിപക്ഷ ആവശ്യത്തിൽ അസാധാരണ നീക്കവുമായി രാജ്യസഭാധ്യക്ഷൻ പ്രതിപക്ഷത്തിന്‍റെ വികാരം ആഭ്യന്തര മന്ത്രിയെ അറിയിക്കാൻ കേന്ദ്രമന്ത്രി കിരൺ റിജിജുവിന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ നിർദേശം നൽകി.
ആഭ്യന്തര മന്ത്രിക്ക് സഭയിൽ വരാൻ താൽപര്യമുണ്ടെങ്കിൽ വരട്ടെയെന്നും ഉപരാഷ്ട്രപതി പറഞ്ഞു.പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ 2 മണിവരെ നിർത്തിവെച്ചു. ഡൽഹിയിൽ പോലീസ് നടത്തിയ അതിക്രമം ചർച്ചയായിട്ടും ആഭ്യന്തര മന്ത്രി സഭയിൽ വന്നിരുന്നില്ല വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ അമിത് ഷാ പ്രസ്താവന നടത്തണമെന്നതാണ് ഇൻഡ്യാ സഖ്യത്തിൻ്റെ പ്രധാന ആവശ്യം . അതേസമയം മണ്ഡലപുനർ നിർണയ ബില്ല് കൊണ്ടുവരാൻ പ്രത്യേക സമ്മേളനം വിളിക്കുമെന്ന റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ തള്ളി. പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കാനോ വർഷകാല സമ്മേളനത്തിന്‍റെ ദിനം വർദ്ധിപ്പിക്കുവാനോ ഉദ്ദേശമില്ലെന്ന് കേന്ദ്ര പാർലമെന്‍റികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

