അമ്മയെയും മകളെയും ചേർത്ത് പിടിച്ച് മാതൃക തീർത്ത് ഡൽഹി ജമ മസ്ജിദ് , വെളിയാഴ്ച വിശ്വാസികൾ സമാഹരിച്ചത് 6 കോടിയിലേറെ രൂപ. .
ന്യൂഡൽഹി:മകളുടെ ജീവൻ അപകടത്തിലാണെന്നറിഞ്ഞ ഒരു അമ്മയുടെ വേദന തിരിച്ചറിഞ വിശ്വാസികൾ സമാഹരിച്ചത് 6.33 കോടി രൂപ.
സംഭവം നടന്നത് ഡൽഹി ജമ മസ്ജിദിൽ വെളിയാഴ്ച പ്രാർഥന ദിവസം
തന്റെ കുഞ്ഞിന് സ് പൈനൽ മ സ്കുലർ അഡ്രോഫി(S M A) ബാധിച്ചു എന്നും കുഞ്ഞിന്റെ ഈ അ പൂര്‍വ രോ ഗം മാറ്റാൻ കോടികൾ വില വരുന്ന മരുന്ന് ആവശ്യമാണെന്നും ഞങ്ങള്‍ക്ക് ആരുമില്ല എന്റെ മോളെ രക്ഷിക്കണം എന്ന് കരഞ്ഞ് തളർന്ന്
ന്യൂഡൽഹിയിലെ എയിംസിന് (AIIMS) പുറത്ത് സഹായം തേടിയിരുന്ന, ദുരിതത്തിലായ ആ കുട്ടിയുടെ അമ്മയെ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരായ സണ്ണി മഹോർ, ഖലീഫ എന്നിവർ കണ്ടു മുട്ടുകയായിരുന്നു. ഈ
യുവാക്കൾ
നേരെ ചെന്നത് ഡൽഹി ജുമ മസ്ജിദിലേക്കായിരുന്നു.
9 കോടിയിലേറെ രൂപ വേണ്ടിയിരുന്നു ചികിത്സക്ക് .
ഈ വിവരം അടങ്ങിയ മെഡിക്കൽ റിപ്പോർട്ട്
വെള്ളിയാഴ്ച പ്രാർഥന കഴിഞ്ഞ് ഇറങ്ങുന്നവർക്ക് ഇടയിലേക്ക് ഇവർ കൈ മാറി.
പൊന്നു മോളെ കെട്ടിപിടിച്ചു കരയുകയുന്ന അമ്മക്കരികിൽ നിലയുറപ്പിച്ച യുവാക്കൾക്കൊപ്പം വിശ്വാസികൾ പെട്ടികളുമായി വിവിധ ഭാഗങ്ങളിൽ നിന്നു . ആയിരങ്ങള്‍ പങ്കെടുക്കുന്ന വെള്ളിയാഴ്ച ദിവസം നമസ്കാരം കഴിഞ്ഞു ആളുകള്‍ ഇറങ്ങു മ്പോൾ കൈയിലെ മെഡിക്കല്‍ രേഖകള്‍ ഉയർത്തി പിടിച്ചു കൊണ്ട് അവർ വിഷയം ഉറക്കെ വിളിച്ചു പറഞ്ഞു. ഇതാണ് ഡോക്ടര്‍ തന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്. എത്രയും പെട്ടെന്ന് ചികിത്സ ചെയ്തില്ല എങ്കില്‍ ആ കുഞ്ഞിന്റെ
ജീ വന് തന്നെ ഭീ ഷണിയാണ് അത് കൊണ്ട് എല്ലാവരും ഒന്ന് ആത്മാര്‍ത്ഥമായി സഹായിക്കണം പ്ലീസ്.മുന്നില്‍ നടന്നു വന്നവർ ആ കുഞ്ഞിനെയും അമ്മയെയും ഒന്ന് നോക്കി തുടര്‍ന്ന് അവര്‍ യുവാവിന്റെ കൈയില്‍ പണം കൊടുക്കുവാന്‍ തുടങ്ങി. അപ്പോഴേക്കും പിറകില്‍ ഉള്ളവര്‍ക്ക് കാര്യം ഓരോരുത്തര്‍ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു അവരൊന്നും ആ അമ്മയെയും കുഞ്ഞിനെയും കണ്ടിരുന്നില്ല ഒരു കുഞ്ഞിന് സുഖമില്ല സഹായം വേണം എന്ന് മാത്രമേ അവര്‍ കേട്ടിരുന്നുള്ളു. അവര്‍ ഓരോ ഹാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ സംഘടിപിച്ചു അതില്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങി.നിമിഷ നേരം കൊണ്ട് പള്ളിയുടെ നാല് ഭാഗങ്ങളിലും പെട്ടികള്‍ പണം കൊണ്ട് നിറഞ്ഞു കവിഞ്ഞു. പള്ളിയില്‍ വന്ന ജനത്തിന് ഒരു മുന്‍ പരിചയമോ മറ്റോ ഉണ്ടായിരുന്നില്ല ആ അമ്മയും മകളുമായി.


