AI girlfriend

കോടഞ്ചേരി പതങ്കയം പുഴയിൽ മൂന്ന് വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു; രണ്ടുപേർ രക്ഷപെട്ടു, വയനാട് സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

കോഴിക്കോട്: കോടഞ്ചേരി പതങ്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. ബംഗളൂരുവിൽ നിന്നും എത്തിയ വിനോദസഞ്ചാരികളുടെ സംഘത്തിലെ മൂന്ന് പേരാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. ഇതിൽ രണ്ടുപേർ അത്ഭുതകരമായി രക്ഷപെട്ടു. ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശിയായ യുവാവിനെയാണ് കാണാതായത്. ഇയാൾക്കായുള്ള തിരച്ചിൽ പുഴയിൽ തുടരുകയാണ്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. ബംഗളൂരുവിൽ നിന്നും പതങ്കയം സന്ദർശിക്കാനെത്തിയതായിരുന്നു ടൂറിസ്റ്റ് സംഘം. പുഴയിൽ ഇറങ്ങിയതിനിടെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധ സംഘടനകളും സ്ഥലത്ത് ക്യാമ്പ്…

Read More

ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് ; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി.

പാലക്കാട്:  ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് ഇടയിൽ ഇരുവരും കൊല്ലപ്പെട്ട. ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് സ്വയം ജീവനോടുക്കി എന്നാണ് പ്രാഥമിക നിഗമനം സുകുമാരൻ (50 ) ഭാര്യ ദീപ (42) എന്നവരാണ് മരിച്ചത്. നാട്ടുകൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു ഇന്ന് രാത്രി 8 30നാണ് സംഭവം. ഗുരുതരമായി പരിക്കുപറ്റിയ ദീപയെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ജീവൻ രക്ഷിക്കാനായില്ല.

Read More

മുസ്‍ലിം പള്ളി പൊളിക്കുന്നതിനെതിരെ രാജസ്ഥാനിൽ ഹിന്ദു-മുസ്ലിം സംയുക്ത പ്രതിഷേധം; ക്ഷേത്രങ്ങളും പരിശോധിക്കണമെന്ന് ഹിന്ദു വിഭാഗം

ബാർമർ :രാജസ്ഥാനിലെ അതിർത്തി ജില്ലകളായ ബാർമറിലും ജെയ്സാൽമീറിലും പള്ളികളും മറ്റ് മുസ്ലിം ആരാധനാലയങ്ങളും പൊളിക്കുന്നതിനെതിരെ ഹിന്ദു, മുസ്ലിം സമുദായങ്ങൾ സംയുക്തമായി പ്രതിഷേധ രംഗത്ത്. പ്രദേശത്ത് ദീർഘകാലമായി നിലനിൽക്കുന്ന സാമൂഹിക സൗഹാർദ്ദം തിരിച്ചുപിടിക്കാനും രാഷ്ട്രീയ പകപോക്കൽ നടപടികൾ നിർത്തിവെക്കാനും ആവശ്യപ്പെട്ട് ‘സർവ് ധർമ്മ ശാന്തി സഭ’ എന്ന പേരിൽ ഇരുവിഭാഗവും സംയുക്തമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. മുസ്ലിം ആരാധനാലയങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് നടപടിയുണ്ടാകുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് ഹിന്ദു ഗ്രാമീണരും പ്രതിഷേധത്തിൽ പങ്കാളികളായത്. ബാർഡ് ബീർ ഉൾപ്പെടെ ഗ്രാമങ്ങളിൽ നടന്ന പ്രകടനങ്ങളിൽ…

Read More

ചെങ്ങോട്ടുകാവ് ബൈപ്പാസിലെ കാറപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബൈപ്പാസിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ സാരമായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമക്കാട്ട് നാസർ ഹമീദിന്റെ മകൻ മുഹമ്മദ് ഇഹ്സാൻ (19) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. കഴിഞ്ഞ ജൂൺ 13 ശനിയാഴ്ച രാവിലെ 10.30-ഓടെ ചെങ്ങോട്ടുകാവ് ഓവർബ്രിഡ്ജിന് സമീപത്തെ സർവ്വീസ് റോഡിലായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്. നിയന്ത്രണം വിട്ട രണ്ട് കാറുകൾ തമ്മിൽ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും തലകീഴായി മറിയുകയും…

Read More

കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡ് നവീകരണം ; എം.എൽ എ യുടെ നേതൃത്തിൽ സംയുക്ത തല പരിശോധന നടത്തി. പ്രവർത്തി അടിയന്തിരമായി പൂർത്തികരിക്കും

കുറ്റിക്കാട്ടൂർ : പൊതുമരാമത്ത് വകുപ്പ് നവീകരണത്തിന് ഏഴ് കോടി രൂപ അനുവദിച്ച കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൻ്റെ നിർമ്മാണ പ്രവർത്തി വേഗം കൂട്ടുന്നതിൻ്റെ ഭാഗമായി റസാഖ് മാസ്റ്റർ എം.എൽ എ യുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് കളുടെ പരിശോധനയും ജനകീയ യോഗവും ചേർന്നു. PWD -KSEB – വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ- ജനപ്രതിനിധികൾ – കരാറുകാർ -റോഡ് കമ്മറ്റി പ്രതിനിധികൾ, നാട്ടുകാർ ചേർന്ന് പ്രവർത്തി അവലോകനം നടത്തി . റോഡ് സന്ദശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ പ്രവർത്തി കുറ്റമറ്റ…

Read More

ചെർക്കളയിൽ ആഭിചാര ചികിത്സ ; ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്

കാസർകോട്:   ചെർക്കളയിൽ വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തുന്നതായി ലഭിച്ച പരാതിയെത്തുടർന്ന് ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായി റെയ്ഡ് നടത്തി. ചെർക്കള സ്വദേശി ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ഇയാൾ ചികിത്സ നടത്തുന്നതായി കണ്ടെത്തി. തേൻ, വെളളം, വിവിധ കുപ്പികൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ സഹായിയെ ചോദ്യം ചെയ്തതിരുന്നു. രണ്ടു ദിവസങ്ങൾക്കു മുമ്പ് ഇവിടെനിന്ന് സാധനങ്ങൾ എല്ലാം മാറ്റിയതാണ് സഹായി മൊഴി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന് ലഭിച്ച…

Read More

നടന്‍ ടിനി ടോം വംശീയാധിക്ഷേപം നടത്തിയെന്ന അന്‍സിബ ഹസ്സന്റെ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന് പൊലീസ്.

കൊച്ചി:തനിക്കെതിരെ നടന്‍ ടിനി ടോം വംശീയാധിക്ഷേപം നടത്തിയെന്ന അന്‍സിബ ഹസ്സന്റെ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന് പൊലീസ് മറ്റൊരാള്‍ പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ ആവില്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമുള്ള റിപ്പോര്‍ട്ടാണ് കടവന്ത്ര പൊലീസ് തൃപ്പൂണിത്തുറ കോടതിയില്‍ സമര്‍പ്പിച്ചത്. ടിനി ടോം തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ജൂണ്‍ ഒന്നിനാണ് അന്‍സിബ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. ടിനി ടോമിന്റെ ഡ്രൈവറെ മതം മാറ്റാന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പെടെ…

Read More

കോഴിക്കോട് ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു.

കോഴിക്കോട്:  കോഴിക്കോട് ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു കുഞ്ഞീരിയമ്പലത്ത് അഹമ്മദ് കോയയുടെ (ദമാം) മകൻ ഫൈസാൻ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. യശ്വന്ത്പൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസ്സ് (നമ്പർ 16527) ആണ് കുട്ടിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഫൈസാന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.അപകടം നടന്നയുടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഫൈസാനെ…

Read More

നടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു.

കൊച്ചി:നടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു.ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.തിരക്കഥാ രചനയുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം മലയാളികള്‍ക്കും പ്രിയങ്കരനാണ്. തമിഴില്‍ മാത്രമല്ല, ഹിന്ദിയിലും മറ്റ് ഭാഷകളിലും സംവിധായകനായി അദ്ദേഹം തിളങ്ങി. അതിശയോക്തി കലർന്ന സംഘട്ടന രംഗങ്ങളോ ഗാംഭീര്യമോ ഇല്ലാതെ, അയല്‍ക്കാരന് സംഭവിക്കുന്ന ഒരു കഥ കാണുന്ന പ്രതീതിയാണ് അദ്ദേഹത്തിന്റെ കഥകള്‍ നല്‍കുന്നത്. ഒരു കഥ എങ്ങനെ തുടങ്ങണം, എവിടെ ഒരു ട്വിസ്റ്റ് ഇടണം, എങ്ങനെ സമർത്ഥമായി…

Read More

ഹോര്‍മുസിന് സമീപമുള്ള ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ യുഎസ് ആക്രമണം

ടെഫ്റാൻ : പശ്‌ചി മേഷ്യൻ സംഘർഷത്തിന് വിരാമമിടാൻ യു.എസ് ഇറാനുമായി ഒപ്പിട്ട കരാറിൻ്റെ ഭാവി അനിശ്ചിതത്വത്തിലാക്കി വീണ്ടും സംഘര്‍ഷം . ഹോര്‍മുസിന് സമീപമുള്ള ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ യുഎസ് ആക്രമണംനടത്തി. തെക്കന്‍ ഇറാനിലെ സിറിക് നഗരത്തിലെ ടവറിലാണ് യുഎസ് ഡ്രോണുകള്‍ പതിച്ചത്. മൂന്നിടങ്ങളില്‍ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിക്കിലെ യുഎസ് ആക്രമണം ഏകപക്ഷീയമായ നടപടിയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഐആര്‍ജിസി അറിയിച്ചു. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നീണ്ടുപോകില്ലെന്നാണ്…

Read More