കനൽ താണ്ടിയ ജീവിതം കാത്തു വെച്ചത് ചിട്ടയായ ജീവിത ശീലം.
കോഴിക്കോട് : കനൽ താണ്ടിയ ജീവിതം വിപ്ലവത്തിൻ്റെയൗവ്വന കരുത്തായി കാത്തു വെച്ചത്വി. എസി ൻ്റെ ചിട്ടയായ ജീവിതശൈലി. രാവിലെ പ്രാതലിന് മുമ്പ് കരിക്കാൻ വെള്ളത്തിൽ നിന്നാണ് പ്രഭാതം ആരംഭിക്കുന്നത് ഭക്ഷണത്തിലും വ്യായാമത്തിലുമെല്ലാം കാര്‍ക്കശ്യക്കാരനായിരുന്നു. ആരോഗ്യമുള്ള അവസാന കാലം വരെയും എത്ര വലിയ തിരക്കുണ്ടെങ്കിലും വ്യായാമത്തിനും യോഗക്കും മുടക്കം വരുത്താതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. നടത്തമാണ് വി.എസിന്‍റെ കരുത്ത്. തൊണ്ണൂറ് കഴിഞ്ഞിട്ടും മുപ്പത്തിന്‍റെ ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതില്‍ ഈ നടത്തത്തിന് വലിയ പങ്കുണ്ടെന്ന് വി.എസിന്‍റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. രാവിലെ നാല്…

