Headlines

കൊല്ലത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തിൽ പെട്ടു , രണ്ട് പേരെ കാണാതായി

കൊല്ലം: കൊല്ലത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തിൽ പെട്ട. ശക്തികുളങ്ങരയിൽ നിന്ന് പോയ സെന്‍റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ശക്തികുളങ്ങര ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലുമായി ഇടിച്ചാണ് അപകടം. ഇടിയിൽ മത്സ്യബന്ധന ബോട്ട് പൂർണമായും മുങ്ങി.ബോട്ടിൽ 11 തൊഴിലാളികൾ ഉണ്ടായിരുന്നു. ഒൻപത് പേരെ കപ്പലിൽ രക്ഷപ്പെടുത്തി. ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലിൽ കാണാതായി. രാജേഷ് മാത്യുവിന്‍റെ ഉടമസ്ഥതയിലുള്ള ബോട്ട് ഇന്നലെ ഉച്ചയ്ക്കാണ് കടലിലേക്ക് പോയത്.

Read More

കേരളത്തിന് അഞ്ചിന ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് യുഡിഎഫ് സ്ത്രീകൾക്കും കെഎ സ്ആര്‍ടിസി യിൽ സൗജന്യയാത്ര, 3000 ക്ഷേമെപൻഷൻ യ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് അഞ്ചിന ഗ്യാരണ്ടിക പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. എല്ലാ സ്ത്രീകൾക്കും കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര, 3000 ക്ഷേമെപൻഷൻഎന്നിങ്ങനെ വമ്പൻ പ്രഖ്യാപനങ്ങളാണ് പുതുയുഗ യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി നടത്തിയത്. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കും. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1,000 കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചെലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക്…

Read More

കേരളത്തിലേക്ക് സ്വാഗതം’ നീലഗിരി ജില്ലയിൽ കേരളം വെച്ച ബോർഡിനെ ചൊല്ലി സംഘർഷം

ഗൂഡല്ലൂർ :നീലഗിരി ജില്ലയിലെ തമിഴ്‌നാട്-കേരള അതിർത്തിയിലുള്ള താളൂരിൽ കേരള സർക്കാർ ‘കേരളത്തിലേക്ക് സ്വാഗതം’ എന ബോർഡ് സ്ഥാപിച്ചതിനെത്തുടർന്ന് സംഘർഷാവസ്ഥ. വ്യാഴാഴ്ച (2026 മാർച്ച് 5) വൈകുന്നേരം കേരള പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ താളൂരിൽ ബോർഡ് സ്ഥാപിച്ചതോടെ പ്രാദേശിക നിവാസികളും രാഷ്ട്രീയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്ന് അതിർത്തിയുടെ ഇരുവശങ്ങളിലും പോലീസ് സാന്നിധ്യം ശക്തമാക്കുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേരള ഉദ്യോഗസ്ഥർ തമിഴ്‌നാട് അതിർത്തിയിൽ ബോർഡ് സ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ…

Read More

IRGC ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ഇസ്മായിൽ ഖാനി ഇസ്രായേലിൽ സുരക്ഷിതനാണെന്ന് റിപ്പോർട്ട്

ടെൽ അവീവ്:IRGC ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ഇസ്മായിൽ ഖാനി ഇസ്രായേലിൽ സുരക്ഷിതനാണെന്ന ഇസ്റാഈൽ ന്യൂസ് ഏജൻസി. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ ഹിസ്ബുള്ള നേതാക്കളായ നസ്രല്ല, സഫീദ്ദീൻ എന്നിവരെ ഇല്ലാതാക്കുന്നതിലും, ഖാംനെയെയും ഉന്നത IRGC ജനറൽമാരെയും ഇല്ലാതാക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട് മൊസാദ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ എസ്മായിൽ ഖാനിയെ സ്വന്തം ഗാർഡുകൾ വധിച്ചതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇസ്റാഈലിൻ്റെ സൈനിക നടപടിക്കിടയിൽ പരമോന്നത നേതാവ് അടക്കം കൊല്ലപ്പെട്ടപ്പോഴും…

Read More

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപകൻ്റെ മകൾ കൊല്ലപ്പെട്ട നിലയിൽ .

കസ്തൂരി ജി. കുട്ടി. 2 സുർജയെ കോയമ്പത്തൂർ : കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപക പി.വി.രാമവാരിയരുടെ മകളും മുൻ മാനേജിങ് ഡയറക്ടർ പി.ആർ.കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി ജി. കുട്ടിയെ (82) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച്, തുണികൊണ്ടു കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ ജോലിക്കാരി നേപ്പാൾ സ്വദേശി സുർജയ (38) സംഭവത്തിനുശേഷം കാണാതായി. സുർജ അടക്കം 4 പേർ ബാഗുമായി വീടിന്റെ മതിൽ ചാടിക്കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു…

Read More

28,000 രൂപ; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിച്ചു

തിരുവനന്തപുരം :സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ചു തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സും അനുവദിക്കും. അതേസമയം, അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നതിൽ ഉറച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നാളെ കോഴിക്കോട് സംസ്ഥാന കൗൺസിൽ യോഗം ചേരും. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്സുമാര്‍ മാർച്ച് നാലിന് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനവും…

Read More

ആറ്റുകാൽ പൊങ്കാല; കോർപ്പറേഷനിലെ പത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ സ്ഥലം മാറ്റി.

തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യനീക്കത്തെച്ചൊല്ലി നഗരസഭയും സർക്കാരും സി.പി.എമ്മും തമ്മിൽ രാഷ്ട്രീയപ്പോര് തുടരുന്നതിനിടെ, കോർപ്പറേഷനിലെ പത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ സ്ഥലം മാറ്റി ഭരണസൗകര്യാർത്ഥമാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് ഈ കൂട്ടസ്ഥലംമാറ്റം എന്നത് ശ്രദ്ധേയമാണ്. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിനുള്ളിൽ തന്നെ ഭിന്നത നിലനിൽക്കെയാണ് പത്ത് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ആറ്റുകാൽ പൊങ്കാലക്കുശേഷം മാലിന്യം മുഴുവൻ നീക്കിയില്ലെന്നു മന്ത്രി വി ശിവൻകുട്ടിയും…

Read More

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് താഴെ മനുഷ്യകൈ കണ്ടെത്തി

ആലപ്പുഴ:  ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് താഴെ മനുഷ്യകൈ കണ്ടെത്ത. ധൻബാദ് എക്സ്പ്രസിന്റെ എസ്. 5 (S5) കോച്ചിന് താഴെയാണ് അറ്റനിലയിൽ കൈ കണ്ടെത്തിയത്. ഇന്ന് രാവിലെ ട്രെയിൻ യാത്ര തുടങ്ങാനിരിക്കെയായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് ധൻബാദിൽ നിന്നുള്ള ട്രെയിൻ ആലപ്പുഴയിലെത്തിയത്. ഇന്ന് രാവിലെ തിരികെ പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴാണ് ബോഗിക്കടിയിൽ മനുഷ്യശരീരത്തിന്റെ ഭാഗം ശ്രദ്ധയിൽപ്പെട്ടത്. പാതയിൽ എവിടെയെങ്കിലും വെച്ച് ട്രെയിൻ തട്ടി മരിച്ച ആരുടെയെങ്കിലും കൈയാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ…

Read More

ബംഗാളിൽ വോട്ടർ പട്ടികയിൽ പേരില്ല ; 48 മണിക്കൂറിനിടെ 3 ആത്മഹത്യയും ഒരു ഹൃദയാഘാതവും.

കൊൽക്കത്ത:പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുനഃപരിശോധനയെ (എസ്ഐആർ) ചുറ്റിപ്പറ്റിയുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച പ്രാഥമിക “അന്തിമ” വോട്ടർ പട്ടികയിൽ തങ്ങളുടെ പേര് “പരിശോധനയിൽ” എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി അറിഞ്ഞതിനെ തുടർന്ന് 48 മണിക്കൂറിനിടെ 3 ആത്മഹത്യയും ഒരു ഹൃദയാഘാതവും ഇവരുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമായി. ഹസേര ബീബി (43), റഫീഖ് അലി ഗാസി (44), ഗൗരംഗോ ദേ (62) എന്നിവർ സ്വയം ജീവനൊടുക്കിയപ്പോൾ പെട്ടെന്നുണ്ടായ ഷോക്കിലാണ് കൃഷ്ണ പാൽ (65) മരിച്ചത്….

Read More

ട്രാൻസിറ്റ് വിസയിൽ ഉള്ളവർക്ക് സൗദി വഴി നാട്ടിലേക്ക് മടങ്ങാൻ വഴി ഒരുക്കി ഖത്തർ.

ദോഹ: പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുന്നതിനിടയിൽ റദ്ദാക്കിയ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ഖത്തർ വഴി ഒരുക്കുന്നു. ട്രാൻസിറ്റ് വിസയിൽ ഉള്ളവർക്ക് സൗദി വഴി നാട്ടിലേക്ക് മടങ്ങാ ഖത്തർ ഇന്ത്യൻ എംബസിയാണ് വഴി തുറന്നത് സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള കൺഫേം ടിക്കറ്റുകൾ ഉണ്ടെങ്കിലാണ് ഇതിന് സാധിക്കുക. നിലവിൽ ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രം സൗദിയിലേക്കുള്ള താത്കാലിക ട്രാൻസിറ്റ് വിസ ലഭിക്കുന്നതിന് ദോഹയിലെ ഇന്ത്യൻ എംബസി രജിസ്‌ട്രേഷൻ ലിങ്ക് തുറന്നിട്ടുണ്ട്. ഈ…

Read More