AI girlfriend

എതിരാളികളെയും സഖ്യകക്ഷികളെയും ആക്രമിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹു , യു.എന്‍ പൊതുസഭയിലെ പ്രസംഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത് 27 രാജ്യങ്ങളിലെ പ്രതിനിധികൾ

വാഷിങ്ടൻ ∙
എതിരാളികളെയും സഖ്യകക്ഷികളെയും ഒരുപോലെ ആക്രമിച്ചുള്ള ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു.എന്‍ പൊതുസഭയിലെ പ്രസംഗ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഇറങ്ങിപ്പോയി പ്രതിഷേധിച്ച് പ്രതിനിധികള്‍.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിൽ നടത്തിയ പ്രസംഗം വൻ നയതന്ത്ര യുദ്ധത്തിന് വഴിതുറന്നേക്കും. ശത്രുരാജ്യങ്ങളെ മാത്രമല്ല, തങ്ങളുടെ പരമ്പരാഗത സഖ്യകക്ഷികളെപ്പോലും കടുത്ത ഭാഷയിൽ കടന്നാക്രമിച്ച നെതന്യാഹുവിന്റെ നടപടിയിൽ പ്രതിഷേധിച്ച് ലോകരാജ്യങ്ങളിലെ ഭൂരിഭാഗം നയതന്ത്ര പ്രതിനിധികളും പൊതുസഭയിൽനിന്നും ഇറങ്ങിപ്പോയി. ഒക്ടോബർ 27ന് ഇസ്രയേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അധികാരത്തിൽ തുടരാൻ കടുത്ത മത്സരം നേരിടുന്ന നെതന്യാഹു രാജ്യാന്തര വേദിയിൽ ‌ ഇറാൻ നേതാക്കളെ മുതൽ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയെ വരെ കടന്നാക്രമിച്ചത്. തുർക്കി, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെയും വെറുതെ വിട്ടില്ല.

നെതന്യാഹു പ്രസംഗപീഠത്തിലേക്ക് എത്തിയതോടെ സഭയിൽ കൂവലും ബഹളവുമുണ്ടായി. എന്നാൽ ഇസ്രയേൽ പ്രതിനിധികൾ എഴുന്നേറ്റുനിന്ന് കയ്യടിച്ചു. ഈ ഹാളിൽ ഇനിയും ഏതെങ്കിലും ഭീരുക്കൾ ബാക്കിയുണ്ടെങ്കിൽ, അവരും ഇപ്പോൾത്തന്നെ പുറത്തുപോകണമെന്ന് തന്നെ ബഹിഷ്‌കരിച്ചവരോടായി നെതന്യാഹു ആക്രോശിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്തിനു പുറത്ത് ഹോളിവുഡ് താരം സൂസൻ സരണ്ടൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തിൽ ഇസ്രയേലിനെതിരെ കടുത്ത പ്രതിഷേധം നടക്കുകയും പലരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ട്രംപ് ഭരണകൂടം വീസ നിഷേധിച്ചതിനാൽ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ന്യൂയോർക്ക് മേയറും ഇടതുപക്ഷ നേതാവുമായ സൊഹ്‌റാൻ മംദാനിയെ ജൂതവിരുദ്ധൻ എന്ന് നെതന്യാഹു വിശേഷിപ്പിച്ചു. താങ്കൾ മേയറായതുമുതൽ ഈ നഗരത്തിലെ ഭൂരിഭാഗം ജൂതൻമാർക്കും സുരക്ഷിതത്വം നഷ്ടപ്പെട്ടുവെന്നും നെതന്യാഹു കുറ്റപ്പെടുത്തി. നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി പുറപ്പെടുവിച്ച യുദ്ധക്കുറ്റ അറസ്റ്റ് വാറണ്ട് ന്യൂയോർക്കിൽ നടപ്പാക്കുമെന്ന് മംദാനി മുൻപ് ഭീഷണിപ്പെടുത്തിയിരുന്നു.

ഇറാനെ കൊലയാളികളെന്ന് വിളിച്ച നെതന്യാഹു, യുഎസ്-ഇസ്രയേൽ സഖ്യം കഴിഞ്ഞ ഏഴു മാസമായി നടത്തുന്ന യുദ്ധം ഇറാന്റെ ആണവശേഷിയെ തകർത്തതായി അവകാശപ്പെട്ടു. ഇറാൻ ഭരണകൂടത്തിന്റെ തകർച്ച വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടയിൽ ലബനനിലെ ഹിസ്ബുല്ല ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം പൊട്ടിച്ച സ്ഫോടകവസ്തുക്കൾ അടങ്ങിയ പേജർ ഉപകരണം നെതന്യാഹു സഭയിൽ ഉയർത്തിക്കാട്ടി. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാനെ സ്വേച്ഛാധിപതി എന്ന് വിളിച്ച അദ്ദേഹം, തുർക്കി ഹമാസിനെ പിന്തുണയ്ക്കുകയാണെന്നും ആരോപിച്ചു. യുഎസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താതെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നെതന്യാഹു ഉടൻ ഇസ്രയേലിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *