അസമിൽ 1800 ഏക്കർ ഭൂമി അദാനിക്ക് ജില്ല തന്നെ തീറെഴുതുകയാണോ എന്ന് കോടതി.

ദിസ്പൂര്‍: സിമന്റ് ഫാക്ടറി നിര്‍മാണത്തിനെന്ന പേരില്‍ വ്യവസായ ഭീമന്‍ ഗൗതം അദാനിക്ക് 1860 ഏക്കര്‍ ഭൂമി (81 ദശലക്ഷം ചതുരശ്ര അടി) നല്‍കാനുള്ള അസ്സം ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി കോടതി. വിഷയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ജഡ്ജി ഈ നടപടിയെ ചോദ്യം ചെയ്തത്. അസമിലെ ബി.ജെ.പി സര്‍ക്കാര്‍ 3,000 ബിഗ ഭൂമി, ഏകദേശം 81 ദശലക്ഷം ചതുരശ്ര അടി അദാനി ഗ്രൂപ്പിന് ഒരു സിമന്റ് ഫാക്ടറിക്കായി കൈമാറാനുള്ള തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്ന് ജഡ്ജി പറഞ്ഞു….

Read More

കാസർകോട്‌ വിദ്യാർഥിക്ക്‌ അധ്യാപകന്റെ മർദനത്തിൽ പരിക്കേറ്റ സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി.

തിരുവനന്തപുരം: കാസർകോട്‌ വിദ്യാർഥിക്ക്‌ അധ്യാപകന്റെ മർദനത്തിൽ പരിക്കേറ്റ സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്ര വി ശിവൻകുട്ടി. വിഷയത്തിൽ കാസർകോട്‌ ഡെപ്യൂട്ടി ഡയറക്ടർക്ക്‌ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്‌. വിദ്യാർഥികളുടെ ഭാഗത്ത്‌ നിന്ന്‌ തെറ്റുണ്ടായാൽ നിയമംനോക്കി മാത്രമേ ശിക്ഷിക്കാവൂ എന്നും ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തെക്കുറിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി സംസാരിച്ചിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മ ഇന്ന് പരാതി നൽകും എന്നാണ് അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ…

Read More

പെരുവയൽ ഗ്രാമപഞ്ചായത്തും കൃഷ്ഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു.

പെരുവയൽ :പെരുവയൽ ഗ്രാമപഞ്ചായത്തും കൃഷ്ഭവനും സംയുക്തമായി കർഷകദിന സംഘടിപ്പിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി അധ്യക്ഷതവഹിച്ചു ബഹു: എം.കെ. രാഘവൻ എം.പി. കർഷകദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ നിരവധി കർഷകർ പങ്കുചേർന്ന വർണ്ണ ശമ്പളമായ ഘോഷയാത്രയും സംഘടിപ്പിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 16 കർഷകരെ മൊമെൻ്റോ നൽകി ആദരിച്ചു. കാർഷിക ക്വിസ് മൽസര വിജയികളായ ഗ്രാമപഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥകളെയും ചടങ്ങിൽ അനുമോദിച്ചു.   ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ കമ്മറ്റി…

Read More

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം.

കോഴിക്കോട്| അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം. നിലവിൽ വെന്‍റിലേറ്ററിലാണ് കുട്ടിയുള്ളത്. കിണറിലെ വെള്ളമാണ് രോഗത്തിന്‍റെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ 49കാരൻ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്. ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം…

Read More

വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു പ്രവാസിയും വർക്കലയില്‍ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് ഗുരുകൃപയില്‍ ഷിബുവിനെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വക്കം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. വിദേശത്ത് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികബന്ധത്തിലേർപ്പെട്ടു എന്നാണ് യുവതിയുടെ പരാതി. യുവതി ഉന്നത പൊലീസ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി യുവതിയെ ഇയാളുടെ…

Read More

രാഹുൽ ഗാന്ധിയുടെ വോട്ട് ചോരിക്ക് മറുപടി ഇല്ലാതെ തെരഞെടുപ്പ് കമ്മീഷൻ, ആരോപണങ്ങളിൽ അന്വേഷണമില്ല….

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണിയുമായി തെരഞ്ഞെടുപ്പ്വോ കമ്മീഷൻ. വോട്ട് ചോരിവിവാദങ്ങള്‍ക്ക് മറുപടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമായ ഉത്തരങ്ങളില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ദല്‍ഹിയില്‍ വെച്ചായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം നടന്നത്. വോട്ട് കൊള്ള എന്നത് വെറും കള്ളക്കഥയാണെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നാല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ പലതിനും വ്യക്തമായ മറുപടി നല്‍കിയില്ല. വോട്ടര്‍ പട്ടികയില്‍ ഇത്രയധികം വ്യാജ എന്‍ട്രികള്‍…

Read More

ഹോപ്പ് നാലിടത്ത് സ്വാതന്ത്ര്യ ദിന രക്തദാന ക്യാമ്പ് നടത്തി.. സക്കീർ പെരുവയലിനെ ആദരിച്ചു.

കോഴിക്കോട് : രാജ്യത്തിന്റെ 79ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, ഇഖ്റ ഹോസ്പിറ്റൽ, വടകര സഹകരണ ഹോസ്പിറ്റൽ, മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ രക്തദാന ക്യാമ്പ് നടത്തി. ഹോപ്പ് വൈസ് പ്രസിഡന്റ് നൗഷാദ് ബേപ്പൂർ, ജോയിന്റ് സെക്രട്ടറി ഷരീഫ് ആഷിയാന, എക്സിക്യൂട്ടീവ് മെമ്പർ ഡോ. ജുനൈദ് ആയഞ്ചേരി, ഷാജിമോൻ വെള്ളിപറമ്പ്, കോർഡിനേറ്റർമാരായ റജീന അരക്കിണർ, ആരിഫ് TK, ഷുക്കൂർ അത്തോളി, മിഷൻ കോർഡിനേറ്റർമാരായ ഷറീജ ഒളവണ്ണ,റംഷാദ് കാക്കൂർ,…

Read More

ഓണപ്പരീക്ഷ; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ, അരമണിക്കൂര്‍മുമ്പ് മാത്രമേ പൊട്ടിക്കാവൂ.

തിരുവനന്തപുരം:ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാന്‍ ഓണപ്പരീക്ഷ നടത്തിപ്പിന് കര്‍ശനമാര്‍ഗരേഖയുമായി സര്‍ക്കാര്‍. പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‍പുമാത്രമേ ചോദ്യക്കടലാസ് പാക്കറ്റുകള്‍ പൊട്ടിക്കാവൂവെന്നാണ് പ്രഥമാധ്യാപകര്‍ക്കുള്ള നിര്‍ദേശം. പരീക്ഷ തുടങ്ങുംമുന്‍പ് ചോദ്യക്കടലാസ് പാക്കറ്റില്‍ പ്രഥമാധ്യാപകര്‍, പരീക്ഷാചുമതലയുള്ള അധ്യാപകര്‍, രണ്ടു കുട്ടികള്‍ എന്നിവരുടെ പേരും ഒപ്പും കവര്‍ പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തണം.ചോദ്യക്കടലാസ് കൈകാര്യംചെയ്യാന്‍ ജില്ലാതലത്തില്‍ മൂന്നംഗ പരീക്ഷാസെല്ലും പ്രവര്‍ത്തിക്കും. ബിആര്‍സികളില്‍ ചോദ്യക്കടലാസ് വിതരണത്തിന് ഇഷ്യൂരജിസ്റ്റര്‍ സൂക്ഷിക്കാനും മുഴുവന്‍ സ്‌കൂളും ഏറ്റുവാങ്ങുന്നതുവരെ ചോദ്യക്കടലാസ് സൂക്ഷിച്ച മുറിയും അലമാരയും മുദ്രവെച്ചുസൂക്ഷിക്കാനും നിര്‍ദേശമുണ്ട്. വിതരണ മേല്‍നോട്ടവും ബിആര്‍സി തല…

Read More

വിജിലൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നു.

തിരുവനന്തപുരം: ( 10visionnews.com) സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീൽ പരിഗണിക്കുന്നു. വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിജിലന്‍സ് കോടതി ഉത്തരവ് വിജിലന്‍സ് മാന്വവലിന് വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ. വിജിലന്‍സ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കം ചെയ്യാൻ ഹൈക്കോടതിയെ സമീപിക്കും. സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടാൽ അന്തിമ റിപ്പോര്‍ട്ടിൽ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്നാണ് നിലപാട്. അജിത്…

Read More

പ്രവാസി മലയാളി സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു.

ദമാം∙ പ്രവാസി മലയാളി സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു ദമാമിൽ, സീക്കോക്കിന് സമീപമുള്ള മൊബൈൽ കടയിൽ വച്ചാണ് മലപ്പുറം ആനക്കയം സ്വദേശി അബ്ദുസ്സലാം (50) കുഴഞ്ഞുവീണത്. കേടായ മൊബൈൽ ഫോൺ നന്നാക്കുന്നതിന് സീക്കോയിലുള്ള മൊബൈൽ സർവീസ് കടയിൽ നൽകി തിരികെ വാങ്ങാൻ കാത്തിരിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. കടയിലുണ്ടായിരുന്നവർ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പതിനാല് വർഷമായി ദമാമിൽ സ്വകാര്യ സ്ഥാപനത്തിൽ എയർ കണ്ടീഷണർ റിപ്പയറിങ് ജോലി ചെയ്തുവരികയായിരുന്ന അബ്ദുസ്സലാം ഒരു വർഷം മുൻപ്…

Read More