ആധാറിലെ ഇ-മെയിൽ വിലാസം ഇനി ആധാർ ആപ്പ് വഴി വീട്ടിലിരുന്ന് തന്നെ ചേർക്കാം. സേവനം സൗജന്യം.
ന്യൂഡൽഹി: ആധാർ അപ്ഡേഷനിൽ വരുന്ന മാറ്റങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതാണ്. നമ്മുടെഏറ്റവും വലിയ തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ബാങ്കിംഗ്, സർക്കാർ ക്ഷേമപദ്ധതികൾ, മൊബൈൽ സിം, പാസ്‌പോർട്ട് തുടങ്ങി നിരവധി സേവനങ്ങൾക്ക് ആധാർ നിർബന്ധമായതിനാൽ അതിലെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കേണ്ടതും അത്രതന്നെ പ്രധാനമാണ്. ആധാർ ഉപയോക്താക്കൾക്ക് ആശ്വാസമാകുന്ന പുതിയ പ്രഖ്യാപനമാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നടത്തിയിരിക്കുന്നത്. ആധാറിലെ ഇ-മെയിൽ വിലാസം ഇനി ആധാർ ആപ്പ് വഴി വീട്ടിലിരുന്ന് തന്നെ ചേർക്കാനോ അപ്‌ഡേറ്റ് ചെയ്യാനോ കഴിയും…

