സൗദി അറേബ്യയില്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ.
റിയാദ് :സൗദി അറേബ്യയില്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ.റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് ഒക്ടോബർ 17 വരെ ഇൻഡിഗോ റദ്ദാക്കിയത്. മധ്യപൂർവ്വേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
നേരത്തേ ഇൻഡിഗോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് രണ്ട് ഓപ്ഷനുകളാണ് കമ്പനി മുന്നോട്ടുവെച്ചിരിക്കുന്നത്. ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കുന്നതിനുള്ള സൗകര്യം തിരഞ്ഞെടുക്കാം. അല്ലെങ്കിൽ അധിക നിരക്ക് നൽകാതെ ടിക്കറ്റ് മാറ്റി മറ്റൊരു തീയതിയിലേക്ക് വീണ്ടും ബുക്ക് ചെയ്യാം. യാത്രക്കാർക്ക് തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഈ രണ്ട് ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

