കാട്ടുപന്നി ശല്യം രൂക്ഷമായ പെരുവയൽ പഞ്ചായത്തിൽ പന്നികളെ വെടിവച്ച് കൊല്ലാൻ തീരുമാനം.
പെരുവയൽ :കാട്ടുപന്നി ശല്യം രൂക്ഷമായ പെരുവയൽ പഞ്ചായത്തിൽ പന്നികളെ വെടിവച്ച് കൊല്ലാൻ തീരുമാനം. കർഷകരുടെ വിളകൾ നശിപ്പിക്കുന്ന പന്നികൾക്കെതിരെ നടപടി എടുക്കാത്തതിൽ പരക്കെ പ്രതിഷേധം ഉയർന്നിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ തടപ്പറമ്പ് , ചെമ്മലത്തൂർ , വാപ്പുങ്ങര താഴം ഭാഗങ്ങളിൽ കാട്ടു പന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പന്നി ശല്യമുള്ള പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രി ഷൂട്ടർമാർ ഇവയെ വെടി വെക്കാൻ തയ്യാറാവുന്നതായി പെരുവയൽ പഞ്ചായത്ത് അധികൃതർ അറിയിച്ചു

