ലെബനനിലെ ചരിത്രപ്രധാനമായ പൈതൃക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലിന്റെ കടുത്ത ആക്രമണം.
ടൈർ : ലെബനനിലെ ചരിത്രപ്രധാനമായ പൈതൃക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലിന്റെ കടുത്ത ആക്രമണം യുനെസ്‌കോയുടെ (UNESCO) ലോക പൈതൃക സംരക്ഷണ പട്ടികയിലുള്ള ചരിത്രപ്രസിദ്ധമായ ‘ടൈർ’ (Tyre) നഗരത്തിലെ പുരാതനമായ തൂണുകളുടെ മുകൾഭാഗം ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നു. ഇതിന് പുറമെ, മംലൂക്ക് കാലഘട്ടത്തിലെ പ്രശസ്തമായ നബാത്തിയ നഗരത്തിലെ പുരാതന വിപണി കേന്ദ്രവും ഇസ്രയേൽ ആക്രമണത്തിൽ പൂർണ്ണമായി തകർക്കപ്പെട്ടിട്ടുണ്ട്.നാല് മാസത്തോളം നീണ്ടുനിന്ന ഇസ്രയേൽ വ്യോമാക്രമണത്തിലും കരയുദ്ധത്തിലും ദക്ഷിണ ലെബനനിലെ നിരവധി ചരിത്ര സ്മാരകങ്ങളും ആരാധനാലയങ്ങളും തകർക്കപ്പെട്ടതായാണ് റിപ്പോർട്ട്. ലെബനൻ അതിർത്തിയിലെ…

