വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എ യുമായി കുറ്റിക്കാട്ടൂർ സ്വദേശിയായ യുവാവ് പിടിയിൽ.
കോഴിക്കോട് : കോട്ടൂളി സെൻട്രൽ ജംഗ്ഷന് സമീപം വെച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി തടപ്പറമ്പിൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (38 വയസ്സ്) നെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ. യു.പി യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസ് പിടികൂടി. മെഡിക്കൽ കോളേജ് പോലീസിന്റെ പട്രോളിങ് ഡ്യൂട്ടിക്കിടയില്‍ കോട്ടൂളി KT ഗോപാലൻ റോഡിൽ കോട്ടൂളി സെൻട്രൽ ജംഗ്ഷന് സമീപം എത്തിയപ്പോള്‍ പോലീസിനെ കണ്ട് പരിഭ്രമിയ്ക്കുന്നത് കണ്ട പ്രതിയെ…

