മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു; വന്‍ അപകടം ഒഴിവായി
മലപ്പുറം ജില്ലയിലെ താനൂര്‍ കടപ്പുറത്തു നിന്നുള്ള ജീലാനി എന്ന ബോട്ടാണ് എന്‍ എസ് എസ് വിശാഖപട്ടണം എന്ന കപ്പലിനടിയില്‍പ്പെട്ടത്
മലപ്പുറം | പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു. വന്‍ അപകടം ഒഴിവായി. മലപ്പുറം ജില്ലയിലെ താനൂര്‍ കടപ്പുറത്തു നിന്നുള്ള ജീലാനി എന്ന ബോട്ടാണ് കപ്പലിനടിയില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന അന്‍പതോളം മത്സ്യത്തൊഴിലാളികളെയും സാഹസികമായി രക്ഷപ്പെടുത്തി.
മറ്റൊരു ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. എന്‍ എസ് എസ് വിശാഖപട്ടണം എന്ന ചരക്കു കപ്പലിനടിയിലേക്കാണ് ജീലാനി എന്ന ബോട്ട് ഇടിച്ചു കയറിയത്. അപകടം ശ്രദ്ധയില്‍പ്പെട്ട അല്‍ ബുഹാരി എന്ന ബോട്ടിലെ തൊഴിലാളികള്‍ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം നടത്തി അപകടത്തില്‍പ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തു. ജീലാനി ബോട്ടിനു കേടുപാടുകള്‍ സംഭവിച്ചെങ്കിലും വലിയ അപകടം ഒഴിവായതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു.

