ലോകകപ്പ് 2026 ;ഖത്തർ യോഗ്യത നേടി,മലയാളിക്ക് അഭിമാനിക്കാൻ തഹ്സിൻ മുഹമ്മദ് ജംഷിദ്

ദോഹ: ഏഷ്യൻ യോഗ്യതാ മത്സരങ്ങളിലൂടെ ഖത്തറും സൗദി അറേബ്യയും 2026 ഫിഫ ലോകകപ്പിന് ഔദ്യോഗികമായി യോഗ്യത നേടിയപ്പോൾ മലയാളിക്കും ഇതൊരു അഭിമാന നിമിഷമായി ഖത്തർ ലോകകപ്പ് ടീമിൽ മലയാളി ഫുട്ബോൾ കളിക്കാരനായ തഹ്‌സിൻ മുഹമ്മദ് ജംഷിദിനെ ഉൾപ്പെടുത്തിയത് ഇന്ത്യൻ ഫുട്‌ബോളിന് അഭിമാനകരമായ നിമിഷമായിരുന്നു. യുഎഇക്കെതിരായ മത്സരത്തിൽ 19 കാരനായ ഇടത് വിംഗിൽ ഇടം നേടിയില്ലെങ്കിലും, അദ്ദേഹത്തെ ഉൾപ്പെടുത്തിയത് ഒരു അപൂർവ നേട്ടമാണ്. തലശ്ശേരിയിൽ നിന്നുള്ള ജംഷിദിന്റെയും ഷൈമയുടെയും മകനായ തഹ്‌സിൻ കുടുംബം താമസം മാറിയതിനുശേഷം ഖത്തറിലാണ് ജനിച്ച്…

Read More

ലോകകപ്പ് യോഗ്യത നേടി ചരിത്രത്തിൽ ഇടം പിടിച്ച് ലോകത്തിലെ ചെറിയ രാജ്യമായി കാപ്പ് വെർദെ

ലോകകപ്പ് യോഗ്യത നേടി ചരിത്രത്തിൽ ഇടം പിടിച്ച് ലോകത്തിലെ ചെറിയ രാജ്യമായി കാപ്പ് വെർദെ 6 ലക്ഷത്തിനു താഴെ ജന സംഖ്യയുള്ള ആഫ്രിക്കൻ രാജ്യം കാപ്പ് വെർദെ തങ്ങളുടെ ചരിത്രത്തിൽ ആദ്യമായിലോക കപ്പിന് യോഗ്യത നേടി. 5.9 ലക്ഷം ജനങ്ങൾ മാത്രം താമസിക്കുന്ന ആഫ്രിക്കയിലെ കൊച്ചു രാജ്യത്തിന്റെ ചരിത്ര നേട്ടം പിറന്ന വിസ്മയമായി വിജയത്തിലൂടെ ബ്ലൂ ഷാർക്ക്സ് അവരുടെ യോഗ്യതാ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടുകയും കോണ്ടിനെന്റൽ ഹെവിവെയ്റ്റ്സ് കാമറൂണിനെ മറികടന്ന് 2026 ലെ ഫൈനലിൽ സ്ഥാനം…

Read More

നോർവേ – ഇസ്രായേൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ നോർവേ ഫുട്ബോൾ ഫെഡറേഷൻ (NFF) തീരുമാനിച്ചു.

നോർവേ – ഇസ്രായേൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ നോർവേ ഫുട്ബോൾ ഫെഡറേഷൻ (NFF) തീരുമാനിച്ചു ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് എന്ന സംഘടനയുടെ ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായിട്ടാണ് നൽകുന്നത്. മത്സരത്തിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും ഗസ്സയിലേക്ക് എന്നു നോർവേ ഫെഡറേഷൻ അറിയിച്ചതോടെ മത്സരത്തിൻ്റെ ടിക്കറ്റുകൾ മുഴുവനും മത്സരത്തിനു ദിവസങ്ങൾക്ക് മുന്നേ തന്നെ വിറ്റുതീർന്നിരുന്നു. ഗാസയിലെ സാധാരണക്കാരും കുട്ടികളും…

Read More

മെസ്സി കൊച്ചിയിൽ പന്തു തട്ടും,, ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര കൊച്ചിയിലെത്തി

കൊച്ചി: അർജൻ്റീന ടീമിൻ്റെ കേരള സന്ദർശനത്തിന് മുന്നോടിയായി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര കൊച്ചിയിലെത്ത.കലൂർ സ്റ്റേഡിയം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, സ്പോൺസർമാർ എന്നിവരും കബ്രേരക്കൊപ്പമുണ്ടായിരുന്നു. , മെസ്സി നവംബർ 15ന് കേരളത്തിൽ, എതിരാളികൾ ഓസ്ട്രേലിയ; അർജൻ്റീന പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും അർജൻ്റീന ടീം കേരളത്തിൽ വരുമെന്ന് ഉറപ്പായെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ക്രമീകരണങ്ങൾ അർജന്റീന ടീമിന് തൃപ്തികരമെന്നും മന്ത്രി അറിയിച്ചു….

Read More

ഇസ്രഈല്‍ യോഗ്യത നേടിയാല്‍ ഫുട്ബോള്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് സ്പെയ്ന്‍.

മാഡ്രിസ് :2026ല്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിനായിള്ള കാരത്തിരിലാണ് ആരാധകര്‍. എന്നാല്‍ ലോകകപ്പില്‍ ഇസ്രഈല്‍ യോഗ്യത നേടിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പറയുകയാണ് സ്പാനിഷ് സര്‍ക്കാര്‍ വക്താവ് പാറ്റ്‌സി ലോപ്പസ്. പലസ്തീനില്‍ വംശഹത്യ തുടരുന്ന ഇസ്രഈലിനെ ഒരു കായിക ടൂര്‍ണമെന്റിലും പങ്കെടുപ്പിക്കരുതെന്നും ലോപ്പസ് പ്രസ്താവിച്ചു. ഗസയിലെ ഇസ്രഈലിന്റെ നടപടികളുടെ പേരില്‍ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഒഴിവാക്കണമെന്ന് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ആവശ്യപ്പെട്ടു. 2022ല്‍ അയല്‍രാജ്യമായ ഉക്രൈനിനെ ആക്രമിച്ചതിനെ തുടര്‍ന്ന് ഫിഫയും യുവേഫയും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന്…

Read More

മെസ്സി മനസ്സിലുണ്ട്… പക്ഷെ അർജൻ്റീന മുറിവേല്പി ച്ചത് ആരാധകരുടെയും മാനവികതയുടെയും ഹൃദയത്തിൽ …

മെസ്സി മനസ്സിലുണ്ട്… പക്ഷെ അർജൻ്റീന മുറിവേല്പി ച്ചത് ആരാധകരുടെയും മാനവികതയുടെയും ഹൃദയത്തിൽ .. അർജൻ്റീനൻ ഫുട്ബാളിൻ്റെ ആരാധക സ്നേഹം അവസാനിക്കുകയാണോ? കാൽപ്പന്തു കളിയുടെ മാന്ത്രികതയിൽ ലോകം കീഴടക്കിയ മെസ്സി ആരാധകർക്കിടയിൽ ആവേശം നിറച്ചപ്പോൾ ഒരു രാജ്യത്തെ തന്നെ നെഞ്ചേറ്റുകയായിരുന്നു ലോകം. പക്ഷെ മെസ്സിയുടെ രാജ്യം ആരാധകരെ മാത്രമല്ല മനുഷ്യ സ്നേഹികളെയും നിരാശപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തു. മെസ്സിയുടെ ആരാധകർ കൊണ്ടു നടന്ന അർജൻ്റീനയുടെ കൊടിയും ബ്രാൻ്റും ഇനി ആവേശത്തോടെ കൊണ്ടു നടക്കില്ലന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ തീർത്തു പറയുകയാണ് ആരാധകർ….

Read More

അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വിജയത്തോടെ തുടക്കം.

ബഹറൈൻ:നൗഷാദ് മൂസയുടെ പരിശീലനത്തിൽ വിജയം നേടി ഇന്ത്യ മലയാളി താരം മുഹമ്മദ് സുഹൈലിന്റെയും ശിവാൽദോ സിങ് ചിൻഗാങ്ബാമിന്റെയും നേടിയ ഗോളിന്റെ കരുത്തിൽ ബഹ്‌റൈനെതിരെ 2-0ന് വിജയിച്ച് ഇന്ത്യ എ.എഫ്‌.സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വിജയത്തോടെ തുടക്കം വിജയത്തോടെ ഇന്ത്യക്ക് മൂന്നു പോയിന്റ് ലഭിച്ചു. കളിയുടെ 32-ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. മൈതാന മധ്യത്തുനിന്ന് മകാർട്ടൺ നിക്സൺ നൽകിയ അസിസ്റ്റിൽ എതിർ പ്രതിരോധ താരങ്ങളെ നിഷ്പ്രഭമാക്കിയാണ് മലയാളി താരമായ സുഹൈൽ ഗോൾ കണ്ടെത്തിയത്….

Read More

മെസി വരും; സ്ഥിരീകരിച്ച് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ.

മാസങ്ങള്‍നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. ലയണല്‍ മെസ്സിയും സംഘവും കേരളത്തിലേക്ക്. ഇതുസംബന്ധിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണമെത്തി. സാമൂഹികമാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടത്. നവംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്. കേരളത്തിന് പുറമേ അംഗോളയിലും അര്‍ജന്റീന കളിക്കും. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്. അതേസമയം മെസ്സിപ്പടയുടെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒക്ടോബറില്‍ അമേരിക്കയിലാണ് അര്‍ജന്റീന ടീം…

Read More

മെസ്സി വരുമോ? സർക്കാർ വഞ്ചിച്ചെന്ന് അർജൻ്റീന

തിരുവനന്തപുരം: മെസ്സി വരുമോ ? വരില്ലന്ന് മന്ത്രി – കരാർ ലംഘിച്ചെന്ന് അർജൻ്റീന.അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. എഎഫ്എ കൊമേഴ്സ്യൽ ആന്റ് മാർക്കറ്റിംഗ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സിന്റേതാണ് പ്രതികരണം. ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ സ്ഥിരീകരിച്ചിരുന്നു. ഈ ഒക്ടോബറില്‍ കേരളത്തിൽ എത്താനാവില്ലെന്ന് അർജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചുവെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഈ ഒക്ടോബറില്‍…

Read More

ഇംഗ്ലീഷുകാരെ കൊണ്ട് സല്യൂട്ടടിപ്പിച്ച് ഡി.എസ്.പി സിറാജ്; നെഞ്ചിടിപ്പ് നിലച്ച അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം.

അടിമുടി നാടകീയതകള്‍ നിറഞ്ഞ ഓവല്‍ ടെസ്റ്റില്‍ കൈവിട്ടെന്ന് കരുതിയ കളി ഇന്ത്യ പൊരുതിക്കയറി വിജയം നേടി. ട്വന്റി20യിലും മികച്ച ത്രില്ലിങ് പോരാട്ടമായി മാറിയ കളിയിൽ ഇംഗ്ലീഷ് നിരയെ 367 റണ്‍സിന് എറിഞ്ഞിട്ട് ആറ് റണ്‍സിന്റെ അവിസ്മരണീയ വിജയമാണ് പേസർമാർ ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. നാലാം ദിവസം കൈവിട്ട കളിയാണ് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ 85.1 ഓവറിൽ 367 റൺസിനാണ് ഇന്ത്യ ഓൾ‌ഔട്ടാക്കിയത്. വിജയത്തോടെ പരമ്പര 2–2ന്…

Read More