രണ്ടാം വിവാഹ വാർഷികം കഴിഞ്ഞ പിറ്റേന്ന് യുവതി തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം:യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ– കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി. ചൊവ്വാഴ്ച വൈകിട്ട് വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിൽ വിഘ്നേശ്വരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സന്ധ്യയോടെ ഭർതൃപിതാവ് ചന്ദ്രൻ എത്തിയപ്പോൾ വീട് ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിഘ്നേശ്വരി ഫോൺ എടുക്കാത്തതിനെ…

