AI girlfriend

മലപ്പുറം, വയനാട് സ്വദേശിനി കളുടെ പരാതിയിൽ ഡോക്ടർ വരുൺ നമ്പ്യാർക്കെ തിരെ ഡെന്റൽ കൗൺസിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

കൊച്ചി: കൊച്ചിയിലെ നമ്പ്യാർസ് ക്ലിനിക്കിലെ ചികിത്സാപ്പിഴവിൽ ഡോക്ടർ വരുൺ നമ്പ്യാർക്കെതിര കൂടുതൽ പരാതികൾ. കൗൺസിലിന് മൂന്ന് പരാതികൾ ലഭിച്ചതിന് പിന്നാലെ ക്ലിനിക്കിലെ ചികിത്സാപ്പിഴവിനെതിരെ സംസ്ഥാന ഡെന്‍റൽ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിയിൽ കമ്മീഷൻ അന്വേഷണം ആരംഭിച്ചതായാണ് വിവരം. സംഭവത്തിൽ, പരാതിക്കാരിൽ നിന്നും ഡോക്ടറിൽ നിന്നും മൊഴിയെടുത്തു.മലപ്പുറം, വയനാട് സ്വദേശിനികളുടെ പരാതയെ തുടർന്നാണ് ഡെന്‍റൽ കമ്മീഷന്‍റെ വേഗത്തിലുള്ള നടപടി. പരാതികളിൽ ഇരുഭാഗത്ത് നിന്നും കൗൺസിൽ വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു. ക്ലിനിക്കിനെതിരെ ഇന്നലെ പുതിയൊരു പരാതി കൂടി ലഭിച്ചിട്ടുണ്ട്. ലഭിച്ച പരാതികളെക്കുറിച്ച്…

Read More

കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കേരള ഫിനാൻഷ്യൽ കോർപറേഷൻ 9.18 കോടിക്ക് ലേലം ചെയ്തത് ഹൈക്കോടതി റദ്ദാക്കി.

കൊച്ചി: കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കേരള ഫിനാൻഷ്യൽ കോർപറേഷൻ 9.18 കോടിക്ക് ലേലം ചെയ്തത് ഹൈക്കോടതി റദ്ദാക്കി.ലേല വിൽപനയുടെ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുനർമൂല്യനിർണയം നടത്തി 6 മാസത്തിനകം വീണ്ടും ലേലം ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു. വായ്പ തുക കുടിശ്ശികയുടെ പേരിലാണ് 30 കോടിയുടെ കെട്ടിടം കെഎഫ്സി സ്വന്തം നിലയിൽ ഏറ്റെടുത്ത് 9.18 കോടിക്ക് ലേലം ചെയ്തത്. കോഴിക്കോട് കസബ വില്ലേജിലെ പേൾ ഹിൽ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിന്റെ 16.21 ആർസ് ഈട് വസ്തു…

Read More

ജപ്പാനെ മറികടന്ന് ബ്രസീൽ പ്രീക്വാർട്ടറിൽ. 2-1

ഹ്യൂസ്റ്റൺ: ജപ്പാനെ മറികടന്ന് ബ്രസീൽ പ്രീക്വാർട്ടറിൽ ആദ്യ പകുതിയികൾ കേയ്ശു സാനോയിലൂടെ മുന്നിലെത്തിയ ജപ്പാനെ രണ്ട് ഗോളുകൾ മടക്കിയാണ് ബ്രസീൽ തോൽപിച്ചത്. കസെമിറോ സമനില ഗോൾ നേടിയപ്പോൾ ഇഞ്ചുറി ടൈമിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് വിജയഗോൾ നേടിയത്. ഹ്യൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ജപ്പാൻ – ബ്രസീൽ മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ച് കളിച്ചത് ബ്രസീലാണ്. പക്ഷെ ഗതിക്ക് വിപരീതമായി ജപ്പാനാണ് ലീഡ് നേടിയത്. കസെമിറോയുടെ മിസ് പാസ് മുതലെടുത്ത് കൈഷു സാനോ പന്ത് കൈവശമാക്കി. തുടർന്ന് പന്തുമായി മുന്നോട്ട്…

Read More

അയോധ്യ രാമക്ഷേത്ര ഭണ്ഡാര ക്കൊള്ള ;പ്രതികള്‍ക്ക് വേണ്ടി ഹാജരായാല്‍ അഭിഭാഷ കര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്ന് ബാര്‍ അസോസിയേഷന്‍.

അയോധ്യ ;അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ കര്‍ശന നടപടിയുമായി ബാര്‍ അസോസിയേഷന്‍. പ്രതികള്‍ക്ക് വേണ്ടി ഹാജരായാല്‍ അഭിഭാഷകര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്ന് ബാര്‍ അസോസിയേഷന്‍അറിയിച്ചു. ഫൈസാബാദ് ബാര്‍ അസോസിയേഷന്റേതാണ് നടപടി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം സംഭാവന തട്ടിപ്പില്‍ 80 പേര്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു. ട്രസ്റ്റില്‍ നിന്ന് രാജിവെച്ച അനില്‍ മിശ്ര, ട്രസ്റ്റ് അംഗം ഗോപാല്‍ റാവു തുടങ്ങിയവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടും പൊലീസ് വിശദമായി പരിശോധിക്കും. ഇതിന്റെ…

Read More

പതിനയ്യായിരം പേരെ മാരക വിഷം അടങ്ങിയ ഗുളിക നൽകി അപായപ്പെടുത്ത നുള്ള പദ്ധതിയിലെ പ്രതിയിൽ നിന്നും ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.

മുംബൈ: പതിനയ്യായിരം പേരെ മാരക വിഷം അടങ്ങിയ ഗുളിക നൽകി അപായപ്പെടുത്ത നുള്ള പദ്ധതിയിലെ പ്രതിയിൽ നിന്നും ലഭിച്ചത് ഞെട്ടിപ്പിക്കുന്ന മുംബൈ ന​ഗ​ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മു​ഹ​ർ​റം ഘോ​ഷ​യാ​ത്ര​യി​ൽ എ​ലി​വി​ഷം നിറച്ച കാപ്സ്യൂൾ വേ​ദ​ന സം​ഹാ​രിയെന്ന പേരിൽ വി​ത​ര​ണം​ ചെ​യ്ത കേസി​ലെ പ്രതി ഫയാസ് പ്രേംജി 15,000 പേരെയെങ്കിലും കൊല്ലാനായിരുന്നു ലക്ഷ്യമിട്ടതെന്ന് പൊലീസിന് മൊഴി നൽകി. ‘എക്സ് മുസ്‍ലി’മെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാൾ ബി.ബി.എ ബിരുദധാരിയാണെന്നും മുമ്പ് ഇറാനും ഇറാഖും സന്ദർശിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വൻ ദുരന്തത്തിന്…

Read More

വടകരയിൽ ലോറിക്കടിയിൽപ്പെട്ട് കുറുമ്പയിൽ സ്വദേശി മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം ചരക്കുലോറിക്കടിയിൽപ്പെട്ട് യുവാവ് മരണപ്പെട്ടു. കുറുമ്പയിൽ സ്വദേശി പ്രമോദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ലോറിയുടെ പിൻചക്രങ്ങൾക്കിടയിലേക്ക് പ്രമോദ് പെട്ടെന്ന് എടുത്തുചാടുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് പ്രമോദിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വടകര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ…

Read More

എരുമേലിയിൽ പാറമടക്കുള്ളിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

കോട്ടയം: എരുമേലിയിൽ പാറമടക്കുള്ളിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു ഓട്ടോമൊബൈൽ വിദ്യാർത്ഥി എരുമേലി കൊടിത്താട്ടം സ്വദേശി ചീരമ്പയിൽ ആശ് ലിൻ ( 20 ) പ്ലസ് വൺ വിദ്യാർത്ഥി തടത്തിൽ ആഷിർ എന്നിവരാണ് മരിച്ചത്. പാറമടകുളത്തിൽ സുഹൃത്തുക്കളോടൊപ്പം എത്തിയവരായിരുന്നു ഇവർ. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൂടിയായിരുന്നു സംഭവം. വിദ്യാർത്ഥികൾ കാൽവഴുതി വീണതാകാം എന്നാണ് കരുതുന്നത്. ഇവർ പാറമടക്കുളത്തിൽ എന്തിന് എത്തിയെന്ന് സ്ഥിരീകരണം വന്നിട്ടില്ല .മൃതദേഹം മുക്കൂട്ടുതറയിലുള്ള സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി

Read More

തിരച്ചിൽ വിഫലമായി പതങ്കയത്ത് ഒഴിക്കൽ പെട്ട വിനോദസഞ്ചാരിയെ രക്ഷപ്പെടു ത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഗൈഡിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയിൽ ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിനോദ സഞ്ചാര ഗൈഡിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ സ്വദേശി ശിബിലി (25) ആണ് ശനിയാഴ്ച വൈകിട്ട് ഒഴുക്കിൽപ്പെട്ടത്. കർണാടകയിൽ നിന്ന് എത്തിയ 11 അംഗ സഞ്ചാരികളുടെ ഗൈഡായി വന്നതായിരുന്നു ശിബിലി. ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശിബിലിയെ കാണാതായത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. മുക്കത്ത് നിന്ന് എത്തിയ അഗ്‌നി രക്ഷാ സേന ഞാറാഴ്ച രാവിലെ ഏഴോടെ ഷിബിലിക്കായി തിരച്ചിൽ തുടങ്ങി. കോഴിക്കോട് നിന്ന്…

Read More

എല്ലാ സഹായവും ചെയ്തു, വാടകവീടും ശരിയാക്കി, എന്നിട്ടും അവര്‍ ഇങ്ങനെ ചെയ്തല്ലോ’; നാലംഗ കുടുംബത്തിൻ്റെ ആത്മഹത്യയുടെ ഞെട്ടലില്‍ കോതമംഗലം പൊലീസ്

കൊച്ചി: പിറവത്ത് കൂട്ട ആത്മഹത്യചെയ്ത നിര്‍ധന കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചിട്ടും വിഫലമായതിന്റെ വേദനയിലാണ് കോതമംഗലം പൊലീസ്. കുടുംബത്തിന്റെ പ്രയാസങ്ങള്‍ മനസിലാക്കിയ കോതമംഗലം സ്‌റ്റേഷനിലെ പൊലീസുകാര്‍ നിരവധി ഇടപെടലുകള്‍ നടത്തിയിരുന്നു. താത്കാലികമായി താമസിക്കാന്‍ ലോഡ്ജില്‍ മുറിയെടുത്ത് നല്‍കിയിരുന്നു. വാടകവീട് ശരിയാക്കുകയും ചെയ്തു. പിന്നാലെയാണ് കുടുംബത്തിന്റെ ആത്മഹത്യാ വിവരം എത്തിയത്. ചെറുവട്ടൂരിലെ ലക്ഷംവീട് നഗറിലെ വാടകവീട്ടിലായിരുന്നു കുടുംബം നേരത്തെ താമസിച്ചിരുന്നത്. വാടകവീട് ഒഴിയേണ്ടിവന്നപ്പോള്‍ മറ്റൊരു വീടിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. കുഞ്ഞുങ്ങളുമായി പോകാന്‍ മറ്റൊരിടം ഇല്ലാതായതോടെയാണ് പൊലീസിനെ…

Read More

ടെല​ഗ്രാഫ് മുൻ എഡിറ്ററും മലയാളിയുമായ ആർ. രാജഗോപാലിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്ത നടപടിയെ ശക്തമായി അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ

ന്യൂഡൽഹി: ടെല​ഗ്രാഫ് മുൻ എഡിറ്ററും മലയാളിയുമായ ആർ. രാജഗോപാലിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്ത നടപടിയെ ശക്തമായി അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്. എത്രയും വേഗം പേര് പുനസ്ഥാപിക്കണമെന്നും അദ്ദേഹത്തിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും എസ്ഐആർ മൂലം ദശലക്ഷക്കണക്കിന് പേർ അനുഭവിക്കുന്ന ദുരിതത്തെയാണ് രാജഗോപാലിന്റെ ദുരവസ്ഥ എടുത്തുകാണിക്കുന്നതെന്നും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിൽ നടന്ന പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയ്ക്കിടെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 27 ലക്ഷത്തോളം പേരിൽ ഒരാളാണ്…

Read More