തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ ആരോപണം റിപ്പോര്‍ട്ട് ചെയ്തതിന് മക്തൂബ് മീഡിയക്കെതിരെ കേസെടുത്ത് ബംഗാള്‍ പൊലീസ്.
കൊൽക്കത്ത :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശന വേളകളിലെ ഔദ്യോഗിക യോഗങ്ങളില്‍ നിന്നും പ്രോട്ടോക്കോള്‍ ചുമതലകളില്‍ നിന്നും മുതിര്‍ന്ന മുസ്‌ലിം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ ആരോപണം റിപ്പോര്‍ട്ട് ചെയ്തതിന് മക്തൂബ് മീഡിയക്കെതിരെ കേസെടുത്ത് ബംഗാള്‍ പൊലീസ് ആരോപണമുന്നയിച്ച മഹുവ മൊയ്ത്രക്കെതിരെയും കേസെടുത്തിട്ടുണ്ട്. മക്തൂബ് മീഡിയയുടെ ലോഗിന്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് എക്‌സിന് ബംഗാള്‍ പൊലീസ് കത്ത് നല്‍കിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം മക്തൂബ് അധികൃതര്‍ അറിയുന്നത്.
[25/09, 2:48 pm] rahmanktkr: “പോസ്റ്റിലെ വിവരങ്ങള്‍ തെറ്റാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും, മൊയ്ത്രയുടെ ആരോപണങ്ങള്‍ പുറത്തുവന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും, ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മക്തൂബിന്റെ പോസ്റ്റ് പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്നാണ് എക്സിന് അയച്ച കത്തില്‍ പൊലീസ് പറയുന്നത്. ഒരു പൊതു വ്യക്തിയുടെ വീക്ഷണങ്ങളെ തെറ്റായി അവതരിപ്പിക്കുന്നതാണെന്നും പൊലീസ് അവകാശപ്പെടുന്നു.
സൗരഭ് ബാനര്‍ജി എന്നയാളുടെ പരാതിയില്‍ ബിദാന്‍നഗര്‍ പൊലീസ് സെപ്റ്റംബര്‍ 19നാണ് മക്തൂബ് മീഡിയക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, പൊതുസമാധാനം തകര്‍ക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. 2026 ഫെബ്രുവരി ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ലോഗിന്‍ വിവരങ്ങള്‍, ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ എന്നിവയുടെ വിവരം നല്‍കാനാണ് പൊലീസ് എക്‌സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പോസ്റ്റിലെ വിവരങ്ങള്‍ തെറ്റാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും, മൊയ്ത്രയുടെ ആരോപണങ്ങള്‍ പുറത്തുവന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും, ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മക്തൂബിന്റെ പോസ്റ്റ് പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്നാണ് എക്സിന് അയച്ച കത്തില്‍ പൊലീസ് പറയുന്നത്. ഒരു പൊതു വ്യക്തിയുടെ വീക്ഷണങ്ങളെ തെറ്റായി അവതരിപ്പിക്കുന്നതാണെന്നും പൊലീസ് അവകാശപ്പെടുന്നു.