തളർന്നു വീണ വയോധികന്റെ പെൻഷൻ തുകയും പേഴ്സും കവർന്ന സംഭവത്തില്‍ ഗുണ്ടാ നേതാവിനെതിരെ പോലീസ് കേസ് എടുത്തു.
ബേപ്പൂർ: ( കോഴിക്കോട് )ബേപ്പൂരിൽ തളർന്നു വീണ വയോധികന്റെ പെൻഷൻ തുകയും പേഴ്സും കവർന്ന സംഭവത്തില്‍ ഗുണ്ടാ നേതാവിനെതിരെ പോലീസ് കേസ് എടുത്തു.ഗോതീശ്വരം സ്വദേശി കുനിച്ചികണ്ടം നിലംപറമ്പ് രതീഷ് എന്ന റെമോക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഗുണ്ടാ നേതാവ് ആണ്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് റോഡിൽ തളർന്ന് വീണ അഭയകുമാറിന്റെ പണം കവരുകയായിരുന്നു. സഹായിക്കാനെന്ന വ്യാജേനെ എത്തിയാണ് ഗുണ്ടാ നേതാവ് മോഷണം നടത്തിയത്. പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതിരുന്ന പൊലീസ്, മാധ്യമ വാർത്തകൾക്ക് പിറകെയാണ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം….

