Headlines

ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം

കാളികാവ്: വിവാഹംകഴിഞ്ഞ് മൂന്നാംമാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബ രംഗത്ത്. കാളികാവ് പള്ളിശ്ശേരി പൂതനാലി റഷീദയുടെയും അശ്‌റഫിന്റെയും മകൾ നാദിയ (20) ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ദുരൂഹത ഏറുന്നത്. 2025 ഒക്ടോബർ 20-നായിരുന്നു നാദിയയുടെ വിവാഹം. 2026 ജനുവരി 29-ന് പുലർച്ചെ നാദിയയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നൂവെന്ന് ഭർത്തൃവീട്ടുകാർ പറഞ്ഞു. മകൾ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്നും ഇതൊരു കൊലപാതകമാണെന്നുംനാദിയയുടെ മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തിലെ നിഗൂഢതകൾ പുറത്തുകൊണ്ടുവരാൻ…

Read More

മുനമ്ബത്തെ വഖഫ് ഭൂമി സമരസമിതിയില്‍ പിളർപ്പ്.

കൊച്ചി: 414ദിവസമായി തുടരുന്ന മുനമ്ബത്തെ വഖഫ് ഭൂമി സമരസമിതിയില്‍ പിളർപ്പ്.സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാനുള്ള ഭൂസംരക്ഷണ സമിതിയുടെ തീരുമാനത്തെ എതിർത്ത് ഒരു വിഭാഗം നാളെ മുതല്‍ ബദല്‍ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ഈ വിഭാഗത്തിന് ബി ജെ പി പിന്തുണ നല്‍കും. വഖഫ് പരിധിയില്‍ നിന്ന് ഭൂമി പൂർണ്ണമായും ഒഴിവാക്കുകയും ക്രയവിക്രയ അവകാശം ലഭിക്കുകയും ചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്നാണ് വിമത വിഭാഗത്തിൻ്റെ നിലപാട്. സമരം അവസാനിപ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള ചതിയാണെന്നും ചിലരുടെ മാത്രം അജണ്ടയാണെന്നും ഇവർ ആരോപിച്ചു….

Read More

സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 86 സീറ്റുകളിൽ മത്സരിക്കും.

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനാണ് പ്രഖ്യാപനം നടത്തിയത്. 86 സീറ്റുകളിളിലാണ് സിപിഎം മത്സരിക്കുന്നത്. 56 എംഎൽഎമാർ ഇത്തവണയും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണയും ധർമ്മടത്ത് മത്സരിക്കും. കെ.കെ ശൈലജ പേരാവൂരിലും പി.രാജീവ് കളമശ്ശേരിയിലും ജനവിധി തേടും. കെ.എൻ ബാലഗോപാൽ കൊട്ടാരക്കരയിൽ നിന്നും പി.എ മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നും തെരഞ്ഞെടുപ്പിനെ നേരിടും. മഞ്ചേശ്വരം – കെ ആർ ജയാനന്ദ, ഉദുമ – സി എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂർ…

Read More

അഞ്ചിടത്ത് നിയമ സഭ തെരഞെടുപ്പ് പ്രഖ്യാപിച്ചു. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9 ന്

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന. മേയ് 4ന് വോട്ടെണ്ണൽ. പുതുച്ചേരി, അസം തിരഞ്ഞെടുപ്പ് കേരളത്തിനൊപ്പം നടക്കും. അസം- ഏപ്രില്‍ 9, ഫലപ്രഖ്യപനം മെയ് 4 കേരളം- ഏപ്രിൽ 9, ഫലപ്രഖ്യാപനം മെയ് 4 പുതുച്ചേരി- ഏപ്രിൽ 9, ഫലപ്രഖ്യാപനം മെയ് 4 തമിഴ്നാട്- ഏപ്രിൽ 23, ഫലപ്രഖ്യാപനം മെയ് 4 ബംഗാൾ- ഏപ്രിൽ 23, ഏപ്രിൽ 29, ഫലപ്രഖ്യാപനം മെയ് 4 കേരളത്തിൽ 140 സീറ്റുകളിലേക്കും പശ്ചിമ ബംഗാളിൽ 294ഉം തമിഴ്നാട്ടിൽ 234ഉം…

Read More

ഖാർഗ് ദ്വീപിലെ യുഎസ് ബോംബാക്രമണത്തിന് തിരിച്ചടി ; യുഎഇക്കകത്തുള്ള അമേരിക്കൻ ഒളിത്താവളങ്ങൾ അക്രമിക്കുമെന്ന് ഇറാൻ

ടെഹ്റാൻ :ഖാർഗ് ദ്വീപിലെ യുഎസ് ബോംബാക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഇറാൻ യുഎഇക്കകത്തുള്ള അമേരിക്കൻ ഒളിത്താവളങ്ങൾ അക്രമിക്കും.ഖാർഗ് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണത്തിൻ്റെ ഉത്ഭവം യുഎഇയിലുള്ള റാസൽഖൈമയിൽ നിന്നാണെന്ന് ഇറാൻ പറഞ്ഞു. അതിനാൽ യുഎഇയിൽ ഉടനീളം അമേരിക്കൻ സൈനികർ ഒളിത്താവളങ്ങൾ ആയി ഉപയോഗിക്കുന്ന സ്ഥലങ്ങൾ ആക്രമിക്കുമെന്നാണ് ഇറാൻ നിലപാട്. യുഎഇ പൗരന്മാരോടും സാധാരണക്കാരോടും അമേരിക്കൻ ഒളിത്താവളത്തിൽ നിന്നകന്ന് നിൽക്കാൻ ഇറാൻ വിപ്ലവ ഗാർഡ് ആവശ്യപ്പെട്ടു. ഇതോടെ കേവലം അമേരിക്കൻ ബേസുകൾക്കെതിരെ ആക്രമണം എന്നത് മാറ്റി എമിറേറ്റ്സിൽ അമേരിക്കൻ സൈനികർ ഒളിക്കാൻ…

Read More

മലപ്പുറത്ത് അഞ്ചുവയസുകാരൻ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം:മലപ്പുറത്ത് അഞ്ചുവയസുകാരൻ കുഴഞ്ഞുവീണു മരിച്ച. തിരൂർ നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്‍റേയും ജെഷ്മ റഹ്മാന്‍റെയും മകൻ അബാനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. തിരൂർ ഫാത്തിമ മാതാ സ്കൂൾ യുകെജി വിദ്യാർഥിയാണ്. ആമിന, ബിലാൽ എന്നിവർ സഹോദരങ്ങളാണ്. മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദിൽ നടക്കും.

Read More

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം

കുവൈത്ത്:കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണ ഉണ്ടായതായി സിവിൽ ഏവിയേഷൻ അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് തകരാർ സംഭവിച്ചെങ്കിലും ആളപായമോ മറ്റ് ഗുരുതരമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം നടന്ന ഉടൻ തന്നെ നിലവിലുള്ള അടിയന്തര സുരക്ഷാ പദ്ധതി പ്രകാരം വിവിധ സർക്കാർ ഏജൻസികൾ ഏകോപിതമായി ഇടപെട്ടതായും അധികൃതർ വ്യക്തമാക്കി. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള നടപടികൾ തുടരുകയാണ്. കുവൈത്തിലെ സിവിൽ വ്യോമഗതാഗതത്തിന്‍റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും…

Read More

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.

നയൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.വൈകീട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം നടത്തും. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒറ്റത്തവണയായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. വിഷു, വേനല്‍ എന്നിവ പരിഗണിച്ച് കേരളത്തില്‍ ഏപ്രില്‍ 15നും 30നും ഇടയില്‍ വോട്ടെടുപ്പ് നടന്നേക്കും. കഴിഞ്ഞതവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളില്‍ ഇത്തവണ അഞ്ച് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്. അസമില്‍ മൂന്ന് ഘട്ടമായി…

Read More

ലോകത്തെ ഞെട്ടിച്ച് ട്രംപ്, ‘ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കും’, സൈനിക ബലത്തിൽ തുറക്കുമെന്നും യുഎസ് പ്രസിഡന്‍റ്; സഖ്യ രാജ്യങ്ങളുടെ സഹായം തേടി

വാഷിംഗ്ടൺ:പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അടച്ച ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിലൂടെ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ നിർണ്ണായക നീക്കത്തിനായി യുകെ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സൈനിക സഹായവും തേടിയിട്ടുണ്ട്. ട്രംപിന്റെ ഈ പ്രഖ്യാപനം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വർദ്ധിപ്പിക്കുകയും ലോകത്തെ ആശങ്കയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട് വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് പ്രവർത്തനം നിലച്ച ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിലൂടെ തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. രാജ്യാന്തര ഇന്ധനനീക്കത്തിന് നിർണ്ണായകമായ ഈ പാത തുറക്കുന്നതിനായി യു…

Read More

കുറ്റിക്കാട്ടൂർ ശ്രീലം ശ്രീകുമാർ ( ബാബു )  – നിര്യാതനായി

കുറ്റിക്കാട്ടൂർ:  ശ്രീലം ശ്രീകുമാർ 63 ( ബാബു )  – നിര്യാതനായ. പിതാവ്: പരേതനായ രാജപ്പൻ . മാതാവ് : പരേതയായ ശാന്തമ്മ ടീച്ചർ . ഭാര്യ – മിനിമോൾ മക്കൾ : ശ്രുതി, വിഘ്നേഷ് എസ് കുമാർ മരുമക്കൾ : പ്രവീൺ, അശ്വതി സഹോദരി : ബിബി ഹരിദാസ് സംസ്കാരചടങ്ങുകൾ തിങ്കൾ ഉച്ചയ്ക്ക് 12 മണി മാവൂർ റോഡ് ശ്മശാനം

Read More